FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും
Featured

പ്ര​ണ​യം മി​ടി​ക്കു​ന്ന പാ​ത…

Friday, Jun 9, 2017,11:45 IST By സ​ജീ​ഷ് അ​റ​വ​ങ്ക​ര A A A

കോ​ട​മ​ഞ്ഞ് മൂ​ടി​യ പു​ല​രി​യി​ല്‍ നേ​ര്‍ത്ത നൂ​ലു പോ​ലെ ചാ​ഞ്ഞി​റ​ങ്ങു​ന്ന മ​ഴ. ഇ​ട​യ്ക്കി​ടെ ത​ണു​പ്പി​ന്‍റെ സൂ​ചി​ക്കു​ത്തു​ക​ളേ​ല്‍പ്പി​ച്ച് അ​റ​ച്ച​റ​ച്ച് പെ​യ്യു​ന്ന മ​ഴ നൂ​ലു​ക​ള്‍ക്കി​ട​യി​ലൂ​ടെ കാ​റ്റു പോ​ലൊ​രു യാ​ത്ര. ഇ​രു​വ​ശ​ത്തും ആ​ഴ​മേ​റി​യ പ​ച്ച​പ്പ്, മ​ഴ പോ​ലെ മ​ന​സി​നെ കു​ളി​ര്‍പ്പി​ക്കു​ന്ന പ​ച്ച. വെ​യി​ല്‍ തെ​ളി​ഞ്ഞു തു​ട​ങ്ങു​ന്ന​തി​നൊ​പ്പം തൃ​ശൂ​രി​ന്‍റെ ആ​കാ​ശ​ത്തേ​ക്കു​യ​ര്‍ന്നു നി​ല്‍ക്കു​ന്ന ഓ​ട്ടു ക​മ്പ​നി​ക​ളു​ടെ ചു​വ​ന്ന പു​ക​ക്കു​ഴ​ലു​ക​ളും പി​ന്നി​ട്ട് തീ​വ​ണ്ടി ഷൊ​ര്‍ണൂ​രി​ലേ​ക്ക്. ഇ​നി കാ​ഴ്ച​യു​ടെ പൂ​ക്കാ​ലം. സ്ഥി​രം യാ​ത്ര​ക്കാ​ര്‍ പോ​ലും ജാ​ല​ക​ത്തോ​ടു ചേ​ര്‍ന്ന ഇ​രി​പ്പി​ട​ങ്ങ​ള്‍ കൊ​തി​ക്കു​ന്ന, പാ​സ​ഞ്ച​ര്‍ ട്രെ​യ്നി​ന്‍റെ വേ​ഗം അ​ല്‍പ്പം കൂ​ടി കു​റ​ഞ്ഞി​രു​ന്നെ​ങ്കി​ലെ​ന്നു മോ​ഹി​ച്ചു പോ​കു​ന്ന തീ​വ​ണ്ടി​പ്പാ​ത. ല​ക്ഷ്യ​ത്തി​ന​പ്പു​റം യാ​ത്ര ത​ന്നെ അ​നു​ഭൂ​തി​യാ​യി മാ​റു​ന്ന ഷൊ​ര്‍ണൂ​ര്‍ – നി​ല​മ്പൂ​ര്‍ തീ​വ​ണ്ടി​പ്പാ​ത….

