FLASH NEWS
Breaking News
എം വിൻസന്‍റ് എംഎൽഎയ്ക്ക് ജാമ്യമില്ല
Top News

വി​സ്മ​യ​മാ​യി അ​ജ​ന്ത

Friday, May 19, 2017,8:58 IST By അഞ്ജു വിനോദ് A A A

പ​ക​ൽ​മു​ഴു​വ​ൻ നീ​ണ്ടു നി​ന്ന ജോ​ലി​ത്തി​ര​ക്കി​നൊ​ടു​വി​ലാ​ണ് അ​ജ​ന്ത സം​സാ​രി​ച്ചു തു​ട​ങ്ങി​യ​ത്. അ​ത്ര​യ​ധി​കം സാ​ധാ​ര​ണ​മ​ല്ലാ​ത്ത അ​പൂ​ർ​വ​മാ​യൊ​രു പേ​രി​നൊ​പ്പം അ​പൂ​ർ​വ​മെ​ന്ന് തോ​ന്നു​ന്ന കു​റ​ച്ചു ക​ഥ​ക​ൾ…​ഗ്രാ​മീ​ണ​ത മ​ണ​ക്കു​ന്ന ക​ൽ​പ്പാ​ത്തി​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ചേ​ക്കേ​റി അ​വി​ടെ നി​ന്ന് മി​സി​സ് കേ​ര​ള​യാ​യി മാ​റി​യ സു​ന്ദ​രി​പ്പെ​ണ്ണി​ന്‍റെ ക​ഥ… നാ​ൽ​പ്പ​തി​ന്‍റെ ചെ​റു​പ്പ​ത്തി​ൽ മി​സി​സ് ഇ​ന്ത്യാ​പ്പ​ട്ടം സ്വ​ന്ത​മാ​ക്കാ​നൊ​രു​ങ്ങു​ന്ന മി​ടു​ക്കി​യു​ടെ ക​ഥ. മി​സി​സ് കേ​ര​ള​പ​ട്ടം നേ​ടി​യ​തി​നു ശേ​ഷം മി​സി​സ് ഇ​ന്ത്യ ഫി​നാ​ലെ​യി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ലാ​ണി​പ്പോ​ൾ അ​ജ​ന്ത മാ​തേ​ന​പ്പ​റ​മ്പി​ൽ.
ജീ​വി​ത​മൊ​രു ആ​ഘോ​ഷം
കു​റ​ച്ച് മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ല്‍ വ​ന്ന ഒ​രു മെ​സ്സേ​ജ് ആ​യി​രു​ന്നു ജീ​വി​ത​ത്തി​ല്‍ വ​ലി​യ വ​ഴി​ത്തി​രി​വു ഉ​ണ്ടാ​ക്കി​യ​ത്. മു​മ്പ് മി​സി​സ്. ഇ​ന്ത്യ എ​ന്നൊ​ക്കെ കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നെ കു​റി​ച്ചൊ​ന്നും സ്വ​പ്നം ക​ണ്ടി​ട്ടി​ല്ലാ​യി​രു​ന്നു. ആ​പ്ലി​ക്കേ​ഷ​ന്‍ അ​യ​ക്കു​മ്പോ​ഴും വ​ലി​യ വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ന്‍റ​ര്‍വ്യൂ​ന് വി​ളി​ച്ച​തോ​ടെ​യാ​ണ് ശ​രി​ക്കും ത്രി​ല്ലാ​യ​ത്… നി​ന​ച്ചി​രി​ക്കാ​തെ സൗ​ന്ദ​ര്യ​പ്പ​ട്ടം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ അ​ജ​ന്ത സ​ര​സ​മാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. “എ​ന്താ​ണ് സ്വാ​ത​ന്ത്യം? ഇ​പ്പോ​ള്‍ നി​ങ്ങ​ളു​ടെ മു​മ്പി​ല്‍ നി​ല്‍ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് എ​ന്‍റെ സ്വാ​ത​ന്ത്യം” സ​ര​സ​മാ​യി പ​റ​ഞ്ഞ ഈ ​ഉ​ത്ത​ര​മാ​യി​രു​ന്നു പാ​ല​ക്കാ​ട് ക​ല്‍പ്പാ​ത്തി​യി​ല്‍ ജ​നി​ച്ചു വ​ള​ര്‍ന്ന ഒ​രു സാ​ധാ​ര​ണ​ക്കാ​രി​യു​ടെ ജീ​വി​ത​ത്തി​ന് പു​തി​യ മാ​നം ന​ല്‍കി​യ​ത്. വ്യ​ക്ത​മാ​യി പ​റ​ഞ്ഞാ​ല്‍ അ​ജ​ന്ത​യെ മി​സി​സ് കേ​ര​ള 2016എ​ന്ന പ​ദ​വി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.
