FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
Articles

പ്രകൃതിയെ സ്നേഹിച്ച് സ്കൂൾ മാഷ്

Monday, Jun 5, 2017,9:44 IST By ടി.എസ്. നൗഫിയ, A A A

ച​ന്നം പി​ന്നം മ​ഴ പെ​യ്യു​ക​യാ​ണ്… മ​ഴ പെ​യ്തു ന​ന​ഞ്ഞു​മ​റി​ഞ്ഞു​കി​ട​ക്കു​ന്ന പു​ഞ്ച​പ്പാ​ട​ങ്ങ​ളും ചെ​ളി​മ​ണ്ണു ക​ല​ർ​ന്ന കൊ​ച്ചു തോ​ടു​ക​ളും… ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം പ​ര​ന്നു​കി​ട​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളു​മൊ​ക്കെ​യാ​യി അ​തി​സു​ന്ദ​ര​മാ​ണ് ഇ​തു​വ​ഴി​യു​ള്ള സ​ഞ്ചാ​രം.. പാ​ട​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ഒ​രു സ്കൂ​ളി​ലേ​ക്കാ​ണ് യാ​ത്ര… മ​ഴ​യി​ൽ കു​ളി​ച്ചു​നി​ൽ​ക്കു​ന്ന കു​ട്ട​നാ​ട് ച​ങ്ങ​ങ്ക​രി​യി​ലെ ദേ​വ​സ്വം​ബോ​ർ​ഡ് യു​പി സ്കൂ​ൾ..
കാ​റ്റി​ലാ​ടു​ന്ന പേ​ര​റി​യാ​ത്ത കു​റേ ചെ​ടി​ക​ൾ നി​റ​ഞ്ഞ മു​റ്റ​ത്തേ​ക്ക് പാ​റി​പ്പാ​റ​ക്കു​ന്ന ശ​ല​ഭ​ങ്ങ​ൾ വി​രു​ന്നി​നെ​ത്തു​ന്ന പ​ള്ളി​ക്കൂ​ട​മാ​ണി​ത്. ശ​ല​ഭ​പാ​ർ​ക്കും ജ​ന്മ​ന​ക്ഷ​ത്ര​മ​ര​ങ്ങ​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളാ​ലും സ്കൂ​ളി​നെ സ​മ്പ​ന്ന​മാ​ക്കി​യി​രി​ക്കു​ന്ന​ത് ഒ​രു അ​ധ്യാ​പ​ക​നാ​ണ്. പ്ര​കൃ​തി​സ്നേ​ഹി​യാ​യ നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട മാ​ഷ്… ജി. ​രാ​ധാ​കൃ​ഷ്ണ​ൻ. സ്ഥ​ല​മാ​റ്റം കി​ട്ടി മാ​ഷ് കൊ​ല്ല​ത്തെ പാ​രി​പ്പ​ള്ളി ക​ണ്ണ​ൻ​തോ​ട​ത്തെ ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ലേ​ക്ക് പോ​യെ​ങ്കി​ലും ച​ങ്ങ​ങ്ക​രി​ക്കാ​രു​ടെ ഇ​ഷ്ട​മാ​ഷാ​ണി​ത്. പ്ര​കൃ​തി​യെ സ്നേ​ഹി​ച്ച് സ്നേ​ഹി​ച്ച് വ​ന​മി​ത്ര പു​ര​സ്കാ​ര​വും പ്ര​കൃ​തി​മി​ത്ര പു​ര​സ്കാ​ര​വു​മൊ​ക്കെ നേ​ടി​യ രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്.

ചി​മി​ഴ് തു​റ​ന്ന​പ്പോ​ൾ
വ​ർ​ഷം കു​റേ​യാ​യി രാ​ധാ​കൃ​ഷ്ണ​ൻ മാ​ഷ് പ്ര​കൃ​തി​യെ​ന്നും പ​രി​സ്ഥി​തി​യെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞു തു​ട​ങ്ങി​യി​ട്ട്… എ​ന്നാ​ൽ അ​തൊ​രു വെ​റും പ​റ​ച്ചി​ലു​ക​ള​ല്ല… വീ​ട്ടി​ലും നാ​ട്ടി​ലും പ​ഠി​പ്പി​ക്കു​ന്ന സ്കൂ​ളി​ലു​മൊ​ക്കെ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ചും പു​ഴ വൃ​ത്തി​യാ​ക്കി​യും കു​ട്ടി​ക​ൾ​ക്ക് പ്ര​കൃ​തി​പാ​ഠ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ത്തും മാ​ഷ് പു​തു​ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ്, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 2011ൽ ​കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക​ൾ ക​ണ്ടെ​ത്തി മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ചി​മി​ഴ് എ​ന്ന മാ​സി​ക​യി​ലൂ​ടെ​യാ​ണ് മാ​ഷ് സ​ജീ​വ​മാ​കു​ന്ന​ത്. സ്വ​ന്തം ചെ​ല​വി​ലാ​ണ് ചി​മി​ഴി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​സ്കൂ​ൾ… ഇ​താ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം. അ​ങ്ങ​നെ​യാ​ണ് സ്കൂ​ളി​ൽ സ​സ്യ​ങ്ങ​ളും കൊ​ച്ചു കൊ​ച്ചു​മ​ര​ങ്ങ​ളും വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തും ശ​ല​ഭ​പാ​ർ​ക്ക് ആ​രം​ഭി​ക്കു​ന്ന​തു​മെ​ല്ലാം.. ജി.​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​യു​ന്നു.

