FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Cinema

എങ്ങനെ ബിജെപിക്കാരനായി; സംവിധായകന്‍ അലി അക്ബറിന്‍റെ ഉത്തരം ഇതാണ്

Saturday, Jun 10, 2017,17:32 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: കമ്യൂണിസ്റ്റ് വിശ്വാസിയായിരുന്ന താന്‍ എങ്ങനെയാണ് ബിജെപിയിലേക്ക് എത്തിയത് എന്നു തുറന്ന് പറഞ്ഞ് സംവിധായകന്‍ അലി അക്ബര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്ബര്‍ സംഘപരിവാര്‍ ബന്ധത്തെക്കുറിച്ച് വിശദമാക്കുന്നത്.

അലി അക്ബറിന്‍റെ ഫെയസ്ബുക്ക് പോസ്റ്റ്

എന്റെ സമീപ കാല രാഷ്‌ട്രീയം വച്ച് എന്നെ ഒരു സംഘി എന്ന് വിളിക്കുന്നവർ ഒരുപാട് പേരുണ്ട്, അതിൽ സന്തോഷമേയുള്ളൂ, bjp എന്ന രാഷ്ട്രീയ പാതയിലേക്ക് ഞാൻ വന്നത് സമീപകാലത്താണ്,ഞാൻ എന്റെ നല്ല സമയം മുഴുവൻ ചിലവഴിച്ചത് കമ്മ്യൂണിസ്റ്റ്‌ ആശങ്ങൾക്ക് വേണ്ടിയായിരുന്നു, എന്നാൽ കമ്മ്യൂണിസ്റ്റ്‌കളുടെ യദാർത്ഥ മുഖം ഞാൻ തിരിച്ചറിയുന്നത് എന്റെ തിരുവനന്തപുരത്തെ ജീവിതത്തിനിടയിലാണ് പ്രത്യേകിച്ച് കേരളാ ഡയറി എന്ന ദൂരദർശൻ പ്രോഗ്രാം ചെയ്യുന്ന കാലത്ത്, കൂടാതെ എന്റെ ആദ്യകാല സിനിമാ ജീവിതത്തിനിടയിൽ കമ്മ്യൂണിസ്റ്റ്‌കളിൽ നിന്നും ഞാൻ നേരിട്ട അനുഭവങ്ങളിൽ നിന്നും, എങ്കിലും മനസ്സ് ശ്രീനിവാസൻ പറഞ്ഞപോലെ ഒരു ക്യുബ മുകുന്ദൻ ആയിരുന്നു.അന്നേ മതപരമായ കാര്യങ്ങളിൽ സമഭാവന എന്ന രീതിയിൽ തന്നെയായിരുന്നു കാഴ്ച്ചപ്പാട്, തികഞ്ഞ ഈശ്വര വിശ്വാസി ക്ഷേത്രം, പള്ളി, ചർച്ച്, എല്ലായിടത്തും പോകും, എല്ലായിടത്തും ഒരൊറ്റ ദൈവത്തെ കണ്ടു. ക്രിസ്ത്യാനിയായ ലൂസിയമ്മയേ വിവാഹം കഴിച്ചു, അവളെ മതം മാറ്റാതെ കൊണ്ടുനടന്നു, അവളുടെ കുടുംബത്തിൽ മുസ്ലിം ആയി തന്നെ ഇന്നും ഞാൻ സ്വീകാര്യനാണ്, എന്റെ ഭാര്യാപിതാവ് ഒരു പക്ഷെ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ മനുഷ്യസ്നേഹി എന്ന് ഞാൻ പറയും.