FLASH NEWS
Breaking News
എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ
India

ജിഎസ്ടി നടപ്പാക്കുന്നതോടെ ഭക്ഷ്യവസ്തുക്കൾക്ക് വില കുറയുമെന്ന് അരുൺ ജെയ്റ്റ്‌ലി

Friday, May 19, 2017,11:03 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ചരക്കുസേവനനികുതി നടപ്പാക്കുന്നതോടെ ഭക്ഷ്യവസ്തുക്കൾക്ക് വില കുറയുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി.കഴിഞ്ഞ ദിവസം ശ്രീനഗറിൽ ചേർന്ന യോഗത്തിൽ 1211 ഇനങ്ങളുടെ നികുതി നിശ്ചയിച്ചു. യോഗത്തിൽ പല ഉൽപ്പന്നങ്ങളുടെയും നികുതി കുറയ്ക്കുവാനും ധാരണയായി.

81 ശതമാനം ഉൽപ്പനങ്ങളുടെയും നികുതി 18 ശതമാനമോ അതിൽ താഴെയോ ആണ്. പഞ്ചസാര, കാപ്പി , ചായ തുടങ്ങിയവയുടെ നികുതി അഞ്ച് ശതമനാണ്. സ്വർണ്ണം , പാക്കറ്റിലുള്ള ഭക്ഷണം, ചെറുകാറുകൾ തുടങ്ങിയവയുടെ നികുതി നിശ്ചയിച്ചിട്ടില്ല.