FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Editorial

തെ​​ക്ക​​ൻ ചൈനാ​​ക്ക​​ട​​ലി​​ൽ വീ​​ണ്ടും പ​​ട​​പ്പു​​റ​​പ്പാ​​ട്

Thursday, May 18, 2017,10:48 IST By മെട്രൊ വാർത്ത A A A

നി​​യോ ക​​മ്യൂ​​ണി​​സ​​മെ​​ന്ന പേ​​രി​​ൽ അ​​ർ​​ധ മു​​ത​​ലാ​​ളി​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​ത്യ​​യ ശാ​​സ്ത്രം മെ​​ന​​ഞ്ഞ്, വ​​ലി​​യ തോ​​തി​​ൽ വ​​ള​​ർ​​ച്ച നേ​​ടി​​യ രാ​​ജ്യ​​മാ​​ണു ചൈ​​ന. ക​​ളി​​പ്പാ​​ട്ട​​ങ്ങ​​ൾ മു​​ത​​ൽ ഇ​​ല​​ക്‌​​ട്രോ​​ണി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വ​​രെ നി​​ർ​​മി​​ച്ചു ക​​യ​​റ്റി അ​​യ​​ച്ചാ​​ണ് അ​​വ​​ർ സാ​​മ്പ​​ത്തി​​ക നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. ഇ​​ന്ത്യ​​യ​​ട​​ക്കം വ​​ലി​​യ വി​​പ​​ണി​​യും അ​​വ​​ർ​​ക്കു​​ണ്ട്. ഭൂ​​വി​​സ്തൃ​​തി​​യി​​ലും ജ​​ന​​സം​​ഖ്യ​​യി​​ലും ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ രാ​​ജ്യ​​മാ​​ണി​​ത്. അ​​തു​​കൊ​​ണ്ടു ത​​ന്നെ ചൈ​​ന​​യ്ക്ക് ആ​​ഭ്യ​​ന്ത​​ര പ്ര​​ശ്ന​​ങ്ങ​​ളും നി​​ര​​വ​​ധി​​യു​​ണ്ട് പ​​രി​​ഹ​​രി​​ക്കാ​​ൻ. എ​​ന്നാ​​ൽ അ​​തി​​ലൊ​​ന്നും വ​​ലി​​യ ശ്ര​​ദ്ധ കൊ​​ടു​​ക്കാ​​തെ അ​​യ​​ൽ രാ​​ജ്യ​​ങ്ങ​​ൾ​​ക്കും ഏ​​ഷ്യ​​ൻ മേ​​ഖ​​ല​​യ്ക്കും ത​​ല​​വേ​​ദ​​ന സൃ​​ഷ്ടി​​ക്കാ​​നാ​​ണ് ക​​ഴി​​ഞ്ഞ കു​​റ​​ച്ചു നാ​​ളു​​ക​​ളാ​​യി ചൈ​​ന ശ്ര​​മി​​ക്കു​​ന്ന​​ത്. മേ​​ഖ​​ല​​യി​​ലെ വ​​ൻ​​ശ​​ക്തി​​യാ​​യ ഇ​​ന്ത്യ​​യു​​മാ​​യി​​പ്പോ​​ലും ആ​​ത്മാ​​ർ​​ഥ​​ത​​യു​​ള്ള ന​​യ​​ത​​ന്ത്ര ബ​​ന്ധ​​ത്തി​​നു ചൈ​​ന ത​​യാ​​റ​​ല്ല. അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​ങ്ങ​​ൾ കൈ​​യേ​​റി​​യും പ്ര​​കോ​​പ​​നം സൃ​​ഷ്ടി​​ച്ചും ചൈ​​ന ഇ​​ന്ത്യ​​യെ പ​​ല​​പ്പോ​​ഴും വേ​​ദ​​നി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