പള്ളിയിൽ നടന്ന ചടങ്ങിൽ പോലും ഇത് എന്റെ മരുമകൻ അലി അക്ബർ എന്ന് അഭിമാനത്തോടെ വികാരിയെയും മറ്റും പരിചയപ്പെടുത്തുമ്പോൾ ഞാൻ തന്നെ അത്ഭുതപെട്ടിട്ടുണ്ട്, അതുപോലെ തന്നെ എന്റെ ഭാര്യമാതാവ്‌ എന്നെ വിളിച്ചിരുന്നത് അലിമോനെ എന്നാണ് ഇരുവരും ഇന്ന് ജീവിച്ചിരിപ്പില്ല, ഇന്നും ക്രിസ്ത്യാനികളായ എന്റെ ഭാര്യാ കുടുംബത്തിന് ഞാൻ പ്രിയങ്കരനാണ് അവരിൽ ജട്ജിമുതൽ അറിയപ്പെടുന്ന മീഡിയ പ്രവർത്തകർ വരെയുണ്ട്, അവരൊക്കെ എന്നെ വിളിക്കുന്നത് അലി പാപ്പൻ എന്നാണ്. 29വർഷം മുമ്പ് എന്റെ ആദ്യ മകൾക്കിട്ട പേര് അശ്വതി എന്നാണ് (അന്നേ സംഘി അല്ലേ) ഞാൻ അക്കാലത്ത് തന്നെ ഖുറാനും ബൈബിളും വായിച്ചിരുന്നു, അതിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞു തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നു, ഹൈന്ദവ വിശ്വാസളെക്കുറിച്ച് ചെറിയ അറിവും. 2004ൽ ആണ് ശ്രീ. AKB നായരുടെ കീഴിൽ ഭഗവത് ഗീത പഠിക്കുന്നത്, സത്യം പറയാലോ അത് വരെ ഞാൻ പഠിച്ചത് മതഗ്രന്ഥങ്ങൾ ആയിരുന്നെങ്കിൽ ഗീത എന്ന മാനവ ഗ്രന്ഥത്തെ അന്നാണ് ഞാൻ അറിയുന്നത് ഗീത എന്നെ ഉപദെശിച്ചത് ഒരു ഹിന്ദുആവാനല്ല ഒരു നല്ല മുസൽമാൻ ആവാനാണ്. നീ നിന്റെ കുലധർമ്മം പാലിക്കൂ എന്ന് പറഞ്ഞത് ഗീതയാണ്.ഏക ദൈവം എന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചതും ഗീതയാണ്. ഒരു വ്യക്തി വ്യക്തിത്വം മനസ് മൂന്നു ഗുണങ്ങൾ എങ്ങിനെ ജീവിതത്തെ നിയന്ദ്രിക്കാം ദൈവം ഒരു പോലിസല്ലെന്നും സ്നേഹിച്ചു പതം വരുത്തുന്ന ശക്തി യാണെന്നും ഞാൻ അറിഞ്ഞു, ഇന്നെനിക്കു എന്റെ ദൈവം സ്നേഹിതനാണ് ഞങ്ങൾക്ക് പരസ്പരം കുശലം പറയാം കലഹിക്കാം,ഞങ്ങൾക്കിടയിൽ ഭീഷണികളില്ല,എന്റെ തെറ്റുകൾ ഓരോ ദിവസവും ഞാൻ അദ്ദേഹത്തോട് പറയും,അദ്ദേഹം എന്നെ വഴക്ക് പറയും, ഞാനതു കേൾക്കും.എന്നെ സമ്പത്തിച്ചിടത്തോളം എല്ലാബലഹീനതകളുമുള്ള ഒരു സാധാരണ വ്യക്തിയാണു ഞാൻ,ഒപ്പം ലഭിക്കുന്ന അറിവുകൾ ജീവിതത്തിൽ പ്രാക്ടിക്കലായി പകർത്താനും ശ്രമിച്ചിട്ടുണ്ട്,അഥവാ പ്രസംഗമല്ല പ്രവൃത്തി തന്നെയാണ് ജീവിതം എന്ന അർത്ഥത്തിൽ 10%മെങ്കിലും ജീവിതത്തോട് നീതി പുലർത്തിയിട്ടുണ്ട്.