FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
Business

ജ​യി​ക്കാ​നാ​യി ജെ7 ​മാ​ക്സും പ്രോ​യും

Friday, Jun 16, 2017,11:16 IST By നിഖിൽ രവീന്ദ്രൻ A A A

ഇ​ന്ത്യ​യി​ലെ സാം​സ​ങി​ന്‍റെ പ​താ​ക​വാ​ഹ​ക​രാ​ണ് ഗാ​ല​ക്‌​സി ജെ ​സീ​രീ​സ്. വ​ന്‍ തി​രി​ച്ച​ടി​ക​ളി​ലും വി​പ​ണി​യി​ലെ സാം​സ​ങ്ങി​ന്‍റെ ആ​ധ്യ​പ​ത്യം നി​ല​നി​ര്‍ത്തി​യ​തി​ല്‍ ജെ ​സീ​രീ​സി​ന് വ​ലി​യ പ​ങ്കാ​ണു​ള്ള​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കി​ട​യി​ല്‍ ന​ല്ല ഡി​മാ​ന്‍ഡു​ള്ള മി​ഡ്‌​റേ​ജ് ഫോ​ണു​ക​ളാ​ണ് ജെ ​സീ​രീ​സ്. ഇ​ട​ത്ത​രം സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ളി​ല്‍ മി​ക​ച്ച വി​ല്‍പ്പ​ന​യു​ള്ള ഗ്യാ​ല​ക്‌​സി ജെ ​ശ്രേ​ണി വി​പു​ല​മാ​ക്കി​കൊ​ണ്ട് സാം​സ​ങ് പു​തി​യ ര​ണ്ടു മോ​ഡ​ലു​ക​ളാ​യ ഗ്യാ​ല​ക്‌​സി ജെ7 ​മാ​ക്‌​സും ജെ7 ​പ്രോ​യും വി​പ​ണി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്. സാം​സ​ങ് പേ​യും ഏ​റ്റ​വും പു​തി​യ സോ​ഷ്യ​ല്‍ ക്യാ​മ​റ സം​വി​ധാ​ന​ത്തോ​ടും കൂ​ടി​യാ​ണ് സാം​സ​ങ് പു​തി​യ ഫോ​ണു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ട​ത്ത​ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം നി​റ​വേ​റ്റാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ പു​തി​യ ഫോ​ണു​ക​ളി​ലു​ണ്ട്. സാം​സ​ങ് പേ ​മി​നി ആ​ദ്യ​മാ​യാ​ണ് ജെ7 ​മാ​ക്‌​സി​ലൂ​ടെ അ​ത​വ​രി​പ്പി​ക്കു​ന്ന​ത്. സാം​സ​ങ് സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ വോ​ല​റ്റാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ് സാം​സ​ങ് പേ​യി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച​ത്. ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ള്‍ സ്റ്റോ​ര്‍ ചെ​യ്തി​ട്ടു​ള്ള വോ​ല​റ്റി​ലൂ​ടെ പേ​ടി​എം വ​ഴി​യും സ​ര്‍ക്കാ​രി​ന്‍റെ യു​പി​ഐ സം​വി​ധാ​നം വ​ഴി​യും പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്താം. സോ​ഷ്യ​ല്‍ ക്യാ​മ​റ​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന സ​വി​ശേ​ഷ​ത. സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ ക്യാ​മ​റ ഉ​പ​യോ​ഗി​ച്ച് എ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ അ​പ്പോ​ള്‍ ത​ന്നെ എ​ഡി​റ്റ് ചെ​യ്ത് ഷെ​യ​ര്‍ ചെ​യ്യാ​വു​ന്ന സം​വി​ധാ​ന​മാ​ണ് ഇ​ത്. അ​ടു​ത്ത കോ​ണ്‍ടാ​ക്റ്റു​ക​ള്‍ ഇ​നി ക്യാ​മ​റ​ക്കു​ള്ളി​ല്‍ ത​ന്നെ സൂ​ക്ഷി​ക്കാം.
അ​ള്‍ട്രാ ഡേ​റ്റ സേ​വി​ങ്, എ​സ് ബൈ​ക്ക് മോ​ഡ്, എ​സ് പ​വ​ര്‍ പ്ലാ​നി​ങ് എ​ന്നി​വ​യോ​ടു കൂ​ടി​യാ​ണ് ജെ ​സീ​രീ​സ് എ​ത്തു​ന്ന​ത്.

