FLASH NEWS
Breaking News
എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ
Business

ജ​ന​റ​ൽ മോ​ട്ടോ​ഴ്സ് ഇ​ന്ത്യ​യി​ലെ കാ​ർ വി​ൽ​പ്പ​ന നി​ർ​ത്തു​ന്നു

Friday, May 19, 2017,11:25 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ല്‍ഹി: ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ കാ​ർ​നി​ർ​മാ​താ​ക്ക​ളാ​യ ജ​ന​റ​ല്‍ മോ​ട്ടോ​ഴ്‌​സ് ഇ​ന്ത്യ​യി​ലെ കാ​ര്‍ വി​ല്‍പ്പ​ന അ​വ​സാ​നി​പ്പി​ക്കു​ന്നു. ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ വി​ല്‍പ്പ​ന നി​ര്‍ത്താ​നാ​ണ് ജ​ന​റ​ല്‍ മോ​ട്ടോ​ഴ്‌​സി​ന്‍റെ (ജി​എം) തീ​രു​മാ​നം. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ര്‍ വി​പ​ണി​ക​ളി​ല്‍ ഒ​ന്നാ​യ ഇ​ന്ത്യ​യി​ല്‍ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട മ​ത്സ​ര​ത്തി​നു ശേ​ഷ​മാ​ണ് ജി​എം പി​ന്‍വ​ലി​യു​ന്ന​ത്. ഷെ​വ​ര്‍ലെ കാ​റു​ക​ളു​ടെ ഇ​ന്ത്യ​യി​ലെ വി​ല്‍പ്പ​ന ജി​എ​മ്മി​നാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ര്‍ഷ​ങ്ങ​ളാ​യി വി​ല്‍പ്പ​ന​യി​ലു​ണ്ടാ​യ ഇ​ടി​വാ​ണ് ഇ​ന്ത്യ​ന്‍ നി​ര​ത്ത് വി​ടാ​ന്‍ അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യെ നി​ര്‍ബ​ന്ധ​മാ​ക്കി​യ​ത്. നി​ല​വി​ല്‍ ഒ​രു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ് ജി​എ​മ്മി​ന് ഇ​ന്ത്യ​ന്‍ മാ​ര്‍ക്ക​റ്റി​ല്‍ സ്ഥാ​നം.
നേ​ര​ത്തെ ഇ​തു​സം​ബ​ന്ധി​ച്ച നി​ര​വ​ധി റി​പ്പോ​ര്‍ട്ടു​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നെ​ങ്കി​ലും ക​മ്പ​നി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ലി​പ്പോ​ള്‍ 2017 ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ആ​ഭ്യ​ന്ത​ര വി​ല്‍പ്പ​ന അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ക​മ്പ​നി വൃ​ത്ത​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ ഗു​ജ​റാ​ത്തി​ലെ ഹ​ലോ​ല്‍ പ്ലാ​ന്റി​ന്റെ പ്ര​വ​ര്‍ത്ത​നം ജ​ന​റ​ല്‍ മോ​ട്ടോ​ര്‍സ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.
വി​ല്‍പ്പ​ന നി​ര്‍ത്തു​ന്നു​വെ​ങ്കി​ലും ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ നി​ന്ന് പൂ​ര്‍ണ​മാ​യും ജി​എം പി​ന്‍മാ​റി​ല്ല. ബം​ഗ‌​ളൂ​രു​വി​ലെ ടെ​ക്‌​നി​ക്ക​ല്‍ യൂ​ണി​റ്റ് ക​മ്പ​നി നി​ല​നി​ര്‍ത്തും. നി​ര്‍മാ​ണ മേ​ഖ​ല​യി​ല്‍ ശ്ര​ദ്ധ​യൂ​ന്നു​ന്ന​തി​നാ​യി മും​ബൈ​യി​ലെ ടെ​ല​ഗോ​ണി​ലും ഗു​ജ​റാ​ത്തി​ലെ ഹ​ലോ​ലും പ്ലാ​ന്‍റു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. ഇ​വി​ടെ നി​ന്ന് വാ​ഹ​ന പാ​ര്‍ട്‌​സു​ക​ളു​ടെ ക​യ​റ്റു​മ​തി മാ​ത്ര​മാ​യി​രി​ക്കും ന​ട​ത്തു​ക. ഹ​ലോ​ലി​ലെ പ്ലാ​ന്‍റ് ചൈ​നീ​സ് സം​യു​ക്ത സം​രം​ഭ​മാ​യ സ​യ്ക് മോ​ട്ടോ​ര്‍ കോ​ര്‍പി​ന് വി​ല്‍ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്.
മെ​ക്‌​സി​ക്കോ, ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​ധാ​ന​മാ​യും ജി​എം ഇ​ന്ത്യ​യി​ല്‍ നി​ന്ന് ക​യ​റ്റു​മ​തി ന​ട​ത്തു​ന്ന​ത്. ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം മാ​ര്‍ച്ച് വ​രെ 70,969 വാ​ഹ​ന​ങ്ങ​ളാ​ണ് ക​യ​റ്റി​അ​യ​ച്ച​ത്. ടെ​ല​ഗോ​ണ്‍ പ്ലാ​ന്‍റി​ന് പ്ര​തി​വ​ര്‍ഷം 130,000 വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷം അ​വ​സാ​നി​ക്കു​ന്ന​തി​നു​ള്ളി​ല്‍ നി​ല​വി​ലു​ള്ള ക​യ​റ്റു​മ​തി യൂ​ണി​റ്റു​ക​ള്‍ (ഏ​ക​ദേ​ശം 70000 യൂ​ണി​റ്റ്) നേ​രെ ഇ​ര​ട്ടി​യാ​ക്കാ​നാ​ണ് ജ​ന​റ​ല്‍ മോ​ട്ടോ​ര്‍സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
1995 ല്‍ ​ഇ​ന്ത്യ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഷെ​വ​ര്‍ലെ നി​ര​യി​ല്‍ ബീ​റ്റ്‌, ട​വേ​ര, സ്പാ​ര്‍ക്ക്, എ​ന്‍ജോ​യി, സെ​യി​ല്‍ ഹാ​ച്ച്ബാ​ക്ക്, ക്രൂ​സ്, സെ​യി​ല്‍ സെ​ഡാ​ന്‍, ട്രെ​യി​ല്‍ബ്ലേ​സ​ര്‍ എ​ന്നി​വ​യാ​ണ് ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യ​ത്‌. പു​തു​ത​ല​മു​റ ബീ​റ്റ്, എ​സ​ന്‍ഷ്യ മോ​ഡ​ലു​ക​ള്‍ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ളും പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​നി ഇ​വ ര​ണ്ടും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​നാ​ണ് സാ​ധ്യ​ത. നി​ല​വി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ സ​ര്‍വ്വീ​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് മ​ഹീ​ന്ദ്ര​യു​ടെ സ​ഹാ​യം ജ​ന​റ​ല്‍ മോ​ട്ടോ​ര്‍സ് തേ​ടി​യേ​ക്കു​മെ​ന്നും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്.