ചലച്ചിത്ര ലോകത്തിൽ ബി ഉണ്ണീകൃഷ്ണന്റെയും, സിബി മലയിന്റെയും, മറ്റും തിട്ടൂരത്തിനു വഴങ്ങാതെ ഇന്നും ആണായി തന്നെ ജീവിതത്തെ നേരിടുന്നു.ഇന്നും സിനിമക്കാരനായി സിനിമ ഉണ്ടാക്കുന്നു.അതെത്ര പേർ കാണുന്നു എന്നത് എനിക്ക് പ്രശ്നമല്ല.ഈ രാജ്യത്തിന്റ പൂർവ്വസംസ്കൃതിയെ സ്നേഹിക്കുന്നവനാണ് ഞാൻ,കമ്യൂണിസ്റ്റ് കാരെപ്പോലെ ഗീത,രാമായണം ഇതൊന്നും വായിക്കാതെ പരിഹസിച്ചു ചിരിക്കാൻ എനിക്കാവില്ല,കാരണം ഞാനതു വായിച്ച് പോയി,നേരത്തെ പറഞ്ഞത് പോലെ ബൈബിളും ഖുറാനും വായിച്ചു.ഇതിന്റെഎല്ലാം അന്തർധാര എന്താണെന്നു അറിയുകയും ചെയ്തു.എന്റെ മതത്തെ നിയന്ദ്രിക്കുന്ന നേതൃത്വം അവരുടെ രാഷ്ട്രീയ അജണ്ടകൾ അഥവാ കച്ചവട അജണ്ടകൾ കൃത്യമായി എനിക്കറിയാം,മറ്റു മതക്കാരെ ക്കുറിച്ച് അവർ പറയട്ടെ.ഭരണഘടന നൽകിയ ആനുകൂല്യങ്ങൾ കൈപ്പറ്റി വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന ഇക്കൂട്ടർ നടത്തുന്ന കൊള്ളയ്ക്ക്മുൻപിൽ എന്റെ മകളുടെ കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണീർ നിസ്സഹായതയോടെ ഞാൻ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട്,അന്നൊരായിരം വട്ടം മനസ്സ് പറഞ്ഞിട്ടുണ്ട് ഒരിന്ത്യ ഒരൊറ്റ നിയമം ദരിദ്രന് സംവരണം എന്ന്. ഇപ്പോഴും അത് തന്നെ പറയുന്നു, കഴിഞ്ഞ മാസം എന്റെ കൂട്ടകാരന്റ മകൾ ഒരു lp സ്കൂളിൽ ജോലിക്ക് ഇന്റർവ്യൂവിനു ചെന്നപ്പോൾ 1500000രൂപയാണു കൈക്കൂലി ആവശ്യപ്പെട്ടത്.ഈ സ്ഥാപനങ്ങളിൽ ശമ്പളം കൊടുക്കുന്നത് സർക്കാരും.ഇതൊന്നും കണ്ടില്ല എന്ന് നടിക്കാൻ പറ്റുന്നില്ല.അന്യന്റെ ഒരു പൈസ അർഹതപ്പെടാതെ വാങ്ങരുത് എന്ന് മതം,അതിന്റെ കൊമ്പത്തിരിക്കുന്നവരാണ് ഈ പെലയാടിത്തരം കാട്ടുന്നത്.എന്നിട്ട് അവർ തന്നെ അടുത്ത ദിവസം മൂരിയിറച്ചി തിന്നാൻ മതത്തെ പൊക്കി സമരം.,എനിക്ക് ബ്രാഹ്മണരായ കുറച്ചു സുഹൃത്തുക്കൾ തിരുവനന്തപുരത്തുണ്ടായിരുന്നു നല്ല വിദ്യാഭ്യാസമുള്ളവർ അവർ പലപ്പോഴും പറയുമായിരുന്നു ഒരു ചണ്ഡാളനായി ജനിച്ചാൽ മതിയായിരുന്നു എന്ന്,കണ്മുന്നിൽ ഇതൊക്കെ നിലനിൽക്കുമ്പോൾ എങ്ങിനെ ഒരു പക്ഷം നിൽക്കാനാവും.