FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
Breaking News

കൊച്ചി മെട്രൊയുടെ ഉദ്ഘാടനം മെയ് 30ന് ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Friday, May 19, 2017,17:16 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: കൊച്ചി മെട്രൊയുടെ ഉദ്ഘാടനം മെയ് 30ന് ഉണ്ടാകില്ലെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നേരത്തെ കൊച്ചി മെട്രൊയുടെ ഉദ്ഘാടനം മെയ് 30ന് നടത്തുമെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കില്ലെന്നുമുള്ള മന്ത്രി കടകംപള്ളിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതോടെയാണ് മന്ത്രിയെ തിരുത്തി മുഖ്യമന്ത്രിയുടെ ഓഫിസ് രംഗത്ത് വന്നത്. പ്രസ്താവന വിവാദമായതോടെ ഉദ്ഘാടന തിയതി കടുംപിടുത്തമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ തീയതിയില് ഉദ്ഘാടനം നടത്തുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏപ്രില്‍ 11 ന് പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്തയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
തീര്ത്തും അപ്രതീക്ഷിതമായി മുപ്പതിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി പ്രഖ്യാപിച്ചത്.
ജൂണ്‍ അഞ്ച്, ആറ് തിയതികളില്‍ ഒഴിവുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നുവെന്നാണ് സൂചന.
ഉദ്ഘാടന തിയതി കേന്ദ്രനഗരവികസന മന്ത്രാലയത്തേയും കെഎംആര്‍എല്ലിനേയും അറിയിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ അറിയുന്ന വിവരം.