FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
World

27 യൂറോപ്യന്‍ രാജ്യങ്ങളില്‍ റോമിങിന് ചാര്‍ജുകളുണ്ടാകില്ലെന്ന് യൂണിയന്‍ അധികൃതര്‍

Friday, Jun 16, 2017,17:33 IST By സ്വന്തം ലേഖകൻ A A A

ബ്രസല്‍സ്: ഇനി യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ മൊബൈല്‍ ഫോണിന് റോമിങ് ചാര്‍ജ്ജുകളുണ്ടാകില്ല. 27 രാജ്യങ്ങളില്‍ റോമിങ് ചാര്‍ജ് ഉണ്ടാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എല്ലാത്തരം റോമിങ് സേവനങ്ങളടക്കമുള്ള കരാറുകളില്‍ മാറ്റമുണ്ടാകും. മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തരം പദ്ധതി നടപ്പാക്കിയതെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് മാര്‍ഗ്രറ്റിസ് ഷിനാസ് പറഞ്ഞു. ജൂണ്‍ 15 മുതലാണ് ഇത് നിലവില്‍ വന്നത്.