FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

രജനികാന്ത് രാഷ്ട്രീയത്തിലേക്കെന്ന് സൂചന

Friday, May 19, 2017,10:41 IST By മെട്രൊ വാർത്ത A A A

ചെന്നൈ:തമിഴ്‌രാഷ്ട്രീയത്തിലേക്ക് രജനികാന്ത് എത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് സ്റ്റൈൽ മന്നൻ. ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ താരം ഇത് സംബന്ധിച്ച സൂചന നൽകിയതായാണ് സൂചന.

ഇന്നത്തെ രാഷ്ട്രീയസംവിധാനം ജനങ്ങളെക്കുറിച്ച് ഒന്നും ചിന്തിക്കുന്നില്ല. അവർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. സമയം വരുമ്പോൾ തയാറായിരിക്കണമെന്നും താൻ എന്നും തമിഴർക്കൊപ്പമാണെന്നും രജനി പറഞ്ഞതായാണ് സൂചന. എന്‍റെ ആരാധകരാണ് എന്നെ തമിഴനാക്കിയത്. അത് കേൾക്കുന്നത് കൂടുതൽ ആഹ്ലാദകരമാണെന്നും അദേഹം പറഞ്ഞു. എട്ട് വർഷത്തിന് ശേഷമാണ് അദേഹം ആരാധകരെ കാണാനെത്തിയത്. ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയത്തിലിറങ്ങുമെന്നും അദേഹം വ്യക്തമാക്കുകയും ചെയ്തു.