FLASH NEWS
Breaking News
മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണം, ഹൈക്കോടതിയിൽ ഹർജി
Editorial

ന​​യ​​ത​​ന്ത്രരം​​ഗ​​ത്തെ ഉ​​ജ്വ​​ല നേട്ടം

Friday, May 19, 2017,9:31 IST By മെട്രൊ വാർത്ത A A A

ന​​യ​​ത​​ന്ത്ര​​രം​​ഗ​​ത്ത് ഇ​​ന്ത്യ​​യു​​ടെ ത്രി​​വ​​ർ​​ണം ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി മു​​ദ്ര​​ണം ചെ​​യ്യ​​പ്പെ​​ട്ട ദി​​വ​​സ​​മാ​​ണ് ഇ​​ന്ന​​ലെ. ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ൽ ജ​​നി​​ച്ച ഒ​​രു പൗ​​ര​​നെ ശ​​ത്രു​​രാ​​ജ്യ​​ത്തു​​ള്ള​​വ​​ർ അ​​ന്യാ​​യ​​മാ​​യി ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ച കാ​​ട​​ത്ത​​ത്തി​​നെ​​തി​​രേ ലോ​​ക കോ​​ട​​തി​​യി​​ൽ​​പ്പോ​​യി നി​​യ​​മ​​യു​​ദ്ധം ജ​​യി​​ച്ച സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​യും 130 കോ​​ടി ജ​​ന​​ങ്ങ​​ളും. ഇ​​ന്ത്യ​​ക്കെ​​തി​​രേ എ​​ല്ലാ​​ക്കാ​​ല​​ത്തും ച​​തി​​പ്ര​​യോ​​ഗം ന​​ട​​ത്തു​​ന്ന പാ​​ക്കി​​സ്ഥാ​​ന് വ​​ൻ തി​​രി​​ച്ച​​ടി​​യാ​​ണി​​തെ​​ങ്കി​​ലും അ​​ന്താ​​രാ​​ഷ്‌​​ട്ര മ​​ര്യാ​​ദ​​ക​​ൾ മാ​​നി​​ക്കാ​​ത്ത​​വ​​ർ ഈ ​​വി​​ധി​​യെ എ​​ങ്ങ​​നെ വി​​ല​​മ​​തി​​ക്കു​​മെ​​ന്നു ക​​ണ്ട​​റി​​യ​​ണം. അ​​തെ​​ന്തു ത​​ന്നെ​​യാ​​യാ​​ലും സ്വ​​ന്തം പൗ​​ര​​ന്‍റെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ഒ​​രു ഭ​​ര​​ണ​​കൂ​​ടം ഏ​​ത​​റ്റം വ​​രെ പോ​​കു​​മെ​​ന്ന​​തി​​നു​​ള്ള ദൃ​​ഷ്ടാ​​ന്ത​​മാ​​ണ് കു​​ൽ​​ഭൂ​​ഷ​​ൺ ജാ​​ദ​​വി​​ന്‍റെ കേ​​സി​​ൽ ഇ​​ന്ത്യ കാ​​ണി​​ച്ച​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജും അ​​ന്താ​​രാ​​ഷ്‌​​ട്ര വേ​​ദി​​യി​​ൽ രാ​​ജ്യ​​ത്തി​​ന്‍റെ അ​​ഭി​​മാ​​ന​​മാ​​കു​​ന്ന​​ത് അ​​തു​​കൊ​​ണ്ടാ​​ണ്. ഒ​​പ്പം ഹ​​രീ​​ഷ് സാ​​ൽ​​വേ എ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ന്‍റെ വാ​​ക്ചാ​​തു​​രി​​യും നി​​യ​​മ​​ജ്ഞ​​ത​​യും ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി പ്ര​​ക​​ട​​മാ​​വു​​ക​​യും ചെ​​യ്തു.