വ​യ​സ്സ് 40, 2 കു​ട്ടി​ക​ള്‍, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ജീ​വി​ത​ത്തെ നേ​രി​ടു​ക​യാ​ണ് ഈ ​പാ​ല​ക്കാ​ടു​കാ​രി. കൊ​ച്ചി​യി​ലേ​ക്ക് ചേ​ക്കേ​റു​മ്പോ​ള്‍ ഉ​ള്ളി​ല്‍ ഭ​യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ ആ​ത്മ​വി​ശ്വാ​സം ഇ​ര​ട്ടി​യാ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ജ​ന്ത.
ആത്മവിശ്വാസമേകുന്ന കുടുംബം
മ​ഝ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു എ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ അ​റി​യാ​വു​ന്ന​വ​ര്‍ എ​ല്ലാം പ​റ​ഞ്ഞ​ത് തീ​ര്‍ച്ച​യാ​യും പ​ങ്കെ​ടു​ക്ക​ണം എ​ന്നാ​യി​രു​ന്നു. ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു ആ​ദ്യ ഓഡിഷ​ൻ. ഡി​സം​ബ​ര്‍ 11 നു ​പാ​ല​ക്കാ​ടാ​യി​രു​ന്നു മ​ത്സ​രം. അ​തു​കൊ​ണ്ടു ത​ന്നെ ന​ല്ല ഗ്രൗ​ണ്ട് സ​പ്പോ​ര്‍ട്ട് കി​ട്ടി​യി​രു​ന്നു. 20 വ​യ​സ്സു മു​ത​ല്‍ 55 വ​യ​സ്സു വ​രെ പ്രാ​യ​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​രം. നി​ര​വ​ധി ഘ​ട്ട​ങ്ങ​ള്‍ക്കു ശേ​ഷം പ​തി​നാ​റു പേ​രി​ല്‍ നി​ന്നാ​ണ് എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് അ​ജ​ന്ത. ഈ ​അം​ഗീ​കാ​രം ഒ​രു അ​വ​സ​ര​മാ​യാ​ണ് അ​ജ​ന്ത ക​ണ്ട​ത്. ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ്. മ​ക​ള്‍ക്ക് 14 ഉം ​മ​ക​ന് 9 ഉം ​വ​യ​സ്സു​ണ്ട്. മ​ക​ന്‍ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​യാ​ണ്. ചി​ല​പ്പോ​ഴൊ​ക്കെ അ​വ​ന്‍ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ത​ന്നെ വ​ള​രെ അ​ധി​കം വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ​നെ​യു​ള്ള കു​ട്ടി​ക​ളെ ന​ന്നാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം അ​വ​ര്‍ക്കു സ​ന്തോ​ഷം കൊ​ടു​ക്കു​ന്ന​തും വ​ള​രെ പ്ര​ധാ​ന​മാ​ണ്. ന​മ്മ​ള്‍ സ​ന്തോ​ഷ​മാ​യി ഇ​രി​ക്കു​മ്പോ​ള്‍ അ​വ​രി​ലും വ​ലി​യ മാ​റ്റം ഉ​ണ്ടാ​ക്കും. വീ​ട്ടി​ല്‍ അ​ത്ത​രം ഒ​രു അ​ന്ത​രീ​ക്ഷം ആ​ണു​ള്ള​ത്. മ​ക​ള്‍ ഒ​ന്‍പ​താം ക്ലാ​സി​ലാ​ണു പ​ഠി​ക്കു​ന്ന​ത് അ​വ​ൾ അ​ല്‍പ്പം ഉ​ള്‍വ​ലി​ഞ്ഞ സ്വ​ഭാ​വ​ക്കാ​രി​യാ​ണ്. പ​ക്ഷേ താ​ന്‍ മി​സി​സ് കേ​ര​ള ആ​യ​തി​നു ശേ​ഷം അ​വ​ള്‍ ന​ല്ല സ​ന്തോ​ഷ​ത്തി​ലാ​ണ്. ത​നി​ക്ക് മ​ത്സ​ര​ത്തി​നു വേ​ണ്ടി ഒ​രു മി​നി​റ്റു ദൈ​ര്‍ഘ്യ​മു​ള്ള നൃ​ത്തം ചി​ട്ട​പ്പെ​ടു​ത്തി​യ​ത് അ​വ​ളാ​യി​രു​ന്നു​വെ​ന്ന് അജ​ന്ത.