കു​ട്ടി​ക​ൾ​ക്കൊ​രു ശ​ല​ഭ​പാ​ർ​ക്ക്
ഏ​താ​ണ്ട് മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഈ ​സ്കൂ​ൾ… പ​ക്ഷേ ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​വു​മാ​ണ്. ഈ ​പ​രി​മി​തി​യൊ​ക്കെ പ​രി​ഹ​രി​ച്ചാ​ണ് ശ​ല​ഭ​പാ​ർ​ക്ക് ആ​രം​ഭി​ക്കു​ന്ന​ത്. ശ​ല​ഭ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന ചെ​ടി​ക​ൾ ന​ട്ടു​കൊ​ണ്ടാ​ണ് തു​ട​ക്കം. തു​മ്പ​യും മാ​ത​ള​നാ​ര​ങ്ങാ​ച്ചെ​ടി​യും നാ​ര​ക​വും നീ​ർ​മാ​ത​ള​വു​മൊ​ക്കെ ന​ട്ടു​പി​ടി​ച്ചു.. ഇ​തൊ​ക്കെ​യും കു​ട്ടി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​കൊ​ച്ചു പൂ​ന്തോ​ട്ട​ത്തി​ലേ​ക്ക് പ​ല​നി​റ​ങ്ങ​ളി​ലു​ള്ള കു​ഞ്ഞു കു​ഞ്ഞു ശ​ല​ഭ​ങ്ങ​ളെ​ത്തി തു​ട​ങ്ങി​യ​തോ​ടെ കു​ട്ടി​ക​ളും ഹാ​പ്പി​യാ​യി. കാ​തി​ൽ​പ്പൂ​വ് എ​ന്നൊ​ക്കെ പേ​രു​ള്ള കു​ഞ്ഞു​മ​ഞ്ഞ​പ്പൂ​വ് ഉ​ണ്ടാ​കു​ന്ന ചെ​ടി​ക​ളും ഇ​വി​ടെ കു​റേ ന​ട്ടു. ശ​ല​ഭ​ങ്ങ​ളു​ടെ പ്രി​യ​ചെ​ടി​യാ​ണി​തെ​ന്നും മാ​ഷ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശ​ല​ഭ​പാ​ർ​ക്ക് ആ​രം​ഭി​ച്ച​ത്. അ​തു​പോ​ലെ​യാ​ണ് ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ പൂ​ന്തോ​ട്ട​വും ജ​ന്മ​ന​ക്ഷ​ത്ര​മ​ര​ങ്ങ​ളും വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. കു​ട്ടി​വ​ന​വും ഈ ​കൊ​ച്ചു​സ്കൂ​ളി​ലു​ണ്ട്. വ​നം​വ​കു​പ്പ് വി​ത​രം ചെ​യ്ത വൃ​ക്ഷ​തൈ​ക​ളാ​ണ് വ​ച്ചു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.. അ​ധ്യാ​പ​ക​ൻ പ​റ​യു​ന്നു.