കു​​ൽ​​ഭൂ​​ഷ​​ൺ ജാ​​ദ​​വ് എ​​ന്ന മ​​റാ​​ത്തി​​ക്കാ​​ര​​ൻ ഇ​​ന്ത്യ​​ൻ നേ​​വി​​യി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്നു. വി​​ര​​മി​​ച്ച ശേ​​ഷം തൊ​​ഴി​​ൽ വി​​സ സം​​ഘ​​ടി​​പ്പി​​ച്ചു ഇ​​റാ​​നി​​ൽ ബി​​സി​​ന​​സ് ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. 2016ൽ ​​ഇ​​റാ​​ൻ- പാ​​ക് അ​​തി​​ർ‌​​ത്തി​​യി​​ൽ വ​​ച്ച്, ഇ​​ദ്ദേ​​ഹ​​ത്തെ പി​​ടി​​കൂ​​ടി ബ​​ലൂ​​ചി​​സ്ഥാ​​നി​​ലെ​​ത്തി​​ച്ച് ചാ​​ര​​പ്ര​​വ​​ർ​​ത്ത​​ന കു​​റ്റം ആ​​രോ​​പി​​ച്ചു വി​​ചാ​​ര​​ണ ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ൻ. ക​​ൽ​​ഭൂ​​ഷ​​ൺ ഒ​​രു സാ​​ധാ​​ര​​ണ പൗ​​ര​​നാ​​യി​​ട്ടും അ​​ദ്ദേ​​ഹ​​ത്തെ വി​​ചാ​​ര​​ണ ചെ​​യ്ത​​ത് പാ​​ക് പ​​ട്ടാ​​ള കോ​​ട​​തി​​യി​​ലാ​​ണ്. ഒ​​രു വി​​ദേ​​ശ പൗ​​ര​​നെ ഏ​​തെ​​ങ്കി​​ലും കു​​റ്റ​​ത്തി​​ന് അ​​റ​​സ്റ്റ് ചെ​​യ്താ​​ൽ ന​​യ​​ത​​ന്ത്ര സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്ന​​ത് അ​​ന്താ​​രാ​​ഷ്‌​​ട്ര മ​​ര്യാ​​ദ​​യു​​ടെ ഭാ​​ഗ​​മാ​​ണ്. സാ​​ധാ​​ര​​ണ പൗ​​ര​​നെ വി​​ചാ​​ര​​ണ ചെ​​യ്യേ​​ണ്ട​​തു നി​​യ​​മാ​​നു​​സൃ​​തം സ്ഥാ​​പി​​ത​​മാ​​യ സാ​​ധാ​​ര​​ണ കോ​​ട​​തി​​യി​​ലാ​​യി​​രി​​ക്ക​​ണം. അ​​യാ​​ൾ​​ക്കു സ്വ​​ന്തം രാ​​ജ്യ​​ത്തു​​നി​​ന്ന് നി​​യ​​മ​​സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​വും കൊ​​ടു​​ക്ക​​ണം.
ജാ​​ദ​​വ് ഇ​​ന്ത്യ​​ൻ പൗ​​ര​​നാ​​ണെ​​ന്നും അ​​യാ​​ളെ ചാ​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു നി​​യോ​​ഗി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഇ​​ന്ത്യ പാ​​ക്കി​​സ്ഥാ​​നെ 16 ത​​വ​​ണ രേ​​ഖാ​​മൂ​​ലം അ​​റി​​യി​​ച്ച​​താ​​ണ്. ഇ​​ന്ത്യ​​ൻ കോ​​ൺ​​സ​ലി​​ന് ജാ​​ദ​​വി​​നെ കാ​​ണാ​​ൻ അ​​വ​​സ​​ര​​മു​​ണ്ടാ​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ പാ​​ക്പ​​ട്ടാ​​ള കോ​​ട​​തി ഇ​​തൊ​​ന്നും അ​​നു​​വ​​ദി​​ച്ചി​​ല്ല.
