FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Bollywood

‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി’ന് പ്രധാനമന്ത്രിയുടെ ആശംസ

Friday, May 19, 2017,17:51 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സച്ചിന്റെ ജീവിതകഥ പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിനെ പറ്റി വിവരിക്കാനാണ് പ്രധാനമന്ത്രിയെ കണ്ടതെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നെനും സച്ചിന്‍ അറിയിച്ചു.

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രം മെയ് 26 നാണ് പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിന്റെ ട്രെയിലറിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ജയിംസ് എര്‍സ്‌കിനാണ് രചനയും സംവിധാനവും. ഇംഗ്ളീഷ്, ഹിന്ദി, മറാത്തി, തമിഴ്, തെലുഗു ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.
കാര്‍ണിവല്‍ മോഷന്‍ പിക്ച്ചേഴ്സും 200 നോട്ട് ഔട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ധോണിയുടെ ജീവിതം പറഞ്ഞ സിനിമയ്ക്ക് പിന്നാലെയാണ് സച്ചിന്റെ ജീവിതവും സിനിമയാകുന്നത്.