FLASH NEWS
Breaking News
എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ
India

ആധാര്‍ കേസ് സുപ്രീം കോടതി മാറ്റിവച്ചു

Friday, May 19, 2017,16:40 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ആധാര്‍ കേസ് സുപ്രീം കോടതി മാറ്റിവച്ചു. അടുത്ത മാസം 27ന് കേസ് സുപ്രീം കോടതി പരിഗണിക്കും.

ആധാറുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണനയക്കു വിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യവും സുപ്രീം കോടതി തള്ളി. ആധാര്‍ അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ ഇല്ലാത്ത കാരണത്താല്‍ ആനുകുല്യങ്ങള്‍ നിഷേധിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.