ക്യാ​മ​റ
പു​തി​യ ര​ണ്ടു ഫോ​ണു​ക​ള്‍ക്കും എ​ഫ് 1.9 ലെ​ന്‍സോ​ടു കൂ​ടി​യ 13 മെ​ഗാ​പി​ക്‌​സ​ല്‍ മു​ന്‍ ക്യാ​മ​റ​യും എ​ഫ് 1.7 ലെ​ന്‍സോ​ടു​കൂ​ടി​യ പി​ന്‍ ക്യാ​മ​റ​യു​മു​ണ്ട്. വെ​ളി​ച്ച​ക്കു​റ​വി​ലും മി​ക​ച്ച പ്ര​കാ​ശ​ത്തോ​ടു കൂ​ടി​യ ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ ക്യാ​മ​റ​ക​ള്‍ സ​ഹാ​യി​ക്കു​ന്നു. വെ​ളി​ച്ചം കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും മി​ക​ച്ച സെ​ല്‍ഫി​ക​ളെ​ടു​ക്കാം.

ഡി​സ്‌​പ്ലേ
5.7 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി ഡി​സ്‌​പ്ലേ​യാ​ണ് ജെ7 ​മാ​ക്‌​സി​ന്‍റെ 5.5 ഇ​ഞ്ചാ​ണ് ജെ7 ​പ്രോ​യ​യു​ടെ ഡി​സ്‌​പ്ലേ. ര​ണ്ട് ഫോ​ണി​ന്‍റെ​യും മെ​റ്റ​ല്‍ ബോ​ഡി മി​ക​ച്ച സ്റ്റൈ​ലി​ലാ​ണ് രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്രോ​സ​സ​ര്‍
ഗ്യാ​ല​ക്‌​സി ജെ7 ​മാ​ക്‌​സി​ല്‍ 1.6 ജി​ഗാ​ഹെ​ര്‍ട്ട്‌​സ് ഒ​ക്റ്റാ കോ​ര്‍ പ്രോ​സ​സ​റും 1.6 ഒ​ക്റ്റാ കോ​ര്‍ എ​ക്‌​സൈ​നോ പ്രോ​സ​സ​റാ​ണ് ജെ7 ​പ്രോ​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​ന്‍ഡ്രോ​യി​ഡ് ന്യൂ​ഗ​ട്ടാ​ണ് ര​ണ്ടു ഫോ​ണു​ക​ളു​ടെ​യും ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം.

മെ​മ്മ​റി
ഗ്യാ​ല​ക്‌​സി ജെ7 ​മാ​ക്‌​സി​ല്‍ 4ജി​ബി റാ​മും 32 ഇ​ന്‍റേ​ണ​ല്‍ മെ​മ്മ​റി​യും ജെ7 ​പ്രോ​യി​ല്‍ 3ജി​ബി റാ​മും 64 ഇ​ന്‍റേ​ണ​ല്‍ മെ​മ്മ​റി​യു​മാ​ണു​ള്ള​ത്. മെ​മ്മ​റി കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് സോ​റ്റ​ജ് വ​ര്‍ധി​പ്പി​ക്കാം.

ബാ​റ്റ​റി
ജെ7 ​മാ​ക്‌​സി​ല്‍ 3300 എം​എ​എ​ച്ച് ബാ​റ്റ​റി ക​പ്പ​സി​റ്റി​യും ജെ7 ​പ്രോ​യി​ല്‍ 3600 എം​എ​എ​ച്ചു​മാ​ണ് ക​രു​ത്ത് പ​ക​രു​ന്ന​ത്.

വി​ല
ഗാ​ല​ക്‌​സി ജെ7 ​മാ​ക്‌​സി​ന്‍റെ വി​ല 17,900 രൂ​പ​യും, ജെ7 ​പ്രോ​യു​ടെ വി​ല 20,900 രൂ​പ​യു​മാ​ണ്. ക​റു​പ്പ്, ഗോ​ള്‍ഡ് നി​റ​ങ്ങ​ളി ല​ഭ്യ​മാ​ണ്. ജെ7 ​മാ​ക്‌​സ് 20 മു​ത​ല്‍ എ​ല്ലാ സ്റ്റോ​റു​ക​ളി​ലും ല​ഭ്യ​മാ​കും. ജെ7 ​പ്രോ ജൂ​ലൈ മ​ധ്യ​ത്തോ​ടെ വി​പ​ണി​യി​ല്‍ എ​ത്തും.