FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

മണിയുടെ അനുയായികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: ഗോമതി

Friday, May 19, 2017,18:01 IST By സ്വന്തം ലേഖകൻ A A A

കോഴിക്കോട്: പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വധഭീഷണി. ഇനി സമരത്തിന് ഇറങ്ങിയാല്‍ കൊല്ലുമെന്ന് എം.എം. മണിയുടെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. മൂന്നുപേര്‍ വീട്ടില്‍വന്നാണ് ഭീഷണിപ്പെടുത്തിയത്. പരാതി നല്‍കിയിട്ട് പൊലീസ് കേസ് എടുക്കുന്നില്ലെന്നും ഗോമതി കാഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

അടുത്തമാസം ഒമ്പതുമുതല്‍ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ ഭൂസമരം ആരംഭിക്കുമെന്നും ഗോമതി പറഞ്ഞു.
മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെങ്കില്‍ സ്ഥലം കയ്യേറും. മന്ത്രി മണി രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഗോമതി പറഞ്ഞു.