FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
Cinema

മ​ഞ്ജി​മ തി​ര​ക്കി​ലാ​ണ്…

Sunday, Jun 11, 2017,8:37 IST By സ്വന്തം ലേഖകൻ A A A

ഏ​താ​നും വ​ർ​ഷം മു​ൻ​പ് കു​ഞ്ഞു ചി​രി​യും കു​സൃ​തി​ക്ക​ളു​മൊ​ക്കെ​യാ​യി അ​വ​ൾ മ​ല​യാ​ള​സി​നി​മ​യി​ലേ​ക്കെ​ത്തി… ഏ​റെ സി​നി​മ​ക​ളി​ലൊ​ന്നും അ‍ഭി​ന​യി​ച്ചി​ല്ലെ​ങ്കി​ലും മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ബാ​ല​താ​ര​മാ​യി മാ​റി.. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​വ​ൾ വീ​ണ്ടും സി​നി​മാ​ലോ​ക​ത്തി​ലേ​ക്കെ​ത്തി… നാ​യി​കാ​വേ​ഷ​ത്തി​ലേ​ക്ക്.. ഇ​പ്പോ​ൾ മ​ല​യാ​ള​വും പി​ന്നി​ട്ട് ഇ​ത​ര​ഭാ​ഷ​ക​ളി​ലെ തി​ര​ക്കു​ള്ള ന​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ​ഴ​യ ബേ​ബി മ​ഞ്ജി​മ മോ​ഹ​ൻ. അ​ച്ചം എ​ന്‍പ​ത് മ​ടി​മ​യെ​ടാ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​ക്രം പ്ര​ഭു​വി​നൊ​പ്പം മ​ഞ്ജി​മ അ​ഭി​ന​യി​ച്ച ശ​ത്രി​യ​ന്‍ എ​ന്ന ചി​ത്രം റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ്.

ശ​ത്രി​യ​നെ​ക്കു​റി​ച്ച്
അ​ച്ചം എ​ന്‍പ​ത് മ​ടി​മ​യെ​ടാ എ​ന്ന ചി​ത്ര​ത്തി​ല്‍ ഒ​രു സി​റ്റി പെ​ണ്‍കു​ട്ടി​യാ​യി അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷം, ശ​ത്രി​യ​നി​ല്‍ തീ​ര്‍ത്തും വ്യ​ത്യ​സ്ത​മാ​യ തൃ​ച്ചി പെ​ണ്‍കു​ട്ടി​യെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ണ്ണാ​ടി​യി​ല്‍ എ​ന്‍റെ മു​ഖം ക​ണ്ട​പ്പോ​ള്‍ എ​നി​ക്ക് ത​ന്നെ വ​ല്ലാ​തെ​യാ​യി. തൃ​ച്ചി​യി​ലെ ചൂ​ടും സി​നി​മ​യി​ലെ ത​മി​ഴ് സം​ഭാ​ഷ​ണ​വു​മാ​ണ് ഏ​റ്റ​വും പ്ര​യാ​സ​മാ​യി തോ​ന്നി​യ​ത്. ഡ​ബ്ബ് ചെ​യ്യു​മ്പോ​ള്‍ ലി​പ്‌​സി​ങ് യോ​ജി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ത് വ​ല്ലാ​ത്ത അ​രോ​ച​ക​മാ​യി തോ​ന്നും. എ​ത്ര ക​ഷ്ട​പ്പെ​ട്ടാ​യാ​ലും ലി​പ്‌​സി​ങ് മാ​ച്ച് ചെ​യ്യ​ണ​മെ​ന്ന നി​ർ​ബ​ന്ധ​മു​ണ്ട്. ഷൂ​ട്ട് തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍പേ ഡ​യ​ലോ​ഗ് കി​ട്ടും. ഓ​രോ ലൈ​നും ഇ​രു​ന്ന് കൃ​ത്യ​മാ​യി പ​ഠി​ച്ച​തി​ന് ശേ​ഷ​മാ​ണ് ടേ​ക്കി​ന് പോ​കു​ന്ന​ത്. നി​ര​ഞ്ജ​ന എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ഗൗ​തം മേ​നോ​ന്‍റെ ചി​ത്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ശ​ത്രി​യ​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ പ്ര​ഭാ​ക​ര​നെ​ത്തു​ന്ന​ത്. ക​ഥ കേ​ട്ട​പ്പോ​ൾ ഇ​ഷ്ട​പ്പെ​ട്ടു.

ആ​രെ​യും അ​നു​ക​രി​ക്കാ​നാ​ഗ്ര​ഹ​മി​ല്ല
ഞാ​ന്‍ ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കും. ആ​ദ്യ​മൊ​ക്കെ ക​ഴി​ക്കാ​ന്‍ വേ​ണ്ടി ക​ഴി​ക്കു​ന്ന​താ​യി​രു​ന്നു. പ​ക്ഷെ ഇ​പ്പോ​ള്‍ അ​ങ്ങ​നെ​യ​ല്ല. ചി​ല സം​വി​ധാ​യ​ക​ര്‍ക്ക് ത​ടി പ്ര​ശ്‌​ന​മ​ല്ല. എ​ന്നാ​ല്‍ ചി​ല സം​വി​ധാ​യ​ക​ര്‍ ത​ടി കു​റ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. ക​ഥാ​പാ​ത്രം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ എ​ത്ര ത​ടി കൂ​ട്ടാ​നും കു​റ​യ്ക്കാ​നും ഞാ​ന്‍ ത​യാ​റാ​ണ്. ആ​രെ പോ​ലെ​യും ആ​ക​ണം എ​ന്നാ​ഗ്രി​ക്കു​ന്നി​ല്ല. ആ​രു​ടെ​യും സ്ഥാ​നം എ​നി​ക്ക് ത​ട്ടി​യെ​ടു​ക്കേ​ണ്ട. എ​നി​ക്ക് ഞാ​നാ​യി ഇ​രു​ന്നാ​ല്‍ മ​തി. എ​ന്‍റേ​താ​യ ഒ​രു വ്യ​ക്തി​ത്വം ഉ​ണ്ടാ​ക്കി എ​ടു​ക്കാ​നാ​ണ് ആ​ഗ്ര​ഹം.

ഇ​ഷ്ട​താ​ര​ങ്ങ​ൾ
ന​യ​ൻ​താ​ര, സാ​മ​ന്ത, തൃ​ഷ ഇ​വ​രാ​ണി​പ്പോ​ൾ തെ​ന്നി​ന്ത്യ​യു​ടെ ന​മ്പ​ർ​വ​ൺ. വ​ള​രെ ക​ഠി​നാ​ധ്വാ​നി​ക​ളാ​ണ് മൂ​വ​രും. ഇ​വ​രു​ടെ സി​നി​മാ​ജീ​വി​തം എ​നി​ക്കി​ഷ്ട​മാ​ണ്. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ഒ​ന്നാ​മ​തെ​ത്തി​യ​വ​രാ​ണി​വ​ർ. ഇ​വ​രു​ടെ ഡെ​ഡി​ക്കേ​ഷ​നും വി​ജ​യ​വു​മാ​ണ് എ​ന്നെ ആ​ക​ർ​ഷി​ച്ച​ത്.

പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച്
ഏ​താ​യാ​ലും ഇ​പ്പോ​ൾ ആ​രോ​ടും പ്ര​ണ​യ​മി​ല്ല. പി​ന്നെ എ​ന്‍റെ പ്ര​ണ​യം എ​ന്‍റെ സ്വ​കാ​ര്യ കാ​ര്യ​മാ​ണ്. ഇ​പ്പോ​ൾ പ്ര​ണ​യ​മൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ അ​തേ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യും. എ​ന്നാ​ൽ ഞാ​നൊ​രു കാ​മു​കി​യാ​യി ക​ഴി​ഞ്ഞാ​ൽ എ​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ഞാ​ൻ തു​റ​ന്നു​പ​റ​യി​ല്ല. പി​ന്നെ ഇ​തു​വ​രെ എ​നി​ക്ക് പ്ര​ണ​യ​ഭ്യ​ർ​ത്ഥ​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല… ഇ​തു കേ​ട്ടാ​ൽ ആ​രും വി​ശ്വ​സി​ക്കി​ല്ലെ​ന്ന​റി​യാം. പ​ക്ഷേ സ​ത്യ​മാ​ണ്. ഒ​രു​പ​ക്ഷേ ഞാ​ൻ വ​ള​രെ അ​ൺ​ഫ്ര​ണ്ട്‌​ലി​യാ​യ​തു കൊ​ണ്ടാ​കും. എ​ന്നോ​ട് ഇ​ട​പെ​ടു​ന്ന​ത് അ​ൽ​പം ശ്ര​മ​ക​ര​മാ​ണ്. ഞാ​നൊ​രു അ​ന്ത​ർ​മു​ഖ വ്യ​ക്തി​യാ​ണ്.. അ​തു​കൊ​ണ്ടാ​കും ആ​രും എ​ന്നെ പ്രോ​പ്പോ​സ് ചെ​യ്യാ​ത്ത​ത്.

മ​ല​യാ​ള​സി​നി​മ​യെ​ക്കു​റി​ച്ച്
ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി എ​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യു​ടെ നാ​യി​കാ​വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​സി​നി​മ​യി​ലേ​ക്കു​ള്ള ര​ണ്ടാം വ​ര​വ്. ആ ​ചി​ത്ര​ത്തി​ലേ​തു പോ​ലെ ഒ​രു അ​യ​ൽ​പ​ക്ക​ത്തെ പെ​ൺ​കു​ട്ടി എ​ന്ന ഇ​മേ​ജാ​ണി​പ്പോ​ഴും. അ​ത്ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​നാ​ണ് എ​നി​ക്കി​ഷ്ട​വും. ഓ​വ​ർ ഗ്ലാ​മ​റ​സാ​യ വേ​ഷ​ങ്ങ​ളൊ​ന്നും ചെ​യ്യാ​നി​ല്ല. തെ​ലു​ങ്കി​ലും ത​മി​ഴി​ലും തി​ര​ക്കേ​റി​യ​തോ​ടെ മ​ല​യാ​ള​ത്തി​ൽ സി​നി​മ​ക​ൾ ചെ​യ്യു​ന്ന​ത് കു​റ​ഞ്ഞ​ട്ടി​ല്ല. ഇ​ത​ര​ഭാ​ഷ​ക​ളി​ൽ താ​ര​മാ​ണെ​ന്നു ക​രു​തി മ​ല​യാ​ള​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ഫ​ല​വും ചോ​ദി​ക്കാ​നാ​ലോ​ചി​ക്കു​ന്നി​ല്ല. മ​ല​യാ​ളം എ​ന്‍റെ മാ​തൃ​ഭാ​ഷ​യാ​ണ്. മ​ല​യാ​ള​സി​നി​മ​ക​ൾ ചെ​യ്യാ​നാ​ണെ​നി​ക്ക് കൂ​ടു​ത​ൽ ഇ​ഷ്ട​വും.