FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Cinema

രാമലീല ജൂലൈ 7 ന്

Monday, May 29, 2017,22:12 IST By മെട്രൊ വാർത്ത A A A

ദിലീപിനെ യകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീല ജൂലായ് ഏഴിന് തിയറ്ററുകളിലെത്തും.  പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് സച്ചിയാണ് .

രാമനുണ്ണി എന്ന രാഷ്ട്രീയക്കാരനായാണ് ദിലീപ് എത്തുന്നത്. രാമനുണ്ണിയുടെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവർത്തനങ്ങളും നർമത്തിൽ ചാലിച്ചാണ് സംവിധായകൻ പറയുന്നത്. പ്രയാഗ മാർട്ടിനാണ് നായിക. മുകേഷ്,സിദ്ദിഖ്, വിജയരാഘവൻ, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ,അനിൽ മുരളി, ശ്രീജിത്ത് രവി തുടങ്ങിയ വലിയ  താരനിര ചിത്രത്തിലണിനിരക്കുന്നുണ്ട്.

രാധികാ ശരത്കുമാർ, രഞ്ജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പാലക്കാടാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. റഫീഖ് അഹമ്മദിന്‍റെ ഗാനങ്ങൾക്ക് ബിജിപാൽ സംഗീതം നൽകുന്നു. ഷാജികുമാറിന്‍റേതാണ് ഛായാഗ്രഹണം.