FLASH NEWS
Breaking News
അണ്ണാ ഡിഎംകെയില്‍ ലയനം: പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി, വി.കെ.ശശികല പുറത്ത്
kerala

കോഫീ ഹൗസിലെ ദേശാഭിമാനി; അഡ്മിനിസ്ട്രേറ്ററുടെ നിലപാട് ശുദ്ധവിവരക്കേടെന്ന് കടകംപള്ളി

Friday, May 19, 2017,15:02 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ഇന്ത്യൻ കോഫീ ഹൗസിൽ ദേശാഭിമാനി ഒഴികെയുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടി ശുദ്ധവിവരക്കേടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അഡ്മിനിസ്ട്രേറ്റർ അങ്ങനെ ഉത്തരവിറക്കാൻ പാടില്ലായിരുന്നു.

എല്ലാ കോഫീഹൗസ് മാനേജർമാർക്കുമാണ് ഉത്തരവിന്‍റെ കോപ്പി കിട്ടിയത്.ഇതിൽ പേരെടുത്ത് പറഞ്ഞാണ് മറ്റ് മാധ്യമങ്ങൾക്ക് വിലക്ക് കൽപ്പിച്ചതും. ഉത്തരവ് പുനപരിശോധിക്കുമെന്നും അദേഹം പറഞ്ഞു.