FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
India

രാഷ്ട്രപതി സ്ഥാനാർത്ഥി; സോണിയയുടെ ക്ഷണം നിരസിച്ച് പവാർ

Thursday, May 18, 2017,11:20 IST By മെട്രൊ വാർത്ത A A A

മുംബൈ: രാഷ്ട്രപതി സ്ഥാനാർത്ഥിയാവാനുള്ള സോണിയാ ഗാന്ധിയുടെ ക്ഷണം നിരസിച്ച് ശരദ് പവാർ. തനിക്ക് താൽപ്പര്യമില്ലെന്നും മറ്റാരെയെങ്കിലും സമീപിക്കാനുമാണ് സോണിയയോട് പവാർ പറഞ്ഞത്. ക്ഷണത്തിന് നന്ദി പറയുകയും ചെയ്തു അദേഹം. നിലവിലെ സാഹചര്യത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആളുകൾക്ക് 48 ശതമാനം വോട്ടുകൾ ലഭിക്കും. അതിനാലാണ് പവാർ മത്സരിക്കാത്തതെന്നാണ് സൂചന.

എന്നാൽ ശരദ് പവാറിനെ ശിവസനേയും പിന്തുണയ്ക്കുന്നതായും സൂചനയുണ്ട്. അവർ എൻഡിഎയിൽ നിന്ന് വോട്ട് മറിക്കുമോയെന്നും ബിജെപി നേതൃത്വം ഭയപ്പെടുന്നുണ്ട്.