FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
kerala

കോട്ടയത്ത് സിപിഎം പിന്തുണ വീണ്ടും കേരളാ കോൺഗ്രസ് (എം) ന് ; സെബാസ്റ്റ്യൻ കുളത്തിങ്കൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

Friday, May 19, 2017,12:24 IST By മെട്രൊ വാർത്ത A A A

കോട്ടയം: കേരളാ കോൺഗ്രസ് എം ന് വീണ്ടും സിപിഎം പിന്തുണ. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ മാണിയുടെ സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളിത്തിങ്കലിനെ സിപിഎം പിന്തുണയ്ക്കുകയായിരുന്നു. കോൺഗ്രസിന്‍റെ ലിസമ്മ ബേബിയാണ് ഇവിടെ പരാജയപ്പെട്ടത്.

വോട്ടെടുപ്പിൽ നിന്ന് സിപിഐ വിട്ട് നിന്നപ്പോൾ ജനപക്ഷം പ്രതിനിധിയുടെ വോട്ട് അസാധുവായി. നേരത്തെ നടന്ന  പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പിന്തുണയോടെ കേരളാ കോൺഗ്രസിന്‍റെ സഖറിയാസ് കുതിരവേലി പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  ഇതിന് പിന്നാലെ മാണിയും കോൺഗ്രസും പരസ്പരം പോർവിളി തുടരുകയാണ്.