FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Sports

നാ​ലാം സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ത്തി​രി​പ്പ്

Thursday, May 18, 2017,10:38 IST By സ്വന്തം ലേഖകൻ A A A

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രി​മി​യ​ർ ലീ​ഗ് നാ​ലാം സ്ഥാ​ന​ക്കാ​രെ അ​റി​യാ​ൻ അ​വ​സാ​നം വ​രെ​യു​ള്ള കാ​ത്തി​രി​പ്പ്. ക​ഴി​ഞ്ഞ ദി​വ​സം മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​ഴ്സ​ന​ലും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യും ജ​യി​ച്ച​തോ​ടെ​യാ​ണ് ആ​വേ​ശം അ​വ​സാ​ന നാ​ളി​ലേ​ക്ക് നീ​ളു​മെ​ന്ന് ഉ​റ​പ്പാ​യ​ത്. നി​ല​വി​ല്‍ ഇ​രു ടീ​മു​ക​ളും 37 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച​പ്പോ​ള്‍ സി​റ്റി​ക്ക് 75 ഉം ​ആ​ഴ്സ​ന​ലി​ന് 72 പോ​യി​ന്‍റു​ണ്ട്. ഇ​തി​നി​ട​യി​ല്‍ ഇ​ത്ര ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ല്‍ 73 പോ​യി​ന്‍റു​ള്ള ലി​വ​ര്‍പൂ​ള്‍ ആ​ണ് നി​ല​വി​ല്‍ നാ​ലാം സ്ഥാ​ന​ത്ത്. അ​വ​സാ​ന ദി​വ​സം ലി​വ​ര്‍പൂ​ളി​ന് മി​ഡി​ല്‍സ്ബ​റോ​യും ആ​ഴ്സ​ണ​ലി​ന് എ​വ​ര്‍ട്ട​നും സി​റ്റി​ക്ക് വാ​റ്റ്ഫോ​ര്‍ഡു​മാ​ണ് എ​തി​രാ​ളി​ക​ള്‍.
അ​താ​യ​ത് മൂ​ന്ന് ടീ​മു​ക​ളി​ല്‍ ആ​ര് തോ​റ്റാ​ലും അ​വ​രു​ടെ ചാം​പ്യ​ൻ​സ് ലീ​ഗ് പ്ര​തീ​ക്ഷ​ക​ള്‍ അ​സ്ഥാ​ന​ത്താ​വും. നി​ല​വി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ആ​ഴ്സ​ന​ലി​നാ​ണ് കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ടു​പ്പം. തോ​ല്‍വി​യോ സ​മ​നി​ല​യാ ആ​ണെ​ങ്കി​ല്‍ അ​വ​ര്‍ക്ക് ഇ​ത്ത​വ​ണ ചാം​പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത നേ​ടാ​നാ​വി​ല്ല.
എ​തി​രാ​ളി​ക​ളാ​യ ലി​വ​ര്‍പൂ​ളി​നും സി​റ്റി​ക്കും താ​ര​ത​മ്യേ​ന ചെ​റി​യ എ​തി​രാ​ളി​ക​ളു​മാ​ണ്. കൂ​ടാ​തെ ഗോ​ള്‍ വി​ത്യാ​സ​ത്തി​ലും നി​ല​വി​ല്‍ ലി​വ​ര്‍പൂ​ളും സി​റ്റി​യും നേ​രി​യ മാ​ര്‍ജി​ന്‍ ആ​ണെ​ങ്കി​ലും മു​ന്നി​ലാ​ണ്. അ​താ​യ​ത് ലി​വ​ര്‍പൂ​ളോ സി​റ്റി​യോ പോ​യി​ന്‍റ് ന​ഷ്ട​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ ആ​ഴ്സ​ണ​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യും. ലി​വ​ര്‍പൂ​ള്‍ തോ​ല്‍ക്കു​ക​യും ആ​ഴ്സ​ണ​ല്‍ ജ​യി​ക്കു​ക​യും ചെ​യ്താ​ല്‍ സി​റ്റി​യും ആ​ഴ്സ​ന​ലും മൂ​ന്നൂം നാ​ലും പൊ​സി​ഷ​നു​ക​ളി​ല്‍ ഫി​നി​ഷ് ചെ​യ്യും.
നേ​രെ മ​റി​ച്ച് സി​റ്റി തോ​ല്‍ക്കു​ക​യും ലി​വ​ര്‍പൂ​ളും ആ​ഴ്സ​ണ​ലും ജ​യി​ക്കു​ക​യും ചെ​യ്താ​ല്‍ സി​റ്റി ആ​ഴ്സ​ന​ല്‍ എ​ന്നി​വ​ര്‍ക്കി​ട​യി​ല്‍ ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ല്‍ മു​ന്നി​ട്ട് നി​ല്‍ക്കു​ന്ന​വ​രാ​കും നാ​ലാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യു​ക. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ വെ​സ്റ്റ് ബ്രോ​മി​നെ​തി​രെ 3-1 നാ​ണ് സി​റ്റി ജ​യം ക​ണ്ട​ത്.

സി​റ്റി​ക്കാ​യി ജീ​സ​സ്, ഡ്യൂ​ബ്രെ​യ്ന്‍, യാ​യ ടു​റെ എ​ന്നി​വ​ര്‍ ല​ക്ഷ്യം ക​ണ്ട​പ്പോ​ള്‍ റോ​ബ്സ​ന്‍ കാ​നു​വാ​ണ് വെ​സ്റ്റ് ബ്രോ​മി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി​യ​ത്. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് സ​ണ്ട​ര്‍ലാ​ന്‍റി​നെ ത​ക​ര്‍ത്താ​ണ് ആ​ഴ്സ​ന​ല്‍ ജ​യം ക​ണ്ട​ത്. ഗ​ണ്ണേ​ഴ്സി​നാ​യി അ​ല​ക്സി സാ​ഞ്ച​സാ​ണ് ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്.