ഇ​നി ല​ക്ഷ്യം കു​ട്ടി​വ​നം

കു​ട്ടി​ക്കാ​ലം തൊ​ട്ടേ പ​ച്ച​പ്പും ചെ​ടി​ക​ളും മ​ര​ങ്ങ​ളു​മൊ​ക്കെ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കാ​ഴ്ച​ക​ൾ കാ​ണാ​നി​ഷ്ട​മാ​യി​രു​ന്നു…​ആ ഇ​ഷ്ട​മാ​കാം ഇ​ന്നും എ​ന്‍റെ കൂ​ടെ​യു​ള്ള​ത്. അ​ധ്യാ​പ​ക​രാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ​യും ബി.​രാ​ധാ​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ. പ്ര​കൃ​തി​സ്നേ​ഹി​ക​ളാ​യി​രു​ന്നു അ​ച്ഛ​നും അ​മ്മ​യും.. അ​വ​രി​ൽ നി​ന്നാ​ണ് ഈ ​പ​ച്ച​പ്പു​ക​ളോ​ട് സ്നേ​ഹം തോ​ന്നി​ത്തു​ട​ങ്ങു​ന്ന​ത്.. പി​ന്നെ മ​ണ്ണി​നെ​യും ഭൂ​മി​യെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നു​മൊ​ക്കെ തോ​ന്നി… എ​ൺ​പ​തു​ക​ളു​ടെ അ​വ​സാ​ന​നാ​ളി​ലാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തേ​ക്കെ​ത്തു​ന്ന​ത്. അ​തി​നു ശേ​ഷ​മാ​ണ് സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ജോ​ലി ല​ഭി​ക്കു​ന്ന​ത്. സം​സ്കൃ​ത​മാ​ണ് എ​ന്‍റെ വി​ഷ​യം.. പ​ക്ഷേ പാ​ഠ്യ​വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ അ​പ്പു​റ​ത്തു​ള്ള കാ​ഴ്ച​ക​ളും വി​ശേ​ഷ​ങ്ങ​ളു​മാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​ക്കേ​ണ്ട​തെ​ന്നു രാ​ധാ​കൃ​ഷ്ണ​ൻ.
2002ലാ​ണ് അ​ധ്യാ​പ​ക​ലോ​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. നാ​ലു​വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ച​ങ്ങം​ങ്ക​രി​യ​ലേ​ക്ക് വ​രു​ന്ന​ത്. പ​ക്ഷേ ക​ഴി​ഞ്ഞ നാ​ലു മാ​സം മു​ൻ​പ് ഒ​രു ട്രാ​ൻ​സ്ഫ​ർ… കൊ​ല്ല​ത്തെ പാ​രി​പ്പ​ള്ളി സ്കൂ​ളി​ലേ​ക്ക്. ഈ ​സ്കൂ​ളി​ലും പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ രാ​ധാ​കൃ​ഷ്ണ​ൻ മാ​ഷ്. എ​ന്നാ​ൽ സ്കൂ​ൾ മു​റ്റ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​സ്ഥി​തി ജീ​വി​തം. മാ​ഷി​ന്‍റെ വീ​ടും മ​ര​ങ്ങ​ളാ​ൽ സ​മ്പ​ന്നാ​ണ്. എ​ന്നാ​ൽ വ​ലി​യൊ​രു സ്വ​പ്നം സ​ഫ​ല​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ.. ചി​ങ്ങോ​ലി​യി​ൽ ഒ​രു ര​ണ്ടേ​ക്ക​ർ സ്ഥ​ലം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്… അ​വി​ടെ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ച്ച് ഒ​രു സ്വാ​ഭാ​വി​ക വ​നം ഒ​രു​ങ്ങു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. വൃ​ക്ഷ​തൈ​ക​ൾ​ക്കാ​യി വ​നം​വ​കു​പ്പി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യൊ​രു കു​ട്ടി​വ​ന​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ. ഇ​തി​നൊ​പ്പം നാ​ട്ടു​കാ​രു​ടെ​യും പ്രി​യ​പ്പെ​ട്ട മാ​ഷാ​ണി​ത്. പൂ​മി​ൻ എ​ന്നൊ​രു പു​ഴ​യു​ണ്ടി​വി​ടെ. വ​ർ​ഷ​ങ്ങ​ളാ​യി വൃ​ത്തി​കേ​ടാ​യി കി​ട​ക്കു​ന്നി​ടം. ഈ ​പു​ഴ, നാ​ട്ടു​കാ​രു​ടെ​യൊക്കെ സ​ഹ​ക​ര​ണ​ത്തോ​ടെ വൃ​ത്തി​യാ​ക്കി. ഏ​താ​ണ്ട് ഇ​രു​പ​ത്ത​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​തി​ലൂ​ടെ വ​ള്ളം കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു​വെ​ന്ന​തു വ​ലി​യ സ​ന്തോ​ഷ​മാ​ണെ​ന്നു രാ​ധാ​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. എ​ല്ലാ​ത്തി​നും കൂ​ട്ടാ​യി ഭാ​ര്യ ജ​യ​ശ്രീ​യും കൂ​ടെ​യു​ണ്ട്.