FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
Cinema

രണ്ടാമൂഴം മലയാളത്തില്‍ രണ്ടാമൂഴം തന്നെ

Sunday, Jun 4, 2017,15:28 IST By സ്വന്തം ലേഖകൻ A A A

അബുദാബി: എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ച് വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലാവും റിലീസ് ചെയ്യുക. മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ തന്നെയാവും സിനിമ പുറത്തിറങ്ങുക. ചിത്രത്തിന്റെ നിര്‍മാതാവ് ബി.ആര്‍. ഷെട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ആരുടെയും ഭീഷണി കണക്കിലെടുത്തല്ല ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന് പേരിടുന്നതെന്ന് ബി.ആര്‍. ഷെട്ടി പറഞ്ഞു. ചിത്രം മഹാഭാരതം എന്ന് പേരിടരുതെന്നും അങ്ങിനെ പേരിട്ടാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ഭീഷണി മുഴക്കിയിരുന്നു.