കാടു കയറിയ തീവണ്ടി
കൃ​ഷ്ണ​ഗു​ഡി​യി​ല്‍ ഒ​രു പ്ര​ണ​യ​കാ​ല​ത്ത് എ​ന്ന ചി​ത്രം ക​ണ്ടി​ട്ടു​ള്ള​വ​ര്‍ ഒ​രി​ക്ക​ലെ​ങ്കി​ലും ചി​ന്തി​ച്ചു​കാ​ണും ആ ​റെ​യ്‌ൽവേ സ്റ്റേ​ഷ​നൊ​ന്ന് നേ​രി​ട്ടു കാ​ണാ​ന്‍. അ​ന്വേ​ഷി​ച്ചു പോ​യ​വ​ര്‍ ഈ ​നാ​ടും ക​ഴി​ഞ്ഞ് ആ​ന്ധ്ര പ്ര​ദേ​ശ് വ​രെ​യെ​ത്തി. സി​നി​മ​യി​ലെ കൃ​ഷ്ണ​ഗു​ഡി ഒ​രു സാ​ങ്ക​ല്‍പ്പി​ക ഗ്രാ​മം മാ​ത്ര​മാ​യി​രു​ന്നു. പ​ക്ഷേ, ആ ​ഗ്രാ​മ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി​രു​ന്ന റെ​യ്‌ൽവേസ്റ്റേ​ഷ​ന്‍ ഷൊ​ര്‍ണൂ​ര്‍ – നി​ല​മ്പൂ​ര്‍ പാ​ത​യി​ലാ​ണ്, അ​ങ്ങാ​ടി​പ്പു​റം എ​ന്നു പേ​ര്.
സ്റ്റേ​ഷ​ന്‍റെ ഗ്രാ​മീ​ണ ഭം​ഗി​യാ​ണ് സം​വി​ധാ​യ​ക​ന്‍ ക​മ​ലി​നെ ആ​ക​ര്‍ഷി​ച്ച​ത്. ഇ​ങ്ങ​നെ എ​ത്ര​യോ സ്റ്റേ​ഷ​നു​ക​ളും ഗ്രാ​മീ​ണ കാ​ഴ്ച​ക​ളും കാ​ത്തി​രി​ക്കു​ന്നു ഷൊ​ര്‍ണൂ​ര്‍ – നി​ല​മ്പൂ​ര്‍ പാ​ത​യി​ല്‍! മ​ഞ്ഞു പു​ത​ച്ച ഊ​ട്ടി – മേ​ട്ടു​പ്പാ​ള​യം റെ​യ്‌ൽവേ പാ​ത​യു​ടെ ഒ​രു ചെ​റി​യ പ​തി​പ്പ്, അ​താ​ണി​ത്.
മു​ന്‍പ് രാ​ജ്യ​ത്തെ ഏ​റ്റ​വും ദൈ​ര്‍ഘ്യം കു​റ​ഞ്ഞ ബ്രോ​ഡ് ഗേ​ജ് തീ​വ​ണ്ടി​പ്പാ​ത​യി​രു​ന്നു 66 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന ഷൊ​ര്‍ണൂ​ര്‍ – നി​ല​മ്പൂ​ര്‍ പാ​ത. ഷൊ​ര്‍ണൂ​ര്‍ മു​ത​ല്‍ ചെ​റു​ക​ര വ​രെ പാ​ല​ക്കാ​ടി​ന്‍റെ ഭാ​ഗം. കു​ന്തി​പ്പു​ഴ ക​ട​ക്കു​ന്ന​തോ​ടെ മ​ല​പ്പു​റ​ത്തി​ന്‍റെ മ​ണ്ണും മ​ണ​വും. ഇ​നി​യു​ള്ള യാ​ത്ര വ​ള്ളു​വ​നാ​ടി​ന്‍റെ​യും ഏ​റ​നാ​ടി​ന്‍റെ​യും മ​ണ്ണി​ലൂ​ടെ, മ​ന​സി​ലൂ​ടെ….

ഭാ​ഷ മാ​റു​ന്നു… സം​സ്കാ​ര​വും…
മു​ന്‍പൊ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത പ​ല​രും ആ ​യാ​ത്ര​യി​ല്‍ ബ​ന്ധു​ക്ക​ളാ​യി​ട്ടു​ണ്ട്. ഷൊ​ര്‍ണൂ​രി​ല്‍ നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​ത് മ​ല​പ്പു​റം ജി​ല്ല​യി​ലെ ഒ​രു പ​ര​മ്പ​രാ​ഗ​ത മു​സ്ലിം കു​ടും​ബം. അ​ല്‍പ്പ നേ​ര​ത്തേ​ക്കെ​ങ്കി​ലും ഞ​ങ്ങ​ള്‍ മ​ല​പ്പു​റ​ത്തെ ഒ​രു വീ​ട്ടി​ല്‍ അ​തി​ഥി​ക​ളാ​യി ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു. സം​സാ​ര​ത്തി​ല്‍ അ​വ​ര്‍ക്ക് മ​ന​സി​ലാ​യി​ക്കാ​ണും നാ​ട്ടു​വ​ഴി​യി​ലൂ​ടെ ന​ട​ക്കാ​നി​റ​ങ്ങി​യ​താ​ണു ഞ​ങ്ങ​ളെ​ന്ന്.
അ​തി​ഥി​ക​ളാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​വ​രു​ടെ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടേ​തു കൂ​ടി​യാ​യ​ത്.വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തു വ​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണു ഞ​ങ്ങ​ള്‍. പ​ല​ത​രം ആ​ളു​ക​ളെ കാ​ണു​ന്നു, സം​സാ​രി​ക്കു​ന്നു. ഞ​ങ്ങ​ള്‍ക്ക് സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന ഗ്രാ​മീ​ണ ഭാ​ഷ​യും എ​ന്നേ ന​ഷ്ട​മാ​യി. അ​തി​നി​ട​യി​ലേ​ക്കാ​ണ് മ​ല​പ്പു​റ​ത്തി​ന്‍റെ ത​ന​താ​യ ഗ്രാ​മ്യ ഭാ​ഷ ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദ​ക്ക​ല​മ്പ​ലു​ക​ള്‍ക്കി​ട​യി​ലേ​ക്കു വ​ന്നു ക​യ​റു​ന്ന​ത്. പു​തു​മ​ഴ ന​ന​യു​ന്ന സു​ഖം.മ​ന​സി​ലാ​ക്കാ​ല്‍ അ​ല്‍പ്പം ബു​ദ്ധി​മു​ട്ടി​യെ​ങ്കി​ലും അ​വ​രു​ടെ സം​സാ​ര​ത്തി​ല്‍ മു​ഴു​വ​നും സ്നേ​ഹ​മാ​യി​രു​ന്നു.

