FLASH NEWS
Breaking News
കായൽ നികത്തിയിട്ടില്ലെന്ന് ആവർത്തിച്ച് തോമസ് ചാണ്ടി
Cinema

ദേ​വ​സേ​ന​യ്ക്ക് “മ​ല​യാ​ളി’​നാ​യ​ക​ൻ

Sunday, Jun 4, 2017,15:37 IST By സ്വന്തം ലേഖകൻ A A A

തെ​ന്നി​ന്ത്യ​യു​ടെ താ​ര​സു​ന്ദ​രി​യു​ടെ നാ​യ​ക​നാ​യി മ​ല​യാ​ളി ന​ട​ൻ. ദേ​വ​സേ​ന​യാ​യി ബാ​ഹു​ബ​ലി​യി​ൽ തി​ള​ങ്ങി​യ അ​നു​ഷ്ക ഷെ​ട്ടി​യു​ടെ ഭാ​ഗ്മ​തി​യി​ലാ​ണ് മ​ല​യാ​ളി നാ​യ​ക​നെ​ത്തു​ന്ന​ത്. അ​ശോ​ക്.​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ഭാ​ഗ്മ​തി​യി​ല്‍ ടൈ​റ്റി​ല്‍ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ര്‍ അ​വ​ത​രി​പ്പി​ക്കു​ക. ഒ​രു മോ​ഡേ​ണ്‍ ഡേ ​ത്രി​ല്ല​ര്‍ എ​ന്ന് സം​വി​ധാ​യ​ക​ന്‍ വി​ശേ​ഷി​പ്പി​ച്ച ചി​ത്ര​ത്തി​ല്‍ അ​നു​ഷ്‌​ക​യു​ടെ നാ​യ​ക​നാ​വു​ന്ന​ത് മ​ല​യാ​ളി​യാ​യ ഉ​ണ്ണി മു​കു​ന്ദ​നാ​ണ്. ബാ​ഹു​ബ​ലി​ക്ക് ശേ​ഷ​മെ​ത്തു​ന്ന ഭാ​ഗ്മ​തി​യി​ലെ ത​ന്‍റെ നാ​യ​ക​നെ അ​വ​ത​രി​പ്പി​ച്ച ന​ട​നെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി. ന​ട​നെ​ന്ന നി​ല​യി​ലും മ​നു​ഷ്യ​നെ​ന്ന നി​ല​യി​ലു​മു​ള്ള ഗു​ണ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍ക്കി​ട​യി​ല്‍ എ​പ്പോ​ഴും നി​ങ്ങ​ളെ എ​ടു​ത്തു​നി​ര്‍ത്തു​മെ​ന്ന് അ​നു​ഷ്‌​ക, ഉ​ണ്ണി മു​കു​ന്ദ​നെ​ക്കു​റി​ച്ച് പ​റ​യു​ന്നു. ഒ​പ്പം ക​രി​യ​റി​ല്‍ എ​ല്ലാ വി​ജ​യ​ങ്ങ​ളും നേ​രു​ന്നു​വെ​ന്നും ഒ​രു​മി​ച്ച് കൂ​ടു​ത​ല്‍ സി​നി​മ​ക​ള്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും. ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
തെ​ലു​ങ്കി​ന് പു​റ​മെ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മെ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ അ​നു​ഷ്‌​ക​യ്‌​ക്കൊ​പ്പ​മു​ള്ള അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ഫെ​യ്സ്ബു​ക്കി​ല്‍ ഉ​ണ്ണി മു​കു​ന്ദ​നും കു​റി​ച്ചി​രു​ന്നു. ഇ​ത്ര​യും സൗ​ന്ദ​ര്യ​മു​ള്ള ഒ​രു സ്ത്രീ​യോ​ട് ഇ​തു​വ​രെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും താ​ന്‍ പ​റ​യു​ന്ന സൗ​ന്ദ​ര്യം തൊ​ലി​പ്പു​റ​മേ​യു​ള്ള ഒ​ന്ന​ല്ലെ​ന്നും പ​റ​യു​ന്നു ഉ​ണ്ണി. ഭാ​ഗ്മ​തി​യി​ലെ ഒ​പ്പ​മു​ള്ള അ​ഭി​ന​യാ​നു​ഭ​വം മ​നോ​ഹ​ര​മാ​യി​രു​ന്നു​വെ​ന്നും. മോ​ഹ​ന്‍ലാ​ലി​നും ജൂ​നി​യ​ര്‍ എ​ന്‍ടി​ആ​റി​നു​മൊ​പ്പം കൊ​ര​ട്ട​ല ശി​വ ചി​ത്രം ജ​ന​താ ഗ്യാ​രേ​ജി​ല്‍ എ​ത്തി​യ​താ​ണ് ഉ​ണ്ണി മു​കു​ന്ദ​ന് തെ​ലു​ങ്കി​ല്‍ ക​രി​യ​ര്‍ ബ്രേ​ക്ക് ആ​യ​ത്. ഭാ​ഗ്മ​തി പു​റ​ത്തെ​ത്തി​യാ​ല്‍ തെ​ലു​ങ്കി​ല്‍ ഉ​ണ്ണി​യു​ടെ താ​ര​മൂ​ല്യം ഉ​യ​രു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ജ​യ​റാ​മാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.