FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
Cinema

മഞ്ജു വാര്യരുടെ നേതൃത്വത്തിൽ മലയാളസിനിമയിൽ വനിതാ സംഘടന

Thursday, May 18, 2017,12:31 IST By മെട്രൊ വാർത്ത A A A

കൊച്ചി: മലയാളസിനിമയിൽ വനിതകൾക്കായി പുതിയ സംഘടന. വുമൺ കളക്‌ടീവ് ഇൻ സിനിമാ എന്ന പേരിലാണ് സംഘടന. മഞ്ജു വാര്യർ, ബീനാ പോൾ, പാർവതി, വിധു വിൻസന്‍റ് ,സജിതാ മഠത്തിൽ, റീമാ കല്ലിംഗൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന.

അമ്മയിലെ ഫെഫ്കയിലോ അംഗമായ സ്ത്രീകൾക്കും സംഘടന‍യിൽ ചേരാം. സംഘടനാ നേതാക്കൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ആദ്യമായാണ് ഇന്ത്യൻ സിനിമയിൽ സ്ത്രീകൾക്കായി ഒരു സംഘടന രൂപീകരിക്കുന്നത്.