പു​ഴ​ക​ളു​ടെ പു​ണ്യ​ഭൂ​മി
ഷൊ​ര്‍ണൂ​ര്‍ ക​ഴി​ഞ്ഞ​തു മു​ത​ല്‍ കാ​ണു​ന്ന​താ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള പാ​ത. മ​ല​പ്പു​റം ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പു​ഴ​ക​ളും കു​ന്നും ക​ട​ന്നു പോ​കു​ന്ന തീ​വ​ണ്ടി​യു​ടെ ചൂ​ളം​വി​ളി. കോ​ട​മ​ഞ്ഞി​ന്‍റെ ക​മ്പ​ള​മ​ണി​ഞ്ഞ നാ​ല് പു​ഴ​ക​ള്‍. കു​ല​ക്ക​ല്ലൂ​രി​നും ചെ​റു​ക​ര​യ്ക്കു​മി​ട​യി​ല്‍ കു​ന്തി​പ്പു​ഴ. ക​ട​ലു​ണ്ടി​യു​ടെ പോ​ഷ​ക​ന​ദി​യാ​യ വെ​ള്ളി​യാ​ര്‍ പു​ഴ. മേ​ലാ​റ്റൂ​രി​നും തു​വ്വൂ​രി​നു​മി​ട​യി​ല്‍ ക​ട​ലു​ണ്ടി​യു​ടെ മ​റ്റൊ​രു പോ​ഷ​ക​ന​ദി, ഒ​ലി​പു​ഴ. വാ​ണി​യ​മ്പ​ല​ത്തി​നും നി​ല​മ്പൂ​ര്‍ റോ​ഡി​നു​മി​ട​യി​ല്‍ ചാ​ലി​യാ​റി​ന്‍റെ പോ​ഷ​ക​ന​ദി, കു​തി​ര​പ്പു​ഴ. ഓ​രോ പാ​ലം ക​ട​ക്കു​മ്പോ​ഴും ഗ്രാ​മീ​ണ​ത​യു​ടെ വ​ന്യ സൗ​ന്ദ​ര്യം ഹൃ​ദ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ ആ​ഴ്ന്നി​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കും. തേ​ക്ക് മ​ര​ങ്ങ​ള്‍ പാ​ള​ത്തി​ന് ഇ​രു​വ​ശ​ത്തും കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ ഇ​ട​തൂ​ര്‍ന്നു നി​ല്‍ക്കും. ആ​കാ​ശ​ത്തെ സാ​ക്ഷി​യാ​ക്കി പ​ര​സ്പ​രം ചും​ബി​ക്കു​ന്ന ചി​ല്ല​ക​ളി​ല്‍ ഗു​ല്‍മോ​ഹ​റി​ന്‍റെ ചു​വ​ന്ന തൊ​ങ്ങ​ലു​ക​ള്‍. കാ​റ്റ​ത്തു​ല​യു​ന്ന പാ​ല​ക്കാ​ട​ന്‍ ക​രി​മ്പ​ന​ക​ളു​ടെ മു​ടി​ച്ചീ​ന്തു​ക​ള്‍ കു​ന്തി​പ്പു​ഴ​യ്ക്ക​പ്പു​റ​ത്തേ​ക്കു​ള്ള യാ​ത്ര​യി​ലും കാ​ണാം. ആ​കാ​ശ​ത്തെ സാ​ക്ഷി​യാ​ക്കി മാ​ടി വി​ളി​ക്കു​ന്ന അ​ഭൗ​മ സൗ​ന്ദ​ര്യം പോ​ലെ. അ​വ​യ്ക്കി​ട​യി​ലൂ​ടെ കു​ത്ത​നെ​യു​ള്ള ഒ​രു പാ​റ​യു​ടെ മു​ക​ളി​ല്‍ ചെ​റി​യ അ​മ്പ​ലം. വാ​ണി​യ​മ്പ​ലം പാ​റ​യാ​ണ്. യ​തീ​ശ്വ​ര​ന്‍മാ​രാ​യ ആ​ളു​ക​ള്‍ ത​പ​സ് ചെ​യ്ത പാ​റ​യെ​ന്നു വി​ശ്വാ​സം. ദ്വാ​പ​ര​യു​ഗ​ത്തി​ല്‍ ദേ​വാ​സു​ര യു​ദ്ധ​ത്തി​ന് സാ​ക്ഷി​യാ​യ​തും ഈ ​പാ​റ​ക്കെ​ട്ടു​ക​ളെ​ത്രേ. ബാ​ണാ​സു​ര​ന്‍റെ ആ​രാ​ധ​നാ മൂ​ര്‍ത്തി​യാ​യ ത്രി​പു​ര സു​ന്ദ​രി​യാ​ണ് ഇ​വി​ടു​ത്തെ മു​ഖ്യ​പ്ര​തി​ഷ്ഠ.

