FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Cinema

metro vaartha amazing stars ദു​ൽ​ക്ക​ർ സ​ൽ​മാ​നും മ​ഞ്ജു​ വാ​ര്യ​രും

Wednesday, Jun 7, 2017,5:53 IST By മെട്രൊ വാർത്ത A A A

സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​നു​മ​പ്പു​റം വ്യ​ക്തി​പ്ര​ഭാ​വം കൊ​ണ്ട് തി​ള​ങ്ങി നി​ന്ന ര​ണ്ടു താ​ര​ങ്ങ​ൾ…​ദു​ൽ​ക്ക​ർ സ​ൽ​മാ​നും മ​ഞ്ജു വാ​ര്യ​രും. ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യ​ല്ലാ​തെ ത​ന്നെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ന്ന ദു​ൽ​ക്ക​റും മ​ഞ്ജു​വു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​മേ​സി‍ങ് സ്റ്റാ​ർ​സ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. സി​ഐ​എ തി​യെ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞു നി​ന്നി​രു​ന്നു​വെ​ങ്കി​ലും മ​ക​ൾ ജ​നി​ച്ച​താ​യി​രു​ന്നു ദു​ൽ​ക്ക​റി​നെ സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ താ​ര​മാ​ക്കി മാ​റ്റി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ​യും അ​ല്ലാ​തെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ദു​ൽ​ക്ക​റി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. സി​നി​മ​ക​ളു​ടെ റി​ലീ​സ് ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു മ​ഞ്ജു വാ​ര്യ​ർ. മ​ല​യാ​ള സി​നി​മ​യി​ൽ സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി​യൊ​രു സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​താ​യി​രു​ന്നു അ​തി​ൽ പ്ര​മു​ഖം. സി​നി​മ​യി​ൽ സ്ത്രീ​പു​രു​ഷ സ​മ​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​മ​ൺ ഇ​ൻ സി​നി​മ ക​ള​ക്റ്റീ​വ്(WCC) എ​ന്ന സം​ഘ​ട​ന​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ലൂ​ടെ മ​ഞ്ജു​വി​ന്‍റെ താ​ര​മൂ​ല്യം പി​ന്നെ​യും വ​ർ​ധി​ച്ചു. റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളും മ​ഞ്ജു​വി​നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ  സ​ജീ​വ​മാ​ക്കി.  സി​നി​മ​ക​ളി​ലും ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലു​മെ​ല്ലാം തി​ള​ങ്ങി നി​ന്ന താ​ര​ങ്ങ​ളെ​യാ​ണ് അ​മേ​സി​ങ് സ്റ്റാ​ർ​സ് പ​ട്ടി​ക​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​ധ്യ​മ, ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് മി​ക​ച്ച താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.