FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Sports

പൂനെ ആദ്യം

Thursday, May 18, 2017,11:20 IST By മെട്രൊ വാർത്ത A A A

മും​ബൈ: ഇ​ന്ത്യ​ൻ പ്രി​മി​യ​ർ ലീ​ഗ് പ​ത്താം സീ​സ​ണി​ൽ ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ​ടീ​മാ​യി റൈ​സി​ങ് പൂ​നെ സൂ​പ്പ​ർ ജ​യ​ന്‍റ്. മ​ഹാ​രാ​ഷ്‌​ട്ര നാ​ട്ട​ങ്ക​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ 20 റ​ൺ​സി​നാ​ണ് പൂ​നെ വീ​ഴ്ത്തി​യ​ത്. ആ​ര്‍ അ​ശ്വി​ന് പ​ക​ര​ക്കാ​ര​നാ​യി എ​ത്തി​യ വാ​ഷി​ങ്ട​ണ്‍ സു​ന്ദ​റി​ന്‍റെ പ്ര​ക​ട​മാ​ണ് പൂ​നെ​യ്ക്ക് ക​രു​ത്താ​യ​ത്. നാ​ല് ഓ​വ​റി​ല്‍ 16 റ​ണ്‍സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റാ​ണ് ത​മി​ഴ്നാ​ട്ടു​കാ​ര​ൻ വീ​ഴ്ത്തി​യ​ത്. ക​ളി​യി​ലെ കേ​മ​നും 17കാ​ര​ൻ​ത​ന്നെ. മു​ബൈ​യു​ടെ ക​രു​ത്തു​റ്റ മ​ധ്യ​നി​ര​യെ​യാ​ണ് സു​ന്ദ​ര്‍ ത​ക​ര്‍ത്തു​ക​ള​ഞ്ഞ​ത്.
ആ​റാം ഓ​വ​റി​ല്‍ ആ​ദ്യ പ​ന്തി​ല്‍ മൂ​ബൈ നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യെ വീ​ഴ്ത്തി​യാ​ണ് സു​ന്ദ​ര്‍ വ​ര​വ​റി​യി​ച്ച​ത്. നി​തീ​ഷ് റാ​ണ​ക്ക് പ​ക​ര​മെ​ത്തി​യ അ​മ്പാ​ട്ടി റാ​യി​ഡു സു​ന്ദ​റി​ന്‍റെ നാ​ലാം പ​ന്തി​ല്‍ വീ​ണു. എ​ട്ടാം ഓ​വ​റി​ല്‍ പൊ​ള്ളാ​ര്‍ഡി​നെ വീ​ഴ്ത്തി സു​ന്ദ​ര്‍ സ്കോ​ര്‍ബോ​ര്‍ഡ് അ​ട​ച്ചു. പൂ​നെ​യ്ക്കാ​യി ഷാ​ര്‍ദു​ല്‍ ഠാ​ക്കു​റും മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പൂ​നെ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 162 റ​ണ്‍സെ​ടു​ത്തും.
മും​ബൈ​യു​ടെ മ​റു​പ​ടി നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഒ​ന്‍പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 142 റ​ണ്‍സി​ല്‍ ഒ​തു​ങ്ങി. ഈ ​സീ​സ​ണി​ല്‍ മും​ബൈ​യ്ക്കു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന റെ​ക്കോ​ര്‍ഡ് നി​ല​നി​ര്‍ത്തി​യാ​ണ് സ്റ്റീ​വ​ന്‍ സ്മി​ത്തി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ഫൈ​ന​ല്‍ പ്ര​വേ​ശ​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.
പൂ​നെ ഉ​യ​ര്‍ത്തി​യ 163 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റെ​ടു​ത്ത മും​ബൈ​യ്ക്ക് ഓ​പ്പ​ണ​ര്‍മാ​രാ​യ സി​മ്മ​ണ്‍സും പാ​ര്‍ഥി​വ് പ​ട്ടേ​ലും ചേ​ര്‍ന്ന് ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് ന​ല്‍കി​യ​ത്. 4.3 ഓ​വ​റി​ല്‍ ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ര്‍ത്ത​ത് 35 റ​ണ്‍സ്. 