FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
Auto

സഖാവിന്റെ കാര്‍ സ്വന്തമാക്കും..?

Friday, Jun 2, 2017,16:33 IST By nikhil A A A

അംബാസിഡറില്‍ തുടങ്ങി, ടൊയോട്ട ഇന്നോവ വരെ എത്തി നില്‍ക്കുകയാണ് സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗിക കാറുകള്‍. മന്ത്രിമാരിലേക്ക് പുതിയ കാറുകള്‍ ഉടന്‍ എത്തും. 25 ടൊയോട്ട ഇന്നോവ കാറുകളും, 10 ടൊയോട്ട കോറോള ആള്‍ട്ടിസ് കാറുകളുമാണ് മന്ത്രിമാര്‍ക്ക് ലഭിക്കുക. എന്നാല്‍ മലയാളികളുടെ ഓര്‍മ്മയില്‍ ഒരു മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് ഇന്നും നിറഞ്ഞു നില്‍ക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ഇ.കെ. നയനാര്‍ വാഹനമാണത്. 1996ല്‍ മൂന്നാം തവണ മുഖ്യമന്ത്രിയായതിന് ശേഷമാണ് ഇ.കെ. നയനാര്‍ ഔദ്യോഗിക വാഹ്നനമായി മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് സ്വന്തമാക്കിയത്. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അംബാസിഡറില്‍ നിന്നും മെര്‍സിഡീസിലേക്ക് യാത്ര മാറ്റിയത്. മൂന്ന് വര്‍ഷത്തോളം നയനാര്‍ ഈ കാറാണ് ഉപയോഗിച്ചിത്. ആഢംബര കാറിലേക്കുള്ള നയനാരിന്റെ ചുവട് മാറ്റം അന്ന് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. എന്നാല്‍ 2001ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് ശേഷം വിവിഐപികളുടെ സഞ്ചാരത്തിന് മാത്രമായി നയനാരുടെ ബെന്‍സിനെ നിയോഗിച്ചു. കേരള സന്ദര്‍ശനം നടത്തുന്ന ഗവര്‍ണര്‍മാരും, കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന ഒട്ടനവധി വിവിഐപികളാണ് ഇക്കാലയളവില്‍ നയനാരുടെ ബെന്‍സില്‍ യാത്ര ചെയ്തത്. 2007 മുതല്‍ നയനാര്‍ ഉപയോഗിച്ചിരുന്ന ബെന്‍സിനെ ആലുവ ഗസ്റ്റ് ഹൗസിലേക്ക് വിനോദ സഞ്ചാര വകുപ്പ് കൊണ്ടു വന്നത്. കൊച്ചിയിലെത്തുന്ന വിവിഐപികള്‍ക്ക് വേണ്ടിയാണ് കാര്‍ കൊച്ചിയിലേക്കെത്തിച്ചത്. 2012 ല്‍ കേടായ ബെന്‍സിന് അഞ്ച് ലക്ഷം രൂപ റിപ്പയറിങ്ങിന് ചെലവ് വരുമെന്നതിനെ തുടര്‍ന്നാണ് കാറിനെ ഗോഡൗണില്‍ കയറ്റിയത്. ഇപ്പോള്‍ വിനോദസഞ്ചാര വകുപ്പ് ലേലത്തിന് വെച്ചിരിക്കുകയാണ് നായനാരുടെ ഇഷ്ടകാര്‍്. 2 ലക്ഷം രൂപ വിലയിലാണ് അധികൃതര്‍ കാറിനെ ലേലത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരിയില്‍ ആദ്യ ലേലം നടന്നതെങ്കിലും നയനാരുടെ പ്രിയപ്പെട്ട മെര്‍സിഡീസിനെ സ്വന്തമാക്കാന്‍ ആരും വന്നില്ല. റിപ്പയറിങ്ങിനായി വലിയ തുക ചെലവിടേണ്ടി വരുന്നതിലാണ് കാര്‍ സ്വന്തമാക്കാന്‍ മടിക്കുന്നത്. എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ വിനോദ സഞ്ചാര വകുപ്പ് ഒരുക്കമല്ല. ഇനിയും രണ്ട് ലേലങ്ങള്‍ കൂടി നടത്താനുള്ള നീക്കത്തിലാണ് അധികൃതര്‍. ഇ.കെ. നായനാരുടെ ചരമ വാര്‍ഷികത്തില്‍ പിണറായി സര്‍ക്കാരിന് പരോക്ഷ വിമര്‍ശിച്ച് നായനാരുടെ മകന്‍ രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ നായനാരുടെ മകന്‍ തന്നെ കാര്‍ സ്വന്തമാക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സഖാക്കള്‍.