പാ​​ക് പൗ​​ര​​നും ല​​ഷ്ക​​ർ ഇ ​​തോ​​യ്ബ​​യി​​ലെ കൊ​​ടും ഭീ​​ക​​ര​​നു​​മാ​​യി​​രു​​ന്ന അ​​ജ്മ​​ൽ ക​​സ​​ബ്, 2008ൽ ​​ഏ​​താ​​നും ഭീ​​ക​​ര​​ർ​​ക്കൊ​​പ്പം ഇ​​ന്ത്യ​​യി​​ൽ നു​​ഴ​​ഞ്ഞു ക​​യ​​റി നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി​​യ​​തി​​നു പൊ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ കൊ​​ടും​​ഭീ​​ക​​ര​​നാ​​ണ്. അ​​ന്ന​​ത്തെ മും​​ബൈ ആ​​ക്ര​​മ​​ണ​​ത്തെ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ യു​​ദ്ധം എ​​ന്നാ​​ണ് ലോ​​കം വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. അ​​തു​​കൊ​​ണ്ടു ത​​ന്നെ അ​​ജ്മ​​ൽ യു​​ദ്ധ​​ത്ത​​ട​​വു​​കാ​​ര​​നു​​മാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ലെ ഏ​​തെ​​ങ്കി​​ലും സൈ​​നി​​ക കോ​​ട​​തി​​യി​​ൽ‌ അ​​യാ​​ളെ വ​​ള​​രെ വേ​​ഗ​​ത്തി​​ൽ വി​​ചാ​​ര​​ണ ചെ​​യ്തു വ​​ധ​​ശി​​ക്ഷ ന​​ട​​പ്പാ​​ക്കാ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പ്ര​​ത്യേ​​ക വി​​ചാ​​ര​​ണ കോ​​ട​​തി സ്ഥാ​​പി​​ച്ച് ഇ​​ന്ത്യ​​യി​​ൽ നി​​ല​​വി​​ലു​​ള്ള ക്രി​​മി​​ന​​ൽ നി​​യ​​മ​​ങ്ങ​​ളെ​​ല്ലാം ത​​ല​​നാ​​രി​​ഴ കീ​​റി പ​​രി​​ശോ​​ധി​​ച്ച്, അ​​ക്കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​മൂ​​ഹ​​ത്തെ ബോ​​ധ്യ​​പ്പെ​​ടു​​ത്തി, ഒ​​രു കു​​റ്റ​​വാ​​ളി​​ക്കു കി‌​​ട്ടേ​​ണ്ട മു​​ഴു​​വ​​ൻ അ​​വ​​സ​​ര​​ങ്ങ​​ളും ന​​ൽ​​കി​​യ ശേ​​ഷ​​മാ​​ണ് അ​​ജ്മ​​ലി​​നെ തൂ​​ക്കി​​ലേ​​റ്റി​​യ​​ത്. അ​​പ്പോ​​ഴും അ​​ജ്മ​​ൽ സ്വ​​ന്തം പൗ​​ര​​നാ​​ണെ​​ന്നു സ​​മ്മ​​തി​​ക്കാ​​ൻ പോ​​ലും പാ​​ക്കി​​സ്ഥാ​​ൻ ത​​യാ​​റാ​​യി​​ല്ല.
ഒ​​രി​​ക്ക​​ല​​ല്ല, എ​​ത്ര​​യോ ത​​വ​​ണ പാ​​ക്കി​​സ്ഥാ​​ൻ ഇ​​ന്ത്യ​​ക്കെ​​തി​​രേ ഭീ​​ക​​ര​​രെ വി​​ട്ട് ഒ​​ളി​​പ്പോ​​രാ​​ട്ടം ന​​ട​​ത്തി. കാ​​ർ​​ഗി​​ലും പ​​ത്താ​​ൻ​​കോ​​ട്ടും ഉ​​റി​​യി​​ലു​​മെ​​ല്ലാം അ​​ക്ര​​മ​​ങ്ങ​​ൾ‌ ആ​​വ​​ർ​​ത്തി​​ച്ച​​പ്പോ​​ഴും അ​​ന്താ​​രാ​​ഷ്‌​​ട്ര നി​​യ​​മ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ‌ നി​​ന്നു​​കൊ​​ണ്ടു​​ള്ള പ്ര​​ത്യാ​​ക്ര​​മ​​ണ​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ ന​​ട​​ത്തി​​യ​​ത്. ഈ ​​മ​​ര്യാ​​ദ​​യാ​​ണ് കു​​ൽ​​ഭൂ​​ഷ​​ൺ ജാ​​ദ​​വി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ പ്ര​​തീ​​ക്ഷി​​ച്ച​​തും പാ​​ക്കി​​സ്ഥാ​​ൻ നി​​ഷേ​​ധി​​ച്ച​​തും. അ​​തി​​നെ​​തി​​രേ അ​​ന്താ​​രാ​​ഷ്‌​​ട്ര നീ​​തി​​ന്യാ​​യ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു നേ​​ടി​​യ വി​​ജ​​യം പാ​​ക്കി​​സ്ഥാ​​നു​​ള്ള മ​​റ്റൊ​​രു മു​​ന്ന​​റി​​യി​​പ്പു കൂ​​ടി​​യാ​​ണ്. പാ​​ക് കോ​​ട​​തി വി​​ധി​​പ്ര​​കാ​​രം, ജാ​​ദ​​വി​​നെ ഇ​​ന്നു തൂ​​ക്കി​​ലേ​​റ്റേ​​ണ്ടി​​യി​​രു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ, അ​​ന്തി​​മ വി​​ധി വ​​രു​​ന്ന​​തു വ​​രെ ജാ​​ദ​​വി​​ന്‍റെ വ​​ധ​​ശി​​ക്ഷ സ്റ്റേ ​​ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണ് അ​​ന്താ​​രാ​​ഷ്‌​​ട്ര കോ​​ട​​തി. ജാ​ദ​വി​ന്‍റെ കേ​​സി​​ൽ ഇ​​ട​​പെ​​ടാ​​നാ​​വി​​ല്ലെ​​ന്ന​​ത​​ട​​ക്കം പാ​​ക് വാ​​ദ​​ങ്ങ​​ളെ​​ല്ലാം കോ​​ട​​തി ത​​ള്ളി. ചാ​​ര​​പ്ര​​വ​​ർ​​ത്ത​​നം ആ​രോ​പി​ച്ചു പി​​ടി​​കൂ​ടു​ന്ന​വ​രെ വ​​ധി​​ക്കി​​ല്ലെ​​ന്ന യു​​എ​​ൻ വി​​യ​​ന്ന ക​​രാ​​റി​​ൽ ഒ​​പ്പു​വ​​ച്ചി​​ട്ടു​​ള്ള രാ​​ജ്യ​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും. അ​​തു​​കൊ​​ണ്ട് ക​​രാ​​റി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ അം​​ഗീ​​ക​​രി​​ക്കാ​​ൻ പാ​​ക്കി​​സ്ഥാ​​ൻ ബാ​​ധ്യ​​സ്ഥ​​മാ​​ണെ​​ന്നും കോ​​ട​​തി വി​​ധി​​ച്ചു.
പാ​​ക്കി​​സ്ഥാ​​നു മു​​ന്നി​​ൽ ഇ​​നി ര​​ണ്ടു വ​​ഴി​​ക​​ളു​​ണ്ട്. ഒ​​ന്ന്, ജാ​​ദ​​വി​​നു നീ​​തി ഉ​​റ​​പ്പാ​​ക്കാ​​ൻ ഓ​​പ്പ​​ൺ കോ​​ട​​തി​​യി​​ൽ കേ​​സ് വീ​​ണ്ടും വി​​ചാ​​ര​​ണ​​യ്ക്കെ​​ടു​​ക്കു​​ക. അ​​വി​​ടെ അ​​ദ്ദേ​​ഹ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ നി​​യ​​മ​​സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ കോ​​ൺ​​സ​​ലി​​നെ അ​​നു​​വ​​ദി​​ക്കു​​ക. അ​​തു​​വ​​ഴി അ​​ന്താ​​രാ​​ഷ്‌​​ട്ര നി​​യ​​മ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കു​​ക. ര​​ണ്ടാ​​മ​​ത്തെ വ​​ഴി അ​​ന്താ​​രാ​​ഷ്‌​​ട്ര കോ​​ട​​തി​​വി​​ധി ത​​ള്ളി​​ക്ക​​ള​​ഞ്ഞ്, പാ​​ക് പ​​ട്ടാ​​ള​​ക്കോ​​ട​​തി വി​​ധി ന​​ട​​പ്പാ​​ക്കു​​ക​​യാ​​ണ്. ലോ​​ക​​ത്തി​​ന്‍റെ മു​​ന്നി​​ൽ ഒ​​ട്ടേ​​റെ​​ത്ത​​വ​​ണ നാ​​ണം കെ​​ട്ടി​​ട്ടു​​ള്ള പാ​​ക്കി​​സ്ഥാ​​ൻ അ​​തി​​നും മ​​ടി​​ക്കി​​ല്ലാ​​യി​​രി​​ക്കാം. പ​​ക്ഷേ, അ​​ങ്ങ​​നെ​​യൊ​​രു മ​​ണ്ട​​ത്ത​​ര​​ത്തി​​ലൂ​​ടെ സ്വ​​ന്തം ത​​ല ചൊ​​റി​​യാ​​ൻ പാ​​ക്കി​​സ്ഥാ​​ൻ തീ​​ക്കൊ​​ള്ളി എ​​ടു​​ക്കി​​ല്ലെ​​ന്നു ത​​ന്നെ ക​​രു​​താം. കാ​​ര​​ണം, ക്ഷ​​മ​​യു​​ടെ നെ​​ല്ലി​​പ്പ​​ല​​ക ക​​ണ്ട ഇ​​ന്ത്യ ഒ​​ര​​വ​​സ​​ര​​ത്തി​​നു കാ​​ത്തു നി​​ൽ​​ക്കു​​ക​​യാ​​ണെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ തി​​രി​​ച്ച​​റി​​യു​​ന്ന​​തു വ​​ള​​രെ​ വ​​ള​​രെ ന​​ല്ല​​ത്.