പാ​ത​യു​ടെ ച​രി​ത്രം

മ​ല​ബാ​റി​ല്‍ കൂ​ടു​ത​ല്‍ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെബ്രി​ട്ടി​ഷു​കാ​ര്‍ നി​ര്‍മി​ച്ച​താ​ണ് ഈ ​പാ​ത. മ​ല​ബാ​ര്‍ ക​ലാ​പം അ​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ള്‍ അ​ടി​ച്ച​മ​ര്‍ത്താ​ന്‍ പ​ട്ടാ​ള​ക്കാ​രെ എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തും പു​തി​യ മാ​ര്‍ഗം ആ​ലോ​ചി​ക്കാ​ന്‍ ബ്രി​ട്ടി​ഷു​കാ​രെ പ്രേ​രി​പ്പി​ച്ചു. നി​ല​മ്പൂ​രി​ന്‍റെ സ​മൃ​ദ്ധ​മാ​യ വ​ന​സ​മ്പ​ത്ത് ക​ട​ത്താ​നും പാ​ത സൗ​ക​ര്യ​മാ​കു​മെ​ന്ന് അ​വ​ര്‍ തി​രി​ച്ച​റി​ഞ്ഞു. നി​ല​മ്പൂ​ര്‍ കാ​ട്ടി​ല്‍ നി​ന്നു കൂ​റ്റ​ന്‍ തേ​ക്കു ത​ടി​ക​ള്‍ ക​ട​ത്താ​ന്‍ പാ​ത വെ​ള്ള​ക്കാ​രെ സ​ഹാ​യി​ച്ചു. ഇ​രു​മ്പി​നെ​ക്കാ​ള്‍ ക​രു​ത്തു​ള്ള നി​ല​മ്പൂ​ര്‍ തേ​ക്കി​ന്‍റെ പെ​രു​മ അ​ങ്ങ​നെ ക​ട​ലു​ക​ട​ന്ന് അ​ങ്ങു ശീ​മ വ​രെ​യെ​ത്തി.
1927ല്‍ ​ഈ പാ​ത​യി​ലൂ​ടെ ട്രെ​യ്ന്‍ ഓ​ടി​ത്തു​ട​ങ്ങി. എ​ന്നാ​ല്‍, ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധം ആ​രം​ഭി​ച്ച​തോ​ടെ പാ​ത ന​ശി​ച്ചു. യു​ദ്ധാ​വ​ശ്യ​ങ്ങ​ള്‍ക്ക് ഇ​രു​മ്പു തി​ക​യാ​തെ വ​ന്ന​തോ​ടെ ബ്രി​ട്ടി​ഷ് പ​ട്ടാ​ളം പാ​ലം പൊ​ളി​ച്ചു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. അ​തോ​ടെ മ​ല​യോ​ര​പാ​ത വി​സ്മൃ​തി​യി​ലേ​ക്ക്. പി​ന്നീ​ട് ഇ​ന്ത്യ സ്വ​ത​ന്ത്ര​യാ​യ ശേ​ഷം സ​ര്‍ക്കാ​ര്‍ ഈ ​പാ​ത പു​ന​ര്‍നി​ര്‍മി​ക്കു​ക​യാ​യി​രു​ന്നു. 1954ല്‍ ​വീ​ണ്ടും ഏ​റ​നാ​ടി​ന്‍റെ മ​ല മ​ട​ക്കു​ക​ളി​ല്‍ തീ​വ​ണ്ടി​യു​ടെ പു​ക ഉ​യ​ര്‍ന്നു തു​ട​ങ്ങി.

