FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
Business

444 രൂപയ്ക്ക് ദിവസവും നാലുജിബി സൗജന്യ ഡേറ്റ

Friday, Jun 16, 2017,20:49 IST By സ്വന്തം ലേഖകൻ A A A

കൊല്ലം: വന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. 444 രൂപയ്ക്ക് ദിവസവും നാലുജിബി സൗജന്യ ഡേറ്റ നല്‍കുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. 90 ദിവസമായിരിക്കും പ്ലാനിന്റെ വാലിഡിറ്റി. നിലവില്‍ ഒരു മൊബൈല്‍ സേവന ദാതാവും ഒരു ദിവസം ഇത്രയും ജിബി സൗജന്യമായി നല്‍കുന്നില്ല.

രാജ്യവ്യാപകമായി നടപ്പാക്കുന്ന ഓഫറിനായി കേരളത്തിലെ നിലവിലുള്ള 444 രൂപയുടെ ഓഫര്‍ പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഇപ്പോള്‍ നിലവിലുള്ള ഓഫറുകളില്‍ ചെറിയ മാറ്റവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം മൂന്നു ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന ട്രിപ്പിള്‍ ഏയ്‌സ് 333 ഓഫറിന്റെ കാലാവധി 90ല്‍നിന്ന് 60 ആക്കി കുറച്ചിട്ടുണ്ട്. കൂടാതെ 179 രൂപയ്ക്കു 23,800 സെക്കന്‍ഡ് ഏതു നെറ്റ്വര്‍ക്കിലേക്കും 30 ദിവസം സൗജന്യ കോള്‍ അനുവദിക്കുന്ന പുതിയ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.