13 പ​ന്തി​ല്‍ അ​ഞ്ചു റ​ണ്‍സെ​ടു​ത്ത സി​മ്മ​ണ്‍സ് പ​തി​വി​നു വി​പ​രീ​ത​മാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​പ്പോ​ള്‍, മ​റു​വ​ശ​ത്ത് പാ​ര്‍ഥി​വ് പ​ട്ടേ​ല്‍ ത​ക​ര്‍പ്പ​ന്‍ ഫോ​മി​ലാ​യി​രു​ന്നു. സ്കോ​ര്‍ 35ല്‍ ​എ​ത്തി​യ​പ്പോ​ള്‍ ഷാ​ര്‍ദു​ല്‍ താ​ക്കു​റി​ന്‍റെ ഉ​ജ്വ​ല ഫീ​ല്‍ഡി​ങ്ങി​ല്‍ സി​മ്മ​ണ്‍സ് റ​ണ്ണൗ​ട്ടാ​യി. തു​ട​ര്‍ന്നെ​ത്തി​യ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ (ര​ണ്ടു പ​ന്തി​ല്‍ ഒ​ന്ന്), അ​മ്പാ​ട്ടി റാ​യി​ഡു (മൂ​ന്നു പ​ന്തി​ല്‍ 0) എ​ന്നി​വ​രെ വാ​ഷി​ങ്ട​ണ്‍ സു​ന്ദ​ര്‍ മ​ട​ക്കി​യ​യ​ച്ച​തോ​ടെ മും​ബൈ ത​ക​ര്‍ന്നു.
ഒ​രു വ​ശ​ത്ത് പാ​ര്‍ഥി​വ് പ​ട്ടേ​ല്‍ പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും തു​ണ​നി​ല്‍ക്കാ​ന്‍ ആ​രു​മി​ല്ലാ​തെ പോ​യ​തോ​ടെ മും​ബൈ വീ​ണു. കീ​റ​ന്‍ പൊ​ള്ളാ​ര്‍ഡ് (10 പ​ന്തി​ല്‍ ഏ​ഴ്), ഹാ​ര്‍ദി​ക് പാ​ണ്ഡ്യ (10 പ​ന്തി​ല്‍ 14), ക്രു​നാ​ല്‍ പാ​ണ്ഡ്യ (11 പ​ന്തി​ല്‍ 15), ക​ര​ണ്‍ ശ​ര്‍മ (ഏ​ഴു പ​ന്തി​ല്‍ നാ​ല്), മ​ക്‌​ക്ലെ​നാ​ഘ​ൻ (11 പ​ന്തി​ല്‍ 12) എ​ന്നി​വ​രെ​ല്ലാം കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ള്‍ കൂ​ടാ​തെ മ​ട​ങ്ങി​യ​തോ​ടെ പൂ​നെ​യ്ക്ക് അ​നാ​യാ​സ ജ​യം. ബും​റ (11 പ​ന്തി​ല്‍ 16), മ​ലിം​ഗ (ര​ണ്ടു പ​ന്തി​ല്‍ ഏ​ഴ്) എ​ന്നി​വ​ര്‍ പു​റ​ത്താ​കാ​തെ നി​ന്നു.
നേ​ര​ത്തെ, ഈ ​സീ​സ​ണി​ലെ വി​ല​യേ​റി​യ താ​രം ബെ​ന്‍ സ്റ്റോ​ക്സ് ദേ​ശീ​യ ടീ​മി​ല്‍ ക​ളി​ക്കാ​നാ​യി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​തി​നാ​ല്‍ ലോ​ക്കി ഫെ​ര്‍ഗൂ​സ​നെ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പു​ണെ നി​ര്‍ണാ​യ​ക മ​ല്‍സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പു​ണെ​യു​ടെ തു​ട​ക്കം ത​ക​ര്‍ച്ച​യോ​ടെ​യാ​യി​രു​ന്നു. മി​ക്ക മ​ല്‍സ​ര​ങ്ങ​ളി​ലും പു​ണെ​യു​ടെ മു​ന്നേ​റ്റ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച രാ​ഹു​ല്‍ ത്രി​പാ​ഠി ആ​ദ്യ ഓ​വ​റി​ല്‍ത്ത​ന്നെ പു​റ​ത്ത്. അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യ അ​ജി​ങ്ക്യ ര​ഹാ​നെ (43 പ​ന്തി​ല്‍ 56), മ​നോ​ജ് തി​വാ​രി (48 പ​ന്തി​ല്‍ 58), അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ വെ​ടി​ക്കെ​ട്ട് കാ​ഴ്ച​വ​ച്ച മ​ഹേ​ന്ദ്ര സി​ങ് ധോ​ണി (26 പ​ന്തി​ല്‍ 40) എ​ന്നി​വ​ര്‍ പൂ​നെ​യ്ക്കാ​യി ബാ​റ്റി​ങ്ങി​ല്‍ തി​ള​ങ്ങി.