FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
India

കശ്മീരില്‍ ഭീകരാക്രമണം; അഞ്ചു പൊലീസുകാര്‍ക്ക് വീരമൃത്യു

Friday, Jun 16, 2017,20:14 IST By സ്വന്തം ലേഖകൻ A A A

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ അഞ്ചു പൊലീസുകാര്‍ക്ക് വീരമൃത്യു. മൂന്നു പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അനന്ത്‌നാഗ് ജില്ലയിലെ തജിവാര അചബലില്‍ പൊലീസ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം രജൗരി ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആറു തവണയാണ് പാക്കിസ്ഥാന്‍ ഈ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.
വ്യാഴാഴ്ച കശ്മീരില്‍ രണ്ടിടത്തു ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ടു പൊലീസുകാര്‍ക്കു ജീവന്‍ നഷ്ടമായിരുന്നു. ശ്രീനഗറിലെ ഹൈദര്‍പോറയില്‍ പൊലീസ് വാഹനത്തിനു നേര്‍ക്കു ഭീകരര്‍ നടത്തിയ വെടിവയ്പിലാണ് കോണ്‍സ്റ്റബിള്‍ ഷെഹ്‌സാദ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ ബോഗന്‍ഡില്‍ കോണ്‍സ്റ്റബിള്‍ ഷബീര്‍ അഹമ്മദിനെ വീടിനു പുറത്തുവച്ചു ഭീകരര്‍ ആക്രമിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.