FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
India

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിക്കാട്ടുന്നില്ല: യോഗി ആദിത്യനാഥ്

Friday, Jun 16, 2017,18:26 IST By സ്വന്തം ലേഖകൻ A A A

പാടന: താജ്മഹല്‍ ഇന്ത്യന്‍ സംസകാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ പ്രതിനിധികള്‍ക്ക് ഭഗവത് ഗീതയുടെയും രമായണത്തിന്റെയും പകര്‍പ്പ് കൊടുക്കണമെന്നും യോഗി.

രാജ്യത്ത് വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികളൊക്കെ സന്ദര്‍ശിക്കാനെത്തുമ്പോള് താജ്മഹലിന്റെയും മറ്റ് മിനാരങ്ങളുടെയും പകര്‍പ്പാണ് ഉപഹാരമായി സമര്‍പ്പിക്കുന്നത്. എന്നാല്‍ ഇവയൊന്നും ഇന്ത്യന്‍ സംസകാരത്തെ ഉയര്‍ത്തിക്കാട്ടുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഭഗവത് ഗീതയുടെയും രമായണത്തിന്റെയും പകര്‍പ്പാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ബീഹാറില്‍ നടന്ന ഒരു റാലിക്കിടെയാണ് യോഗി ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്. നരേന്ദ്രമോദിസര്‍ക്കാരിന്റെ മൂന്നാംവര്‍ഷ ആഘോഷ പരിപാടിയുടെ ഭാഗമായിരുന്നു ബീഹാറില് ബിജെപിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് സമ്മാനിക്കുന്നത് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയുമൊക്കെ പകര്പ്പാണ്. രാമായണം ഒരു വിദേശ പ്രസിഡന്റിന് സമ്മാനിക്കുമ്പോള്‍ അത് ബീഹാറിന്റെ ചരിത്രത്തെയാണ് ഊട്ടിയുറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.