FLASH NEWS
Breaking News
തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് സ്ഥിരീകരിച്ച് കലക്റ്ററുടെ റിപ്പോര്‍ട്ട്
Sports

വി​നീ​തി​നെ ഏ​ജി​സ് ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടു

Friday, May 19, 2017,12:05 IST By മെട്രൊ വാർത്ത A A A

തി​രു​വ​ന​ന്ത​പു​രം: ഏ​ജി​സ് ഓ​ഫി​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഫു​ട്ബോ​ള്‍താ​രം സി.​കെ വി​നീ​തി​നെ ജോ​ലി​യി​ല്‍നി​ന്ന് പി​രി​ച്ചു​വി​ട്ടു. ജോ​ലി​യി​ല്‍ നി​ന്നും നീ​ക്ക​രു​തെ​ന്ന് കാ​യി​ക മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ള്‍ താ​ര​മാ​യ സി.​കെ വി​നീ​തി​നെ ഏ​ജി​സ് ഓ​ഫീ​സി​ല്‍ നി​ന്നും പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.
പി​രി​ച്ചു വി​ട്ട ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍പ്പും പു​റ​ത്തു​വ​ന്നു. മ​തി​യാ​യ ഹാ​ജ​ര്‍ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണു പി​രി​ച്ചു വി​ടു​ന്ന​തെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം.​മു​ന്‍കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 7-5-2016 മു​ത​ല്‍ ന​ട​പ​ടി നി​ല​വി​ല്‍വ​രു​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. വി​നീ​തി​നെ പി​രി​ച്ചു​വി​ടാ​ന്‍ നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ് വ​ലി​യ പ്ര​തി​ഷേ​ധം നി​ല​നി​ല്‍ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍പ്പ് പു​റ​ത്തു​വ​ന്ന​ത്.
2013 മേ​യി​ല്‍ ആ​ണ് സ്പോ​ര്‍ട്സ് ക്വോ​ട്ട​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ഏ​ജി​സ് ഓ​ഫീ​സി​ല്‍ ഓ​ഡി​റ്റ​ര്‍ ത​സ്തി​ക​യി​ല്‍ വി​നീ​തി​നു നി​യ​മ​നം ല​ഭി​ച്ച​ത്. പ്രൊ​ബേ​ഷ​ന്‍ കാ​ല​യ​ള​വി​ല്‍ ഐ ​ലീ​ഗി​ല്‍ ബം​ഗ​ളൂ​രു​വി​നും ദേ​ശീ​യ ടീ​മി​നും ക​ളി​ക്കു​ക​യാ​യി​രു​ന്ന വി​നീ​തി​നു നി​ശ്ചി​ത​ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ഫി​സി​ലെ​ത്താ​ന്‍ സാ​ധി​ക്കാ​തെ​വ​ന്ന​പ്പോ​ള്‍ പ്രൊ​ബേ​ഷ​ന്‍ ഒ​രു​വ​ര്‍ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടി.
ഇ​തി​നി​ടെ, സ്ഥി​ര​നി​യ​മ​ന​ത്തി​നു​ള്ള പ​രീ​ക്ഷ​യും ജ​യി​ച്ചു. എ​ന്നാ​ല്‍, ഓ​ഫീ​സി​ലെ​ത്തി ദൈ​നം​ദി​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്നു​കാ​ട്ടി ഡ​ല്‍ഹി​യി​ലെ സി​എ​ജി ഓ​ഫീ​സി​ലേ​ക്കു വി​നീ​തി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി അ​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന്, ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​ക്ക​ല്‍ ന​ട​പ​ടി​യെ​ക്കു​റി​ച്ച് അ​നൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് വി​നീ​തി​നു ല​ഭി​ച്ച​ത്. വി​നീ​തി​നെ ഹാ​ജ​ര്‍ കു​റ​വ് എ​ന്ന കാ​ര​ണ​ത്താ​ല്‍ ജോ​ലി​യി​ല്‍നി​ന്നും പി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കാ​യി​ക​മ​ന്ത്രി എ.​സി മൊ​യ്തീ​ന്‍ ക​ണ്‍ട്രോ​ള​ര്‍ ഓ​ഡി​റ്റ​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ ശ​ശി​കാ​ന്ത് ശ​ര്‍മ​യ്ക്കു ക​ത്ത​യ​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ഇ​തി​നെ കാ​റ്റി​ല്‍പ്പ​റ​ത്തി​യാ​ണു പു​തി​യ ഉ​ത്ത​ര​വ്. അ​തേ​സ​മ​യം ഫു​ട്ബോ​ള്‍ ക​ളി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും സ്പോ​ര്‍ട്സി​ലൂ​ടെ​യാ​ണ് ജോ​ലി കി​ട്ടി​യ​തെ​ന്നും അ​തി​നാ​ല്‍ ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​ല്‍ ദുഃ​ഖ​മി​ല്ലെ​ന്നും വി​നീ​ത് പ​റ​ഞ്ഞു. ക​ളി ഉ​പേ​ക്ഷി​ച്ച് ഓ​ഫി​സി​ലി​രി​ക്കാ​ന്‍ വ​യ്യെ​ന്നും നി​യ​മ​ന​ട​പ​ടി​യു​മാ​യി പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.