ചൈ​​ന​​യു​​ടെ തെ​​ക്ക​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ ഹി​​മാ​​ല​​യ​​ത്തോ​​ടു തൊ​​ട്ടു ചേ​​ർ​​ന്ന് എ​​വ​​റ​​സ്റ്റ് കൊ​​ടു​​മു​​ടി കാ​​വ​​ൽ നി​​ൽ​​ക്കു​​ന്ന ടി​​ബ​​റ്റ് മ​​റ്റൊ​​രു ഉ​​ദാ​​ഹ​​ര​​ണം. ബു​​ദ്ധ​​മ​​ത​​ക്കാ​​രും അ​​വ​​രു​​ടെ മേ​​ല​​ധ്യ​​ക്ഷ​​ൻ ദ​​ലൈ ലാ​​മ​​യു​​മു​​ള്ള ടി​​ബ​​റ്റി​​നെ ഏ​​തു വ​​ഴി​​ക്കും അ​​സ്ഥി​​ര​​പ്പെ​​ടു​​ത്താ​​നാ​​ണു ചൈ​​ന ശ്ര​​മി​​ച്ചി​​ട്ടു​​ള്ള​​ത്. ആ​​ൾ​​ബ​​ലം കൊ​​ണ്ടോ സൈ​​നി​​ക ശേ​​ഷി കൊ​​ണ്ടോ സാ​​മ്പ​​ത്തി​​ക ശ​​ക്തി ഉ​​പ​​യോ​​ഗി​​ച്ചോ ചൈ​​ന​​യോ​​ട് എ​​തി​​രി​​ടാ​​നു​​ള്ള ത്രാ​​ണി ടി​​ബ​​റ്റി​ലെ ജ​ന​ങ്ങ​ൾ​ക്കി​ല്ല. ​ദ​​ലൈ ലാ​​മ​​യെ പൊ​​തു​​ശ​​ത്രു​​വാ​​ക്കി പ്ര​​ഖ്യാ​​പി​​ച്ച് പി​​ന്നാ​​ലെ കൂ​​ടി വേ​​ട്ട​​യാ​​ടു​​ക​​യാ​​ണ്. ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ​​ക്കു മു​​ൻ​​പ് ലാ​​മ ന​​ട​​ത്തി​​യ അ​രു​ണാ​ച​ൽ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണു ചൈ​​ന അ​​വ​​സാ​​ന​​മാ​​യി ഇ​​ന്ത്യ​​യോ​​ട് ഇ​​ട​​ഞ്ഞ​​ത്. ഇ​​ന്ത്യ​​ക്കെ​​തി​​രേ ക​​രു​​ക്ക​​ൾ നീ​​ക്കു​​ന്ന പാ​​ക്കി​​സ്ഥാ​​ന്‍റെ ന​​ട​​പ​​ടി​​ക​​ളെ ലോ​​കം മു​​ഴു​​വ​​ൻ എ​​തി​​ർ​​ത്ത​​പ്പോ​​ഴും ചൈ​​ന അ​​വ​​ർ​​ക്കു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പാ​​ക് അ​​ധി​​നി​​വേ​​ശ ക​​ശ്മീ​​രി​​ലൂ​​ടെ ചൈ​​ന- ക​​റാ​​ച്ചി ഇ​​ട​​നാ​​ഴി സൃ​​ഷ്ടി​​ച്ച് അ​​തി​​ർ​​ത്തി​​യി​​ൽ പ്ര​​കോ​​പ​ന​​മു​​ണ്ടാ​​ക്കാ​​നും അ​​വ​​ർ ശ്ര​​മി​​ക്കു​​ന്നു. പൂ​​ർ​​ണ​​മാ​​യും ഇ​​ന്ത്യ​​യു​​ടെ കൈ​​വ​​ശ​​മു​​ള്ള അ​​രു​​ണാ​​ച​​ൽ സം​​സ്ഥാ​​ന​​ത്തി​​നു മേ​​ൽ അ​​വ​​കാ​​ശം സ്ഥാ​​പി​​ച്ചും അ​​വ​​ർ ന്യൂ​​ഡ​​ൽ​​ഹി​​യെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി​​യി​​ട്ടു​​ണ്ട്.
