FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
Sports

മ​ക​ളു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ റെ​യ്ന​യ്ക്ക് പു​തി​യ തു​ട​ക്കം

Thursday, May 18, 2017,11:00 IST By സ്വന്തം ലേഖകൻ A A A

ല​ഖ്നൗ: മ​ക​ളു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി20 സ്പെ​ഷ്യ​ലി​സ്റ്റ് സു​രേ​ഷ് റെ​യ്ന​യ്ക്ക് പു​തി​യ തു​ട​ക്കം. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് മ​ക​ൾ ഗ്രേ​സി​യ റെ​യ്ന​യു​ടെ ഒ​ന്നാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ റെ​യ്ന​യും ഭാ​ര്യ പ്രി​യ​ങ്ക ചൗ​ധ​രി​യു​ടം തു​ട​ക്ക​മി​ട്ട​ത്.
പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ മാ​ന​സി​ക- ശാ​രീ​രി​ക വൈ​ക​ല്യം നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ര്‍ക്ക് സ​ഹാ​യ​ക​മാ​കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലാ​ണ് റെ​യ്ന​യും കു​ടും​ബ​വും ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഭാ​ര്യ പ്രി​യ​ങ്ക​ക്കാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ചു​മ​ത​ല. ത​ന്‍റെ പൂ​ര്‍ണ പി​ന്തു​ണ​യു​ണ്ടെ​ന്നും റെ​യ്ന പ​റ​ഞ്ഞു. ഗ്രൗ​ണ്ടി​ൽ മാ​ന്യ​ത​യു​ടെ പ​ര്യാ​യ​മാ​ണ് 30കാ​ര​ന്‍. സ്വ​ന്തം ടീ​മം​ഗ​ളോ​ടാ​യാ​ലും എ​തി​ര്‍താ​ര​ങ്ങ​ളോ​ടാ​യാ​ലും ന​ന്നാ​യി പെ​രു​മാ​റു​ന്ന താ​രം. ഐ​പി​എ​ല്ലി​ലി​നി​ടെ ക​ളി​ക്ക​ള​ത്തി​ല്‍ പ​ല​വ​ട്ടം ആ​രാ​ധ​ക​ര്‍ ക​ണ്ട​താ​ണ്. ഐ.​പി​എ​ല്ലി​ല്‍ റെ​യ്ന ന​യി​ച്ച ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​ന് പ്ലേ ​ഓ​ഫ് യോ​ഗ്യ​ത നേ​ടാ​നാ​യി​രു​ന്നി​ല്ല. ആ​ദ്യ​മാ​യാ​ണ് റെ​യ്ന​യി​ല്ലാ​ത്ത ഒ​രു ടീം ​പ്ലേ​ഓ​ഫി​നെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​മ്പ​ത് സീ​സ​ണി​ലും റെ​യ്ന​യു​ടെ ടീം ​പ്ലേ ഓ​ഫി​നു​ണ്ടാ​യി​രു​ന്നു.