FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
kerala

ചെയർമാൻ സ്ഥാനം കൊണ്ട് തൃപ്തനല്ല; ഗണേഷിനെ മന്ത്രിയാക്കണം നിലപാടിലുറച്ച് ബാലകൃഷ്ണപിളള

Thursday, May 18, 2017,12:57 IST By മെട്രൊ വാർത്ത A A A

കൊല്ലം: മുന്നോക്കവികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കൊണ്ട് തൃപ്തനല്ലെന്നും തന്‍റെ പാർട്ടിക്ക് മന്ത്രിയെ വേണമെന്ന് കേരളാ കോൺഗ്രസ് ബി ചെയർമാൻ ബാലകൃഷ്ണപിള്ള. ആളില്ലാത്ത പാർട്ടിക്ക് വരെ മന്ത്രിയുണ്ട്.  രണ്ടോ മൂന്നോ പാർലമെന്‍റ് സീറ്റ് വിജയിപ്പിക്കാൻ തങ്ങൾക്ക് ശേഷിയുണ്ട്.

മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത പിള്ള തനിക്ക് ഔദ്യോഗിക വസതിയും ശമ്പളവും വേണ്ടെന്നും വ്യക്തമാക്കി.