FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Kochi

പഠനോപകരണങ്ങൾ വിതരണം ചെയ്തു

Thursday, Jun 1, 2017,14:23 IST By മെട്രൊ വാർത്ത A A A

തൃപ്പൂണിത്തുറ : ബെറ്റർ ലൈഫ് ഫൗണ്ടേഷന്‍റെ  നേതൃത്വതത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് ആൻറ് ടെക്നോളജിസിലെ എൽ.എൽ.ബി വിദ്യാർഥികളായ ഗോപികയും ശ്രീലക്ഷ്മിയും ചേർന്ന് സമാഹരിച്ച പഠനോപകരണങ്ങളുടെ വിതരണം തൃപ്പൂണിത്തുറ അരയൻകാവ് എൽ.പി.സ്‌കൂളിലെ കുട്ടികൾക്ക് മോഹൻദാസ് വയലാംകുഴി വിതരണം ചെയ്തു.

പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ സുഭാഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ഗോപാലകൃഷ്ണൻ, പഞ്ചായത്ത് വൈസ്.പ്രസിഡൻറ് മനോജ് കുമാർ, സജി, മായ ടീച്ചർ  തുടങ്ങിയവർ സംസാരിച്ചു.