FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Business

ച​രി​ത്ര നേ​ട്ടം ഹാ​ട്രി​ക്കി​ൽ

Thursday, May 18, 2017,10:19 IST By മെട്രൊ വാർത്ത A A A

മും​ബൈ: ച​രി​ത്ര നേ​ട്ടം കു​റി​ച്ച് മു​ന്നേ​റു​ന്ന ഓ​ഹ​രി വി​പ​ണി​ക​ൾ നേ​ട്ട​ത്തി​ന്‍റെ ഹാ​ട്രി​ക്കി​ൽ. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ഓ​ഹ​രി വി​പ​ണി ച​രി​ത്ര​നേ​ട്ട​വു​മാ​യി ഓ​ഹ​രി വി​പ​ണി മു​ന്നേ​റു​ന്ന​ത്. ഇ​ന്ന​ലെ സെ​ന്‍സെ​ക്‌​സ് 76.17 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍ 30658.77ലും ​നി​ഫ്റ്റി 13.50 പോ​യി​ന്‍റ് ഉ​യ​ര്‍ന്ന് 9525.75ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.
ആ​ഗോ​ള ത​ല​ത്തി​ൽ മെ​ച്ച​പ്പെ​ട്ട സാ​മ്പ​ത്തി​ക അ​ന്ത​രീ​ക്ഷ​വും രാ​ജ്യ​ത്ത് മി​ക​ച്ച കാ​ല​വ​ർ​ഷം ല​ഭി​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടും ഓ​ഹ​രി വി​പ​ണി​യു​ടെ മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണം. കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​ക​ട​ന ഫ​ല​വും ഓ​ഹ​രി വി​പ​ണി​യു​ടെ ആ​വേ​ശം നി​ല​നി​ർ​ത്തി.
ഇ​ന്ന​ലെ വ്യാ​പ​ര​ത്തി​നി​ടെ സെ​ൻ​സെ​ക്സ് 30,692.45 എ​ന്ന നി​ല​യി​ലേ​ക്ക് കു​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ്യാ​പാ​രാ​വ​സാ​നം നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പ് ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച സെ​ൻ​സെ​ക്സ് 30, 582.60 എ​ന്ന നി​ല​യി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ സെ​ൻ​സെ​ക്സ് 470.62 പോ​യി​ന്‍റാ​ണ് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.
ഇ​ന്ന് മു​ത​ൽ ജി​എ​സ്ടി കൗ​ൺ​സി​ൽ യോ​ഗം ആ​രം​ഭി​ക്കാ​നി​രി​ക്കേ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ നി​ക്ഷേ​പ​ക​രി​ൽ പ്ര​തി​ഫ​ലി​ക്കും. ഇ​ന്ന​ലെ 858.29 കോ​ടി രൂ​പ​യാ​ണ് ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.
എ​ന്നാ​ൽ ഏ​ഷ്യ​ൻ വി​പ​ണി​യി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണം. ഹോ​ങ്കോ​ങ് ന​ഷ്ട​ത്തി​ലാ​യി​രു​ന്നു വ്യാ​പാ​രം ന​ട​ത്തി​യ​തെ​ങ്കി​ലും ജ​പ്പാ​ൻ നേ​ട്ട​മു​ണ്ടാ​ക്കി. യൂ​റോ​പ്യ​ൻ വി​പ​ണി​യും സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ത്തോ​ടെ​യാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്.
ബി​എ​സ്ഇ​യി​ലെ 1257 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 1538 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​യി​രു​ന്നു. സെ​ൻ​സെ​ക്സ് അ​ധി​ഷ്ഠി​ത ഓ​ഹ​രി​ക​ളി​ൽ 17 എ​ണ്ണം നേ​ട്ട​മു​ണ്ടാ​ക്കി​യ​പ്പോ​ൾ 13 എ​ണ്ണം ന​ഷ്ട​ത്തി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം നേ​ട്ട​മു​ണ്ടാ​ക്കി​യ ടാ​റ്റാ സ്റ്റീ​ലി​ന്‍റെ ഓ​ഹ​രി വി​ല 7.95 ശ​ത​മാ​നം വ​ർ​ധി​ച്ചു. ടാ​റ്റാ മോ​ട്ടോ​ഴ്സ് (2.82%), ഐ​സി​ഐ​സി​ഐ ബാ​ങ്ക് (2.35%), ടി​സി​എ​സ് (0.99%), ഏ​ഷ്യ​ൻ പെ​യ്ന്‍റ്സ് (0.88%), മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര (0.86%), എ​ച്ച് യു​എ​ൽ (0.82%), എ​ൽ ആ​ൻ​ഡ് ടി (0.59%), ​ഹീ​റോ മോ​ട്ടോ​ർ കോ​ർ​പ്പ് (0.58%), ലൂ​പി​ൻ (0.51%) എ​ന്നീ ഓ​ഹ​രി​ക​ളാ​ണ് നേ​ട്ട​ത്തി​ൽ ക്ലോ​സ് ചെ​യ്ത​ത്.
എ​ന്നാ​ൽ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ വി​പ്രോ​യ്ക്കാ​ണ് (1.70%) ഏ​റ്റ​വും അ​ധി​കം ന​ഷ്ട​മു​ണ്ടാ​യ​ത്. അ​ദാ​നി പോ​ർ​ട്ട് (1.40%), സി​പ്ല (0.94%), എ​ച്ച്ഡി​എ​ഫ്സി (0.89%), ഐ​റ്റി​സി (0.56%), ഗെ​യ്ൽ (0.56%), ഒ​എ​ൻ​ജി​സി (0.54%) എ​ന്നി​വ​രാ​ണ് ന​ഷ്ട​മു​ണ്ടാ​യ​തി​ൽ പ്ര​മു​ഖ​ർ.
സെ​ക്റ്റ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​റ്റ​ർ (2.37%), ടെ​ലി​കോ (0.89%), ഓ​ട്ടോ (0.57%), ഇ​ൻ​ഡ​സ്ട്രി​യ​ൽ​സ് (0.32%), ക്യാ​പി​റ്റ​ൽ ഗു​ഡ്സ് (0.22%) നേ​ട്ട​ത്തി​ൽ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു. ക​ൺ​സ്യൂ​മ​ർ ഡ്യു​റ​ബി​ൾ​സ് (0.76%), ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് (0.37%), ഹെ​ൽ​ത്ത്കെ​യ​ർ (0.30%), ഊ​ർ​ജം (0.25%), ഐ​ടി (0.22%) എ​ന്നീ സെ​ക്റ്റ​റു​ക​ൾ ന​ഷ്ട​ത്തി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്.