FLASH NEWS
Breaking News
ഷുഹൈബ് വധം, രണ്ടു സിപിഎം പ്രവർത്തകർ കീഴടങ്ങി
India

കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കേസെടുത്തു

Friday, May 19, 2017,20:01 IST By സ്വന്തം ലേഖകൻ A A A

ചെന്നൈ: മുന്‍ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

കാര്‍ത്തി ചിദംബരത്തിനെതിരേും കമ്പനി ഐഎന്‍എക്സ് മീഡിയക്കുമെതിരെയാണ് കേസെടുത്തത്. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് ഐഎന്‍എക്സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്. ചിദംബരത്തിന്റേയും മകന്റേയും ചെന്നൈയിലെ 16 കെട്ടിടങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.
കൈക്കൂലി വാങ്ങി കാര്‍ത്തി ചിദംബരത്തിന്റെ കമ്പനി 2008ല്‍ ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് സഹായം നല്‍കിയെന്നാണ് ആക്ഷേപം. 10 ലക്ഷം രൂപ വാങ്ങി 305 കോടിയുടെ നിക്ഷേപത്തിന് മറയിട്ടുവെന്ന കേസിലാണ് അന്വേഷണം.