FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Cinema

വ​ലി​യ വീ​ട്ടി​ലെ രാ​ജ​മാ​ണി​ക്യം 

Tuesday, May 30, 2017,11:15 IST By സൂ​ര​ജ് സ​ജി A A A

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ വ​ലി​യ സം​ഭാ​വ​ന​ക​ൾ ബാ​ക്കി​യാ​ക്കി​യാ​ണ് വ​ലി​യ വീ​ട്ടി​ൽ സി​റാ​ജ് മ​ട​ങ്ങു​ന്ന​ത്. മ​ല​യാ​ളി​യു​ടെ ഭാ​ഷാ വൈ​വി​ധ്യ​ത്തെ​യും വ​സ്ത്ര വൈ​വി​ധ്യ​ത്തെ​യു​മെ​ല്ലാം ത​ന്‍റെ സി​നി​മ​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു സി​റാ​ജ്. മ​മ്മൂ​ട്ടി​യെ കേ​ന്ദ്ര​ക​ഥാ​പ​ത്ര​മാ​യി ത​യാ​റാ​ക്കി​യ രാ​ജ​മാ​ണി​ക്യ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം അ​ന്നു വ​രെ​യു​ള്ള മ​ല​യാ​ള സി​നി​മ​യു​ടെ ക​ള​ക്ഷ​ന്‍ റെ​ക്കോ​ഡു​ക​ള്‍ തി​രു​ത്തി​യെ​ഴു​തി. നാ​ലു കോ​ടി രൂ​പ മു​ത​ല്‍മു​ട​ക്കി​ല്‍ വ​ലി​യ വീ​ട്ടി​ല്‍ സി​റാ​ജ് നി​ര്‍മി​ച്ച ഈ ​ചി​ത്രം 22.5 കോ​ടി​യാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്ന് വാ​രി​ക്കൂ​ട്ടി​യ​ത്. അ​ന്‍വ​ര്‍ റ​ഷീ​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ശൈ​ലി​യി​ൽ സം​സാ​രി​ക്കു​ന്ന ക​ഥാ​പാ​ത്രം മ​ല​യാ​ളി പ്രേ​ക്ഷ​ക​രെ ഏ​റെ ആ​ക​ർ​ഷി​ച്ച​തി​ന്‍റെ ഒ​രു പ​ങ്ക് സി​റാ​ജി​നു കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

രാ​ജ​മാ​ണി​ക്യ​ത്തി​നു പു​റ​മെ പ്ര​ജാ​പ​തി, കാ​ക്കി, അ​പ​രി​ചി​ത​ന്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ​യും നി​ർ​മാ​താ​വാ​ണ് സി​റാ​ജ്. വ​ലി​യ വീ​ട്ടി​ല്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​റാ​ജ് സി​നി​മ​ക​ള്‍ നി​ര്‍മി​ച്ച​ത്. ഇ​ദ്ദേ​ഹം നി​ർ​മി​ച്ച നാ​ലു സി​നി​മ​ക​ളി​ൽ മൂ​ന്നും മ​മ്മൂ​ട്ടി​യു​ടേ​താ​ണെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.
മ​മ്മൂ​ട്ടി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി സ​ഞ്ജീ​വ് ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്ത ഹൊ​റ​ര്‍ ചി​ത്ര​മാ​ണ് അ​പ​രി​ചി​ത​ന്‍. 2004ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഈ ​ചി​ത്രം നി​ര്‍മി​ച്ചു​കൊ​ണ്ടാ​ണ് സി​റാ​ജ് സി​നി​മാ നി​ര്‍മാ​ണ രം​ഗ​ത്ത് എ​ത്തി​യ​ത്. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഇ​തി​നു കി​ട്ടി​യി​ല്ല. പി​ന്നീ​ടാ​ണ് മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി 2005ൽ ​രാ​ജ​മാ​ണി​ക്യം പു​റ​ത്തി​റ​ക്കി​യ​ത്.
ശേ​ഷം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ എ​ത്തി​യ ര​ഞ്ജി​ത്ത് – മ​മ്മൂ​ട്ടി ചി​ത്ര​മാ​യി​രു​ന്നു പ്ര​ജാ​പ​തി. മ​മ്മൂ​ട്ടി​ക്കു പു​റ​മെ ബോ​ളി​വു​ഡ് താ​രം അ​ദി​തി റാ​വു ഹൈ​ദാ​രി, സ​ന്ധ്യ, സീ​മ, തി​ല​ക​ന്‍, നെ​ടു​മു​ടി വേ​ണു തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര ത​ന്നെ അ​തി​ൽ അ​ണി​നി​ര​ന്നു. മ​മ്മൂ​ട്ടി​യു​ടേ​ത​ല്ലാ​തെ സി​റാ​ജ് നി​ര്‍മി​ച്ച ചി​ത്ര​മാ​ണ് കാ​ക്കി. പൃ​ഥ്വി​രാ​ജാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യ​ക​നാ​യി എ​ത്തി​യ​ത്. ബി​പി​ന്‍ പ്ര​ഭാ​ക​ര്‍ സം​വി​ധാ​നം ചെ​യ്ത​താ​ണ് ഈ ​സി​നി​മ. പി​ന്നീ​ട് സി​റാ​ജ് നി​ര്‍മാ​ണ രം​ഗ​ത്തു നി​ന്ന് മാ​റി നി​ല്‍ക്കു​ക​യാ​യി​രു​ന്നു.