FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
World

കുവൈറ്റില്‍ ഇന്ത്യന്‍ വംശജയെ മര്‍ദിച്ചവശയാക്കി കുത്തിക്കൊന്നു

Tuesday, Jun 13, 2017,21:18 IST By സ്വന്തം ലേഖകൻ A A A

ദുബായ്: കുവൈറ്റില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ മര്‍ദിച്ചവശയാക്കിയശേഷം കുത്തിക്കൊന്നു. സംഭവത്തിനുശേഷം യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഖെയ്താന്‍ പ്രദേശത്തെ ഫ്‌ളാറ്റിലാണ് യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപ ഫ്‌ളാറ്റിലെ സ്ത്രീയാണ് യുവതിയുടെ കൊലപാതകം സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പൊലീസെത്തി ഫ്‌ളാറ്റ് തുറന്നു പരിശോധിച്ചപ്പോള്‍ കുത്തേറ്റു മരിച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.