FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
Cinema

വി​ള​യാ​ടാ​നൊ​രു​ങ്ങി യു​വ​നും റി​യാ​സും

Friday, Jun 9, 2017,11:54 IST By സ്വന്തം ലേഖകൻ A A A

ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യ​ത്തി​ള​ക്കം കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്കാ​നൊ​രു​ങ്ങി യു​വ​താ​ര​ങ്ങ​ളാ​യ യു​വ​നും റി​യാ​സ് ഖാ​നും. ത​മി​ഴ് യ​ങ് സ്റ്റാ​ർ യു​വ​നും റി​യാ​സ് ഖാ​നും ഒ​രു​മി​ക്കു​ന്ന വി​ള​യാ​ട്ട് ആ​രം​ഭം അ​ടു​ത്ത ആ​ഴ്ച കേ​ര​ള​ത്തി​ൽ റി​ലീ​സ് ചെ​യ്യും. ത​മി​ഴ്നാ​ട്ടി​ൽ സൂ​പ്പ​ർ​ഹി​റ്റാ​ണ് ചി​ത്രം. ഇ​താ​ദ്യ​മാ​യാ​ണ് റി​യാ​സ് ഖാ​നും യു​വ​നും ഒ​രു​മി​ച്ച​ഭി​ന​യി​ക്കു​ന്ന​ത്. യു​വാ​ക്ക​ളു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് റി​യാ​സ് ഖാ​നെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യ​ക​നും വി​ല്ല​നു​മൊ​ന്നു​മി​ല്ലെ​ന്ന് പ​റ​യു​ന്നു യു​വ​ൻ. ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് യു​വ​ൻ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ​ന്ന പോ​ലെ കേ​ര​ള​ത്തി​ലും ചി​ത്രം സൂ​പ്പ​ർ​ഹി​റ്റാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് യു​വ​ൻ.
ഇ​തു വ​രെ ഏ​ഴു ചി​ത്ര​ങ്ങ​ളി​ലാ​ണ് യു​വ​ൻ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. വി​ഡ​യ് ആ​ന​ന്ദ്, സൂ​രി​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ശ്രീ​കാ​ന്ത് ദേ​വ​യാ​ണ്.​ കേ​ര​ള​ത്തി​ൽ അ​റു​പ​തു തി​യെ​റ്റ​റു​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. ആ​ക്ഷ​ൻ ത്രി​ല്ല​റാ​യാ​ണ് സി​നി​മ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശ്ര​വ്യ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. പ​ച്ച​ക്ക​ള്ളം എ​ന്ന ചി​ത്ര​മാ​ണ് റി​യാ​സ് ഖാ​ന്‍റെ ഏ​റ്റ​വു​മൊ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള ചി​ത്രം.