ചൈ​​ന​​യു​​ടെ ഇ​​ത്ത​​രം പൂ​​ർ​​വ​​ക​​ഥ​​ക​​ൾ അ​​റി​​യാ​​വു​​ന്ന​​വ​​ർ​​ക്ക് തെ​​ക്ക​​ൻ ചൈ​​നാ​​ക്ക​​ട​​ലി​​ൽ അ​​വ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ത്തി‍യ സൈ​​നി​​ക മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ളി​​ൽ അ​​ത്ഭു​​ത​​പ്പെ​​ടാ​​നി​​ല്ല. ശാ​​ന്ത സ​​മു​​ദ്ര​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റു​​ഭാ​​ഗ​​ത്തു​​ള്ള സ്പ്രാറ്റ്‌ലി ദ്വീ​​പി​​ൽ റോ​​ക്ക​​റ്റ് ലോ​​ഞ്ച​​റു​​ക​​ൾ സ്ഥാ​​പി​​ച്ച് സൈ​​നി​​ക വി​​ന്യാ​​സം ശ​​ക്തി​​പ്പെ​​ടു​​ത്തി​​യി​​രി​​ക്ക​​യാ​​ണു ചൈ​​ന. സ്പ്രാറ്റ്‌ലി, ഫെ​​റി​​ഫ്രോ​​സ് ദ്വീ​​പു​​ക​​ൾ ത​​ങ്ങ​​ളു​​ടെ അ​​ധീ​​ന​​ത​​യി​​ലു​​ള്ള​​താ​​ണെ​​ന്നും അ​​വി​​ടെ എ​​ന്തും ചെ​​യ്യാ​​നു​​ള്ള അ​​വ​​കാ​​ശം ത​​ങ്ങ​​ൾ​​ക്കു​​ണ്ടെ​​ന്നു​​മാ​​ണ് ചൈ​​ന പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ൽ, ഈ ​​മേ​​ഖ​​ല ത​​ങ്ങ​​ൾ‌​​ക്കും അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണെ​​ന്ന് വി​​യ​​റ്റ്നാം, മ​​ലേ​​ഷ്യ, ബ്രൂ​​ണെ, താ​യ്‌​വാ​​ൻ, ഫി​​ലി​​പ്പീ​​ൻ​​സ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളും പ​​റ​​യു​​ന്നു. അ​​ന്താ​​രാ​​ഷ്‌​​ട്ര അ​​തി​​ർ​​ത്തി നി​​ർ​​ണ​​യ രേ​​ഖ​​ക​​ൾ പ്ര​​കാ​​രം ഇ​​വി​​ടം ത​​ർ​​ക്ക സ്ഥ​​ല​​മാ​​ണ്. അ​​വി​​ടെ ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ലു​​ള്ള നി​​ർ​​മാ​​ണ​​ങ്ങ​​ൾ ന​​ട​​ത്താ​​ൻ ഒ​​രു രാ​​ജ്യ​​ത്തെ​​യും അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല. എ​​ന്നാ​​ൽ ഇ​​വി​​ടെ ചൈ​​ന സ്വ​​ന്തം പേ​​രി​​ൽ കൃ​​ത്രി​​മ ദ്വീ​​പ് ഉ​​ണ്ടാ​​ക്കി, അ​​വി​​ടെ സൈ​​നി​​ക​​കേ​​ന്ദ്ര​​വും വി​​മാ​​ന​​ത്താ​​വ​​ള​​വും മ​​റ്റും സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. അ​​മെ​​രി​​ക്ക ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ അ​​തി​​നെ​​തി​​രേ രം​​ഗ​​ത്തു വ​​രി​​ക​​യും ചെ​​യ്തു.
ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ൽ ത​​ർ​​ക്ക​​സ്ഥ​​ല​​ത്തു കൂ​​ടി അ​​മെ​​രി​​ക്ക പ​​ട​​ക്ക​​പ്പ​​ലോ​​ടി​​ച്ചു നി​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യ​​ത് വ​​ൻ​​വാ​​ർ​​ത്ത​​യാ​​യി​​രു​​ന്നു. യു​​എ​​സ്എ​​സ് കാ​​ൾ വി​​ൻ​​സ​​ൻ വ്യോ​​മ​​യാ​​ന ഗ്രൂ​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു നി​​രീ​​ക്ഷ​​ണം. ഇ​​ൻ‌​​ഡോ-​​ഏ​​ഷ്യാ- പ​​സ​​ഫി​​ക് മേ​​ഖ​​ല​​യി​​ൽ സ​​മാ​​ധാ​​നം സ്ഥാ​​പി​​ക്കാ​​നാ​​യി​​രു​​ന്നു ഈ ​​നീ​​രീ​​ക്ഷ​​ണ​​മെ​​ന്നും യു​​എ​​സ് പ്ര​​ഖ്യാ​​പി​​ച്ചു. എ​​ന്നാ​​ൽ, മേ​​ഖ​​ല‍‍യി​​ലെ ചൈ​​നീ​​സ് ആ​​ധി​​പ​​ത്യം ചോ​​ദ്യം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു യു​​എ​​സി​​ന്‍റെ ല​​ക്ഷ്യം. ഇ​​തും മേ​​ഖ​​ല​​യു​​ടെ സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷം ത​​ക​​ർ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു.
ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ മേ​​ഖ​​ല​​യാ​​ണ് തെ​​ക്ക​​ൻ ചൈ​​നാ ദ്വീ​​പു​​ക​​ൾ. പ്ര​​തി​​വ​​ർ​​ഷം അ​​ഞ്ചു ല​​ക്ഷം കോ​​ടി ട​​ൺ ച​​ര​​ക്കു​​നീ​​ക്കം ന​​ട​​ത്തു​​ന്ന മേ​​ഖ​​ല​​യാ​​ണി​​ത്. മേ​​ഖ​​ല​​യു​​ടെ നി​​യ​​ന്ത്ര​​ണം കൈ​​വ​​ശ​​പ്പെ​​ടു​​ത്തി​​യാ​​ൽ ചൈ​​ന​​യ്ക്ക​​തു വ​​ലി​​യ തോ​​തി​​ലു​​ള്ള വ്യാ​​പാ​​ര നേ​​ട്ട​​മാ​​കും. എ​​ന്നാ​​ൽ ചെ​​റു​​രാ​​ജ്യ​​ങ്ങ​​ളാ​​യ മ​​ലേ​​ഷ്യ, ബ്രൂ​​ണെ, വി​​യ​​റ്റ്നാം, താ​യ്‌​​വാ​​ൻ, ഫി​​ലി​​പ്പീ​​ൻ​​സ് എ​​ന്നി​വ​യ്ക്കു തി​​രി​​ച്ച​​ടി​​യു​​മാ​​കും. സോ​​വ്യ​​റ്റ്‌​ യൂ​​ണി​​യ​​ന്‍റെ ത​​ക​​ർ​​ച്ച​​യ്ക്കു ശേ​​ഷം ക​​മ്യൂ​​ണി​​സ്റ്റ് പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്ന ഏ​​ക വ​​ൻ​​കി​​ട രാ​​ജ്യ​​മാ​​ണു ചൈ​​ന. സ്വ​​കാ​​ര്യ സ്വ​​ത്ത് സ​​മ്പാ​​ദ​​ന​​ത്തി​​നും അ​​ഴി​​മ​​തി​​ക്കും അ​​നു​​വാ​​ദ​​മി​​ല്ലാ​​തി​​രു​​ന്ന ചൈ​​ന​​യി​​ൽ, ഇ​​പ്പോ​​ൾ ര​​ണ്ടും ത​​ല പൊ​​ക്കി​​ത്തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. സ്വ​​ന്തം യു​​വാ​​ക്ക​​ളു​​ടെ പോ​​ലും വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന ചൈ​​ന, ആ​​ഭ്യ​​ന്ത​​ര കാ​​ര്യ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ ശ്ര​​ദ്ധി​​ക്കു​​ന്ന​​താ​​വും ന​​ല്ല​​ത്. അ​​യ​​ൽ​​പ്പ​​ക്ക​​ത്തു​​ള്ള ചെ​​റു​​രാ​​ജ്യ​​ങ്ങ​​ളോ​​ടു മ​​ത്സ​​രി​​ച്ചും വ​​ഴ​​ക്കു​​ണ്ടാ​​ക്കി​​യും മേ​​ൽ​​ക്കോ‍യ്മ​​യ്ക്കു ശ്ര​​മി​​ച്ചും നാ​​ണം കെ​​ടു​​ന്ന അ​​വ​​സ്ഥ​​യി​​ൽ‌ നി​​ന്ന് അ​​വ​​ർ പി​​ന്മാ​​റ​​ണം. അ​​രു​​ണാ​​ച​​ലാ​​യാ​​ലും ടി​​ബ​​റ്റ് ആ​​യാ​​ലും തെ​​ക്ക​​ൻ ചൈ​​നാ​​ക്ക​​ട​​ലാ​​യാ​​ലും അ​​ന്യ​​ന്‍റെ ഭൂ​​മി​​യി​​ൽ ക​​ണ്ണു വ​​യ്ക്കു​​ന്ന​​തും കൈ​​വ​​ശ​​പ്പെ​​ടു​​ത്തു​​ന്ന​​തും മാ​​ന്യ​​ത കു​​റ​​യ്ക്കു​​മെ​​ന്നു മാ​​ത്ര​​മ​​ല്ല, ശ​​ത്രു​​ക്ക​​ളെ കൂ​​ട്ടു​​ക​​യും ചെ​​യ്യും.