ചി​ല​ങ്ക​യ​ണി​ഞ്ഞ് വീ​ണ്ടും വേ​ദി​യി​ലേ​ക്ക്

നീ​ണ്ട പ​തി​നേ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് താ​ൻ നൃ​ത്തം ചെ​യ്യു​ന്ന​തെ​ന്ന് അ​ജ​ന്ത. ചെ​റു​പ്പം തു​ട​ങ്ങി​യേ നൃ​ത്തം പ​ഠി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ടെ​പ്പോ​ഴോ നൃ​ത്ത​ത്തി​ൽ നി​ന്ന​ക​ന്നു. ചെ​റു​പ്പം മു​ത​ലേ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് പ​രി​ച​യ​വു​മ​ണ്ട് അ​ജ​ന്ത​ക്ക്. ഡി​ഗ്രി പ​ഠ​ന​കാ​ല​ത്ത് 1998 ല്‍ ​ക്യാ​പ്റ്റ​ന്‍ രാ​ജു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത “ഇ​താ ഒ​രു സ്നേ​ഹ​ഗാ​ഥ” എ​ന്ന സി​നി​മ​യി​ല്‍ മു​ഖം കാ​ണി​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി. ഷൂ​ട്ടി​ങ് എ​ല്ലാം പാ​ല​ക്കാ​ടു വെ​ച്ചാ​യി​രു​ന്നു.​നാ​യ​ക​ന്‍റെ പെ​ങ്ങ​ള്‍ ആ​യി​ട്ടാ​യി​രു​ന്നു. ടി ​വി ച​ന്ദ്ര​ന്‍റെ മ​ങ്ക​മ്മ എ​ന്ന സി​നി​മ​യി​ലും ന​ല്ലൊ​രു വേ​ഷം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു.​അ​ത് ന​ന്നൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. അ​ഭി​ന​യം ഇ​ഷ്ട​മാ​യി​രു​ന്ന​ങ്കി​ലും ഒ​രു ജോ​ലി​ക്കാ​രി​യാ​കു​ക എ​ന്ന​താ​യി​രു​ന്നു ആ​ഗ്ര​ഹം.​അ​ങ്ങ​നെ​യാ​ണ് ഐ​ഡി​യ ടെ​ലി​കോ​മി​ല്‍ ജോ​ലി​ക്കു ക​യ​റു​ന്ന​ത്.

