FLASH NEWS
Breaking News
എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ
kerala

കൊച്ചി മെട്രോയുടെ ഉദ്ഘാടനം 30 ന്

Friday, May 19, 2017,14:26 IST By മെട്രൊ വാർത്ത A A A

കൊച്ചി: മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30 ന് നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുമെന്നാണ് പ്രതീക്ഷ. ആലുവയിലായിരിക്കും ഉദ്ഘാടന ചടങ്ങുകൾ. സർക്കാരിന്‍റെ ഒന്നാം വാർഷികത്തിൽ തന്നെ ഉദ്ഘാടനം നടത്താനാണ് പദ്ധതി. മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

മൂന്ന് കോച്ചുള്ള ആറു ട്രയ്നുകൾ ആദ്യം സർവീസ് നടത്തും. രാവിലെ ആറ് മുതൽ 11 വരെ പത്ത് മിനിട്ട് ഇടവിട്ട് സർവീസുകൾ ഉണ്ടായിരിക്കും. ആലുവ മുതൽ പാലാരിവട്ടം വരെ 13 കിലോമീറ്ററുകളാണ് ഉദ്ഘാടനസജ്ജമായിരിക്കുന്നത്.