FLASH NEWS
Breaking News
തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് സ്ഥിരീകരിച്ച് കലക്റ്ററുടെ റിപ്പോര്‍ട്ട്
Breaking News

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോടിയേരി

Friday, May 19, 2017,17:01 IST By സ്വന്തം ലേഖകൻ A A A

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊച്ചി മെട്രൊയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചത് കേരളത്തിലും വികസനം വന്നുവെന്ന് അദ്ദേഹത്തിന് നേരില് ബോധ്യപ്പെടാനാണെന്നാണ് കോടിയേരി.

കൊച്ചി മെട്രൊയുടെ ഉദ്ഘാടനം ഈ മാസം അവസാനം ഉണ്ടാകും. മെട്രൊയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ വന്ന മോദി ഇവിടെ എത്യോപയാണ്, സൊമാലിയായാണ് എന്നെല്ലാം പറഞ്ഞിരുന്നു. ഇവിടെ വികസനമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇവിടെയും വികസനം വന്നുവെന്ന് നരേന്ദ്രമോദിയെ കൊണ്ട് പ്രഖ്യാപിപ്പിക്കാനാണ് കൊച്ചി മെട്രൊയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തന്നെ ക്ഷണിച്ചിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കോഴിക്കോട് സിപിഎം സംഘടിപ്പിച്ച വികസന ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.