FLASH NEWS
Breaking News
എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ
kerala

പരാതി പറയാന്‍ കെഎസ്ഇബിയിലേക്ക് വിളിച്ച വിദ്യാര്‍ഥിക്ക് ജീവനക്കാരന്റെ തെറിയഭിഷേകം

Friday, May 19, 2017,19:01 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: വൈദ്യുതി മുടങ്ങിത് പരാതിപ്പെടാന്‍ കെഎസ്ഇബിയിലേക്ക് ഫോണ്‍ വിളിച്ച വിദ്യാര്‍ഥിക്കു ജീവനക്കാരന്റെ വക അസഭ്യവര്‍ഷം. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര കെഎസ്ഇബി ഓഫിസിലെ ജീവനക്കാരനാണ് വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയത്. ഡയാലിസിസ് രോഗിയുടെ മകനാണ് ഫോണ്‍ വിളിച്ച വിദ്യാര്‍ഥി. പുല്ലുവഴി സ്വദേശി വൃക്കരോഗിയായ ബിജുവിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്.
കഴിഞ്ഞദിവസം നാലു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയതിനെപ്പറ്റി പരാതി പറയാനാണ് മകന്‍ കെഎസ്ഇബി ഓഫിസിലേക്കു വിളിച്ചത്.