മതമല്ല മാനവികത വേണമെന്നല്ലാതെ പറയാൻ പറ്റുമോ?ഒരു ബെഞ്ചിൽ ഇരിക്കുന്ന മുസ്ലിം കുട്ടിക്ക് 1000ധന സഹായം,വനവാസിക്ക് 200,ദരിദ്രനായ ബ്രാഹ്മണന് വട്ടപൂജ്യം. ഇതെന്തു നീതി.ഇവിടെയാണു ധർമ്മം എന്ന മഹത്തായ വാക്കിന്റെ ആവശ്യകത.മാനവ ധർമ്മപരിപാലനം.ധർമ്മം എന്നാൽ പിച്ച എന്ന അർത്ഥം അല്ല കേട്ടോ.ഒരു രാജ്യത്തെ ജനതയേ ഒരേ കണ്ണിലൂടെ കാണുക,എല്ലാവർക്കും തുല്യ നീതി അത് സാധ്യമാവുമോ ആവണ്ടേ,നമ്മുടെ പൂർവികർ എവിടെയും രേഖപ്പെടുത്താത്ത ജാതി വ്യവസ്ഥ,മത ഭേതം ഇത് ഇനിയും തുടരണോ അതിനു രാഷ്ട്രീയ പിന്തുണ വേണോ. ഇടത് വലതു രാഷ്‌ട്രീയം നടത്തുന്ന പ്രീണനം എന്റെ രാഷ്‌ട്രീയത്തെ വളർത്തുകയാണോ ആണെങ്കിൽ അതിലെന്താണ് തെറ്റ്?എത്ര ചോദ്യങ്ങൾ.എനിക്ക് കിട്ടുന്ന ഉത്തരം ഏകാത്മ മാനവ ദര്ശനം തന്നെയാണ്.ധർമ്മിക മൂല്യങ്ങൾ ജനതയെ ഭരിക്കുക അഥവാ ഓരോ വ്യക്തിയും കളങ്കരഹിതമായ ധർമ്മവ്യവസ്ഥയുടെ ഭാഗമാവുക.നമ്മുടെ ധർമ്മ വ്യവസ്ഥ ആരും ഉണ്ടാക്കിയെടുത്തതല്ല സ്വയംഉണ്ടായത് തന്നെയാണ്,അത് ഒരു മതത്തിനു എതിരല്ല, വിശ്വാസിയെയും അവിശ്വാസിയെയും ഒരു പോലെ കാണുന്നു,ഇത് ഞാൻ മനസ്സിലാക്കിയത്‌ BJP യിൽ നിന്നോ RSSൽ നിന്നോ അല്ല സാക്ഷാൽ ഭഗവത് ഗീതയിൽ നിന്നും തന്നെയാണ്.എന്റെ വിശ്വാസങ്ങളെ ഹനിക്കാതെ പൂർണതയിൽ എത്താം എന്നുറപ്പിക്കാനും എനിക്ക് സാധിക്കുന്നു.പലപ്പോഴും തർക്കങ്ങൾ എന്നെ വലിയ മുസ്ലിം പണ്ഡിതരുടെ അടുക്കൽഎത്തിച്ചിട്ടുണ്ട് അവരൊക്കെ ഗീത യുടെ ആരാധകരാണെന്നു എന്നോട് രഹസ്യമായി സമ്മതിച്ചിട്ടുമുണ്ട് അവരുടെ പേരുകൾ പറയാൻ നിവൃത്തിയില്ല.അത്പോലെ തന്നെ സൂഫി വര്യന്മാരോടൊത്ത് താമസിക്കാനും ഇസ്ലാമിന്റെ കാണാത്തോരുമുഖം അവരിലൂടെ കാണാനും സാധിച്ചിട്ടുണ്ട്. ഞാനും സൃഷ്ടാവും തമ്മിലുള്ള ബന്ധം എന്റെ സ്വകാര്യതയാണ്. എന്നെ കാഫിർ എന്ന് വിളിച്ചാലോ സംഘി എന്ന് വിളിച്ചാലോ എനിക്ക് ഒരു വിഷമവുമില്ല.