FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
World

മ്യൂണിച്ചില്‍ വെടിവയ്പ്: നിരവധിപ്പേര്‍ക്ക് പരുക്ക്

Tuesday, Jun 13, 2017,17:34 IST By സ്വന്തം ലേഖകൻ A A A

മ്യൂണിച്ച്: ബാവറിയ തലസ്ഥാനമായ മ്യൂണിച്ചിലെ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പ്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ വെടിയുതിര്‍ത്തത്.

വെടിയേറ്റ ഉദ്യോഗസ്ഥയുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ അക്രമിയെ പ്രകോപിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. വെടിവയ്പ്പിനിടെ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.