എപ്പോഴും സന്തോഷം
മ​ത്സ​ര​ത്തി​ൽ ക്ലാ​സി​ക് കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ലാ​ണ് അ​ജ​ന്ത​ക്ക് ടൈ​റ്റി​ൽ കി​ട്ടി​യ​ത്. നാ​ൽ​പ്പ​തു മു​ത​ൽ 55 വ​യ​സു വ​രെ​യു​ള്ള​വ​ർ മ​ത്സ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ട്ര​ഡീ​ഷ​ണ​ൽ വെ​യ​ർ, ഈ​വ​നി​ങ് ഗൗ​ൺ എ​ന്നി​ങ്ങ​നെ പ​ല വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രം ന​ട​ത്തി​യി​രു​ന്നു. ഈ ​വ​ര്‍ഷം അ​വ​സാ​നം ചെ​ന്നൈ​യി​ല്‍വെ​ച്ചാ​ണ് മി​സി​സ് ഇ​ന്‍ഡ്യ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​നു വേ​ണ്ടി പ്ര​ത്യേ​കം ഒ​രു​ക്ക​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. ആ​ഹാ​രം ന​ന്നാ​യി ക​ഴി​ക്കു​ന്ന പ്ര​കൃ​ത​ക്കാ​രി​യാ​ണ് ഞാ​ന്‍ പി​ന്നെ ന​ല്ല വ്യാ​യാ​മം ചെ​യ്യു​ന്നു​ണ്ട്. പി​ന്നെ എ​പ്പോ​ഴും സ​ന്തോ​ഷ​വ​തി​യാ​യി ഇ​രി​ക്കാ​ന്‍ ശ്ര​മി​ക്കും. കൊ​ച്ചു കു​ട്ടി​ക​ളു​മാ​യി കൂ​ട്ടു​കൂ​ടാ​നാ​ണ് ഏ​റ്റ​വും ഇ​ഷ്ടം അ​വ​രി​ല്‍ നി​ന്നും ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ക​ഴി​യും പു​തി​യ സാ​ങ്കേ​തി​ക​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ‌ വ​രെ അ​വ​ര്‍ക്ക് മു​തി​ര്‍ന്ന​വ​രെ​ക്കാ​ള്‍ ന​ല്ല അ​റി​വാ​ണ്.

അജന്തയുടെ സ്വപ്നം

ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ള്‍ക്ക് വേ​ണ്ടി സം​സാ​രി​ക്കാ​ന്‍ പ​ല​പ്പോ​ഴും ആ​രും ഉ​ണ്ടാ​കാ​റി​ല്ല.​വി​ദേ​ശ​ത്തു ഇ​ത്ത​രം കു​ട്ടി​ക​ള്‍ക്കു ഒ​രു​പാ​ടു ആ​നു​കൂ​ല്യ​ങ്ങ​ള്‍ കി​ട്ടു​ന്നു​ണ്ട്. ന​മ്മു​ടെ നാ​ട്ടി​ല്‍ സ​ര്‍ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും 70% കു​ട്ടി​ക​ള്‍ക്ക് അ​ത് കി​ട്ടാ​റി​ല്ല,അ​തി​നെ കു​റി​ച്ച് മാ​താ​പി​താ​ക്ക​ള്‍ക്ക് അ​റി​യി​ല്ല എ​ന്ന​താ​ണ് സ​ത്യം. ചി​ല മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​ക​ളു​ടെ കു​റ​വു​ക​ളെ മ​ന​സ്സി​ലാ​ക്കാ​തെ അ​വ​രെ സാ​ധാ​ര​ണ സ്ക്കൂ​ളു​ക​ളി​ല്‍ ചേ​ര്‍ക്കാ​റു​ണ്ട്.​അ​വ​ര്‍ക്കു വേ​ണ്ടി പ്ര​ത്യേ​കം സ്ക്കൂ​ളു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ത​ന്‍റെ കു​ട്ടി​ക​ള്‍ ഭി​ന്ന​ശേ​ഷി ഉ​ള്ള കു​ട്ടി​ക​ളാ​ണെ​ന്ന് അം​ഗീ​ക​രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ് അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ കു​ട്ടി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കും. ഇ​ത്ത​ര​ത്തി​ൽ സ​മൂ​ഹം മാ​റ്റി നി​ർ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കു​ക. അ​താ​ണി​പ്പോ​ൾ ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ജ​ന്ത.