മതം മാറ്റം ഞാൻ വെറുക്കുന്നു, മതഭീകരത ഞാൻ, വെറുക്കുന്നു,അന്യരുടെ മതവിശ്വസങ്ങളെ വെറുക്കുന്നതും ഞാൻ വെറുക്കുന്നു,,പട്ടിയെയും പൂച്ചയെയും,പശുവിനെയും സകല ജീവികളെയും എനിക്ക് ഇഷ്ടമാണ്. ഇന്നു ലോകം മുഴുവൻ പടരുന്ന തീവ്ര ഇസ്ലാമിക തീവ്രവാദത്തിനു കോപ്പ് കൂട്ടുന്നവർ നമുക്കിടയിൽ തന്നെയുണ്ട്. അവർ മുസ്ലിം സമുദായത്തെ മുഴുവൻ സംശയത്തിന്റെ നിഴലിലാക്കുന്നു.അതിനു വളം വയ്ക്കുന്ന രാഷ്‌ട്രീയ കഴുകന്മാർ വലിയ വില നൽകേണ്ടി വരും. വിശ്വാസങ്ങൾ പരസ്പരം മാനിച്ചും ബഹുമാനിച്ചും തന്നെ മതങ്ങൾ നീങ്ങണം മുസ്‌ലിങ്ങൾക്ക് പന്നി ഹറാമും ക്രിസ്ത്യാനികൾക്ക് അത് ഹലാലുമാണ്, സാധാരണ ഹോട്ടലിൽ ഈ രണ്ടു വിഭവങ്ങൾ ഒരിക്കലും ഞാൻ കണ്ടിട്ടില്ല.അവിടെ ക്രിസ്ത്യാനിയുടെ ഭക്ഷണ അവകാശത്തെ ചോദ്യം ചെയ്തതായി അവർ ബഹളമുണ്ടാക്കിയതായി അറിവില്ല,ഹൈന്ദവ വർക്ക് പശു ദൈവികമെങ്കിൽ എന്തുകൊണ്ട് അത് അംഗീകരിക്കാൻ കഴിയുന്നില്ല.നോമ്പ് കാലത്ത് എന്തിനാണ്അന്യമതക്കാർക്ക് ആഹാരം നിഷേധിക്കുന്നത്. ബീഫ് ഫെസ്റ്റ് നടത്തുമ്പോൾ കുറേ ഹൈന്ദവരുടെ മനസ്സിൽ അത് വേദന ഉണ്ടാക്കുന്നുണ്ട് എന്ന് സഖാവും യൂത്തന്മാരും ചിന്തിച്ചാൽ നന്ന്.ലക്ഷ്യമിടുന്നത് മുസ്ലിം വോട്ടാണ് എന്ന് സകലർക്കും അറിയാം.ഈ അവസ്ഥ ചെന്നെത്തിക്കുന്നത് എവിടെക്കാണെന്നു ഉള്ളിൽ ഭയമുണ്ട്. കമ്മ്യൂണിസക്കാർ വിശ്വാസികളുടെ അന്തകരാണെന്നു ചൈനയിലേക്ക് ഒന്നെത്തി നോക്കിയാൽ മനസ്‌സിലാവും.നോമ്പ് എടുക്കാൻ കൂടി അവകാശമില്ലാത്ത ആ നാടിനെയാണു സഖാവ് ചൂണ്ടി കാട്ടുന്നത്. ഇത് നവ മാധ്യമങളുടെ കാലമാണ്. രാഷ്ട്രീയത്തിൽ നടക്കുന്ന കശപിശയല്ല വിശ്വാസങ്ങൾ തമ്മിൽ നടന്നാൽ, അതുകൊണ്ട് തന്നെ ഈ കളി അവസാനിക്കാൻ നമുക്ക് ബാധ്യതയുണ്ട്.
എന്റെ മക്കളെ ഞാൻ പഠിപ്പിച്ചത്, എല്ലാ മതങ്ങളെ യും മനുഷ്യരെയും സ്നേഹിക്കാനാണ് ഒപ്പം പ്രകൃതിയെയും സകല ജീവികളെയും… അവർക്ക് മുന്നിൽ ഒന്നിനെയും തടസ്സമായി വച്ചിട്ടില്ല. എനിക്ക് എന്റെ രാഷ്‌ട്രീയവും ഇതൊക്കെ പ്രചരിപ്പിക്കാനുള്ള വേദി തന്നെ, അല്ലാതെ ഏണി വച്ചു ഉന്നതിയിൽ കയറാനുള്ള മാർഗ്ഗമല്ല.