FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Breaking News

ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപണം വിജയകരം

Monday, Jun 5, 2017,17:44 IST By സ്വന്തം ലേഖകൻ A A A

ചെന്നൈ: ഐഎസ്ആര്‍ഒ വികസിപ്പിച്ച ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് വിക്ഷേപിച്ചു. ശീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്‌പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 5.28-നായിരുന്നു വിക്ഷേപണം.
ഭാരമേറിയ വാര്ത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ് 19 ഭ്രമണപഥത്തിലെത്തിക്കുകയാണ് ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ഡി-1 റോക്കറ്റിന്റെ ലക്ഷ്യം. ‘ഫാറ്റ് ബോയ്’ എന്നു വിളിപ്പേരുള്ള റോക്കറ്റിന്റെ വിക്ഷേപണം മനുഷ്യനെ ബഹിരാകാശത്തേക്കു കൊണ്ടുപോകുക എന്ന ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതിയിലെ നിര്‍ണായക ചുവടുകൂടിയാണ്‌ പദ്ധതി.

https://twitter.com/ANI_news/status/871702048848322564

ഐഎസ്ആര്‍ഒയെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ അഭിനന്ദിച്ചു. രാജ്യത്തിന് ഇത് അഭിമാന നിമിഷമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

ഫാറ്റ് ബോയിയെ കുറിച്ച് കൂടുതലറിയാം

  • പതിനഞ്ച് വര്‍ഷം എടുത്താണ് ഐഎസ്ആര്‍ഒ മാര്‍ക്ക് 3 വികസിപ്പിച്ചത്. 300 കോടി രൂപയാണ് ചെലവ്. 4000 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് റോക്കറ്റ്
  • നിലവില്‍ 2.3 ടണില്‍ കൂടുതല്‍ ഭാരമുള്ള ജിസാറ്റ് പോലുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം തേടുകയാണ് പതിവ്. എന്നാല്‍ ഇത്തവണ 3136 കിലോ ഭാരമുള്ള ഉപഗ്രഹം പേറിയാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്.
  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വലിയ ക്രയോജനിക് എഞ്ചിന്‍ സിഇ ഇരുപതാണ് ഇതില്‍ ഉപയോഗിക്കുന്നത്. ദ്രവീകൃത ഓക്‌സിജനും ഹ്രൈഡ്രജനും ഉപയോഗിക്കുന്ന രണ്ട് പ്രൊപ്പല്ലറുകളാണ് ഉള്ളത്.
  • വാഹനത്തിന്റെ ആദ്യ പരീക്ഷണം 2014 ഡിസംബറില്‍ നടന്നെങ്കിലും ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള പൂര്‍ണ പരീക്ഷണം ഇന്നാണ് നടക്കുന്നത്.
  • ജീസാറ്റ് 19 ആണ് മാര്‍ക്ക് ത്രീയിലുടെ ആദ്യം ബഹിരാകാശത്തെത്തിക്കുന്ന ഉപഗ്രഹം.
  • 12500 കോടി രൂപയാണ് ഐഎസ്ആര്‍ഒ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടത്. ഇനിയും ഏഴ് വര്‍ഷങ്ങള്‍ കൂടി സ്വപ്‌ന പദ്ധതിക്കായി കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
  • ഇന്ത്യ ആദ്യം ബഹിരാകാശത്തെത്തിക്കുക ഒരു വനിതയെ ആയിരിക്കുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രഖ്യാപനം.
  • ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ്മയാണ്. സോവിയറ്റ് യൂണിയനുമായുള്ള ഐസ്ആര്‍ഒയുടെ സംയുക്ത പദ്ധതി പ്രകാരം 1984ലായിരുന്നു. 12500 കോടി രൂപയാണ് ഐഎസ്ആര്‍ഒ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടത്. ഇനിയും ഏഴ് വര്‍ഷങ്ങള്‍ കൂടി സ്വപ്‌ന പദ്ധതിക്കായി കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
  • ഇന്ത്യ ആദ്യം ബഹിരാകാശത്തെത്തിക്കുക ഒരു വനിതയെ ആയിരിക്കുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രഖ്യാപനം.
  • ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ്മയാണ്. സോവിയറ്റ് യൂണിയനുമായുള്ള ഐസ്ആര്‍ഒയുടെ സംയുക്ത പദ്ധതി പ്രകാരം 1984ലായിരുന്നു.