ഗ്രാ​മ്യ വി​ശു​ദ്ധി​യു​ള്ള സ്റ്റേ​ഷ​നു​ക​ള്‍
ഷൊ​ര്‍ണൂ​രി​നും നി​ല​മ്പൂ​രി​നും ഇ​ട​യി​ല്‍ 12 സ്റ്റേ​ഷ​നു​ക​ള്‍. ഇ​വ​യി​ല്‍ ഷൊ​ര്‍ണൂ​ര്‍, വാ​ടാ​ന​കു​റി​ശി, വ​ല്ല​പു​ഴ, കു​ല​ക്ക​ല്ലൂ​ര്‍, ചെ​റു​ക​ര എ​ന്നി​വ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍. അ​ങ്ങാ​ടി​പ്പു​റം, പ​ട്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ര്‍, തൂ​വൂ​ര്‍, തൊ​ടി​യ​പ്പു​ലം, വാ​ണി​യ​മ്പ​ലം, നി​ല​മ്പൂ​ര്‍ റോ​ഡ് എ​ന്നി​ങ്ങ​നെ ഏ​ഴെ​ണ്ണം മ​ല​പ്പു​റം ജി​ല്ല​യി​ലും. ആ​ധു​നി​ക​ത​യു​ടെ പ​കി​ട്ടി​ല്ലാ​ത്ത​താ​ണ് ഷൊ​ര്‍ണൂ​ര്‍ ഒ​ഴി​കെ ഇ​വ ഓ​രോ​ന്നും. ആ​ല്‍മ​ര​ങ്ങ​ളാ​ലോ വ​ള്ളി​പ്പ​ട​ര്‍പ്പു​ക​ളാ​ലോ ചു​റ്റ​പ്പെ​ട്ട​വ. ഓ​രോ സ്റ്റേ​ഷ​നി​ലും എ​വി​ടെ​യെ​ങ്കി​ലും ഒ​രു ഗു​ല്‍മോ​ഹ​ര്‍ മ​ര​മെ​ങ്കി​ലും പൂ​ത്തു​നി​ല്‍ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ന​ന​ഞ്ഞ മ​ണ്ണി​ല്‍ ചു​വ​ന്ന ഇ​ത​ളു​ക​ള്‍ സ​മൃ​ദ്ധ​മാ​യി പൊ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പാ​ല​ക്കാ​ട​ന്‍ വ​യ​ലു​ക​ളി​ല്‍ നി​ന്നു തേ​ക്കി​ന്‍ കാ​ടു​ക​ളി​ലേ​ക്കാ​ണ് ട്രെ​യ്ന്‍ ചൂ​ളം വി​ളി​ച്ചു ക​യ​റു​ന്ന​ത്. ഒ​രാ​ള്‍ക്കു മാ​ത്രം ന​ട​ക്കാ​നി​ട​മു​ള്ള ഇ​ടു​ങ്ങി​യ പാ​ത​ക​ള്‍, നൂ​ല്‍പ്പാ​ലം പോ​ലെ പാ​ട വ​ര​മ്പു​ക​ള്‍, കൊ​ച്ചു തോ​ടു​ക​ള്‍, പേ​രാ​ല്‍മ​ര​ങ്ങ​ള്‍, പി​ന്നെ മാ​നം മു​ട്ടു​ന്ന തേ​ക്കി​ന്‍റെ പ്രൗ​ഢി. കാ​ഴ്ച​യു​ടെ മാ​ന്ത്രി​ക​ത​യാ​ണ് തീ​വ​ണ്ടി​യു​ടെ ജാ​ല​ക​പ്പു​റ​ങ്ങ​ള്‍. ക​ണ്ണു ന​ട്ടാ​ല്‍ തി​രി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത കാ​ഴ്ച​യു​ടെ വ​സ​ന്തോ​ത്സ​വ​ങ്ങ​ള്‍….