FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
India

രാഷ്ട്രപതി സ്ഥാനാർത്ഥി പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളെന്ന് സുഷമാസ്വരാജ്

Saturday, Jun 17, 2017,21:29 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളെല്ലാം അഭ്യൂഹങ്ങളാണെന്ന് സുഷമാ സ്വരാജ്. താൻ രാഷ്ട്രപതിയാകുമെന്ന വാർത്തകളെയാണ് സുഷമ തള്ളിയത്. ഞാൻ വിദേശകാര്യമന്ത്രിയാണ്.തന്നോട് അത്തരം കാര്യങ്ങളെ പറ്റി ചോദിക്കുവെന്നും മാധ്യമപ്രവർത്തകരോട് അവർ ആവശ്യപ്പെട്ടു.

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ ജൂൺ23 ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് പിന്തുണ തേടി ബിജെപി‍യുടെ മൂന്നംഗസമിതി ഇന്ന് സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു.