FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
India

കള്ളപ്പണം: ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറാമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്

Friday, Jun 16, 2017,19:59 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളുമായി ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്ന്സ്വിറ്റ്സര്‍ലാന്‍ഡ്. 2018ല്‍ ഇത് നടപ്പിലാക്കാനാണ് പദ്ധതി. 2019ല്‍ സ്വിറ്റസര്‍ലാന്‍ഡില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭിച്ച് തുടങ്ങും. സ്വിസ് ഫെഡറല്‍ കൗണ്‍സിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുമായി വിവരങ്ങള്‍ കൈമാറുന്നതിന് സ്വിസ് ഫെഡറല്‍ കൗണ്‍സിലില്‍ എതിര്‍പ്പുകളൊന്നും ഉയര്‍ന്നില്ല. അതുകൊണ്ട് തന്നെ തീരുമാനം നടപ്പിലാക്കുന്നത് വൈകില്ല. വൈകാതെ തന്നെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്നതിനുള്ള തിയതി ഇവര്‍ കേന്ദ്രസര്‍ക്കാറിനെ അറിയിക്കുമെന്നാണ് സൂചന.
ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ കള്ളപണം നിക്ഷേപിച്ചിട്ടുള്ള സാധിക്കുന്ന രാജ്യമാണ് സ്വിറ്റസര്‍ലാന്‍ഡ്.