FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Top News

കുൽഭൂഷന്‍റെ കേസിൽ പാക്കിസ്താന് തിരിച്ചടി ; വധശിക്ഷയ്ക്ക് സ്റ്റേ

Thursday, May 18, 2017,15:50 IST By മെട്രൊ വാർത്ത A A A

ഹേ​ഗ്: കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നു വ​ധ​ശി​ക്ഷ വി​ധി​ച്ച പാ​ക്കിസ്താന്‍റെ നടപടി സ്റ്റേ ചെയ്ത് അന്താരാഷ്ട്ര കോടതി. വധശിക്ഷ നടപ്പിലാക്കരുതെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച കോടതി കുൽഭൂഷന്‍റെ വധശിക്ഷ സ്റ്റേ ചെയ്യുകയും ചെയ്തു. അദേഹത്തിന്  നിയമസഹായം നൽകാതിരുന്നത് ശരിയായ നടപടിയല്ല. എന്ത് അടിസ്ഥാനത്തിലാണ് കുൽഭൂഷൺ കേസിൽ ഇടപെടാൻ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന് പാക്കിസ്ഥാൻ പറഞ്ഞതെന്നും കോടതി ചോദിച്ചു.  കുൽഭൂഷനെ സംരക്ഷിക്കാൻ ഇന്ത്യക്ക് അധികാരമുണ്ട്. ഇന്ത്യൻ നയതന്ത്രപ്രതിനിധിക്ക് കുൽഭൂഷനെ സന്ദർശിക്കാൻ അനുമതി നൽകണമെന്നും കോടതി പറഞ്ഞു.

വി​യ​ന്ന ക​രാ​റി​ലെ 36ാം ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വെ​യാ​ണ് കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു.ജാ​ദ​വ് കു​റ്റ​സ​മ്മ​തം ന​ട​ത്തു​ന്ന വീ​ഡി​യോ പ്ര​ദ​ര്‍ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി തേ​ടി​യ പാ​ക്കി​സ്ഥാ​ന്‍റെ ആ​വ​ശ്യം കോ​ട​തി  നേരത്തെ തള്ളിയിരുന്നു.  കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ ചാ​ര​നെ​ന്ന് ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം പാ​ക് സൈനിക കോടതി ഏകപക്ഷിയമായി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കാ​ര്യ​ങ്ങ​ളും പാ​ക്കി​സ്ഥാ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ല്ല. ഇ​ന്ത്യ ഇ​ക്കാ​ര്യം അ​റി​യു​ന്ന​തു​പോ​ലും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെയാണ് ശ​രി​യാ​യ വി​ചാ​ര​ണ പോ​ലും ന​ട​ത്താ​തെ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​തെ​ന്നും ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി. കേ​സി​ൽ കു​ൽ​ഭൂ​ഷ​നും ഇ​ന്ത്യ​യ്ക്കും നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും സാ​ൽ​വെ അന്താരാഷ്ട്രകോടതിയിൽ വാ​ദി​ച്ചിരുന്നു. ഐസിജെ കോർട്ട് പ്രസിഡന്‍റ് റോണർ എബ്രാഹമാണ് കേസിൽ വിധി പറഞ്ഞത്. പതിനഞ്ചംഗം ബെഞ്ചാണ് കേസ് പരിഗണിച്ചത്.