FLASH NEWS
Breaking News
പ്രമുഖ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ അന്തരിച്ചു
Bollywood

ക​ത്രീ​ന ഭാ​ഗ്യ​നാ​യി​ക​യെ​ന്ന് ര​ൺ​ബീ​ർ

Sunday, Jun 11, 2017,5:00 IST By സ്വന്തം ലേഖകൻ A A A

ബോ​ളി​വു​ഡി​ന് അ​റി​യാ​ത്ത​ക്ക​ഥ​യൊ​ന്നും അ​ല്ല താ​ര​സു​ന്ദ​ര​ൻ ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ​യും താ​ര​സു​ന്ദ​രി ക​ത്രീ​ന കൈ​ഫി​ന്‍റെ​യും ജീ​വി​തം. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​മാ​യി​രു​ന്നു​വെ​ന്നും ആ ​പ്ര​ണ​യം ത​ല​ക്കു​ത്തി വീ​ണ​കാ​ര്യ​വു​മൊ​ക്കെ നാ​ട്ടി​ൽ പാ​ട്ട​ല്ലേ. പ​ക്ഷേ അ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ഇ​രു​വ​രും ഈ ​അ​ടു​ത്ത​കാ​ല​ത്ത് ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ൽ ശീ​ത​സ​ര​മാ​യ​തു​കൊ​ണ്ട് സി​നി​മ​യു​ടെ റി​ലീ​സ് പ്ര​തീ​ക്ഷി​ച്ച​തി​ലും ഏ​റെ വൈ​കി. എ​ന്നാ​ലി​പ്പോ​ൾ ക​ത്രീ​ന​യെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു മു​ൻ കാ​മു​ക​ൻ ര​ൺ​ബീ​ർ ക​പൂ​ർ.
ക​ത്രീ​ന ഭാ​ഗ്യ​നാ​യി​ക​യാ​ണ്. അ​വ​ർ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളൊ​ക്കെ​യും വ​ൻ​ഹി​റ്റാ​ണ്. സി​നി​മ​യി​ൽ ഏ​തെ​ങ്കി​ലും ചെ​റി​യ സീ​നി​ൽ പോ​ലും ക​ത്രീ​ന​യു​ണ്ടെ​ങ്കി​ൽ ചി​ത്രം വി​ജ​യി​ക്കു​മെ​ന്നാ​ണ് ര​ൺ​ബീ​ർ പ​റ​യു​ന്ന​ത്. ഇ​തു​കേ​ട്ട് ഒ​രു പ​ക്ഷേ ക​ത്രീ​ന പോ​ലും ഞെ​ട്ടി​ക്കാ​ണും. ഇ​വ​രൊ​ന്നി​ച്ച ജാ​ഗ​ജാ​സൂ​സ് എ​ന്ന ചി​ത്ര​ത്തി​ലെ പാ​ട്ട് പ്ര​കാ​ശ​നം ചെ​യ്യു​ന്ന പ​രി​പാ​ടി​യ്ക്കി​ടെ​യാ​ണ് ഈ ​മു​ൻ​കാ​മു​ക​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ. പ്ര​ണ​യം ത​ക​ർ​ന്ന​തി​ന് ശേ​ഷം ഇ​രു​വ​രും ഒ​രു​മി​ച്ച പ​ങ്കെ​ടു​ത്ത പൊ​തു​പ​രി​പാ​ടി​യാ​യി​രു​ന്നു ച​ട​ങ്. ഇ​രു​വ​രും വ​ള​രെ സൗ​ഹൃ​ദ​ത്തോ​ടെ എ​ല്ലാ​വ​രോ​ടും സം​സാ​രി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ​ക്കി​ട​യി​ലെ ശീ​ത​സ​മ​രം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നു ത​ന്നെ​യാ​ണ് പാ​പ്പ​രാ​സി​ക​ൾ ഉ​റ​പ്പി​ച്ചു പ​റ​യു​ന്ന​ത്.