FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
Business

സ്വ​പ്നം കാ​ണാം, ഇ​​നി ആ​​കാ​​ശ​​പാ​​ത

Saturday, Jun 17, 2017,12:37 IST By ബി​​സി​​ന​​സ് ലേ​​ഖ​​ക​​ന്‍ A A A

കൊ​​ച്ചി: കേ​​ര​​ള​​വി​​ക​​സ​​ന​​ത്തി​​ന് പു​​തി​​യ വേ​​ഗം ന​​ല്‍കി കൊ​​ച്ചി മെ​​ട്രൊ കു​​തി​​ച്ചു പാ​​യു​​മ്പോ​​ള്‍ സം​​സ്ഥാ​​നം സ്വ​​പ്നം കാ​​ണു​​ന്ന​​ത് പു​​തി​​യ ആ​​കാ​​ശ​​പാ​​ത. ഗ​​താ​​ഗ​​ത​​ത്തി​​നും വി​​നോ​​ദ വ്യ​​വ​​സാ​​യ​​ത്തി​​നും പു​​തി​​യ ലോ​​കം തു​​റ​​ക്കു​​ന്ന പ​​ദ്ധ​​തി​​യാ​​ണി​​ത്.

കേ​​ര​​ളം​ പോ​​ലൊ​​രു സം​​സ്ഥാ​​ന​​ത്ത് കാ​​സ​​ർ​ഗോ​ഡ് ​മു​​ത​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം​​വ​​രെ 600 കി​​ലോ​​മീ​​റ്റ​​ര്‍ നീ​​ള​​ത്തി​​ല്‍ ഒ​​രു പാ​​ത​​നി​​ര്‍മി​​ക്കു​​ക​​യെ​​ന്ന​​ത് പ്രാ​​യോ​​ഗി​​ക​​മ​​ല്ല. അ​​വി​​ടെ​​യാ​​ണ് ആ​​കാ​​ശ പാ​​ത​​യു​​ടെ സാ​​ധ്യ​​ത തു​​റ​​ക്കു​​ന്ന​​ത്. നി​​ല​​വി​​ലു​​ള്ള റോ​​ഡ് റെ​​യ്ല്‍ ഗ​​താ​​ഗ​​ത സം​​വി​​ധാ​​ന​​ത്തി​​ന്‍റെ സ്ഥ​​ല സാ​​ധ്യ​​ത​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ചു​​കൊ​​ണ്ടാ​​വും ഇ​​ത് യാ​​ഥാ​​ര്‍ത്ഥ്യ​​മാ​​വു​​ക. സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രും റെ​​യ്‌​ൽ​വേ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് വി​​വി​​ധ പ​​ദ്ധ​​തി​​ക​​ള്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നാ​​ല്‍ റോ​​ഡു​​വി​​ക​​സ​​ന​​ത്തി​​ന് ഇ​​നി കൂ​​ടു​​ത​​ല്‍ പ​​രി​​ഗ​​ണി​​ക്കു​​ക ഈ ​​സാ​​ധ്യ​​ത​​യാ​​ണ്. പ്ര​​മു​​ഖ ആ​​ര്‍ക്കി​ടെ​​ക്റ്റാ​​യ എ​​ന്‍.​എം. ​സ​​ലിം ഈ ​​പ​​ദ്ധ​​തി മു​​ന്നോ​​ട്ടു വ​​ച്ചി​​ട്ടു​​ണ്ട്.

കാ​​സ​​ർ​ഗോ​ട്ടു​നി​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് 600 കി​​ലോ​​മീ​​റ്റ​​ര്‍ നീ​​ള​​ത്തി​​ല്‍ പാ​​ത​​യൊ​​രു​​ക്കാ​​ന്‍ ഏ​​ക​​ദേ​​ശം 1000 ഏ​​ക്ക​​ര്‍ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത് ദേ​​ശീ​​യ​​പാ​​ത​​യോ​​ര​​ത്തെ ഭൂ​​മി​​ക്ക് സെ​​ന്‍റി​​ന് ഏ​​ക​​ദേ​​ശം 10 ല​​ക്ഷം രൂ​​പ​​യാ​​ണ് വി​​ല​​ക​​ൽ​പ്പി​​ക്കു​​ന്ന​​ത്. അ​​പ്പോ​​ള്‍ നി​​ല​​വി​​ലെ റോ​​ഡു​​കൂ​​ടാ​​തെ​​യു​​ള്ള ഭൂ​​മി​​ക്ക് മാ​​ത്രം 10,000 കോ​​ടി രൂ​​പ വി​​ല​​വ​​രും. ദേ​​ശീ​​യ​​പാ​​താ നി​​ല​​വാ​​ര​​ത്തി​​ല്‍ സ​​ര്‍വീ​​സ് റോ​​ഡു​​ക​​ളും പാ​​ല​​ങ്ങ​​ളും ഉ​​ള്‍പ്പ​​ടെ നാ​​ലു​​വ​​രി​​പ്പാ​​ത നി​​ര്‍മി​​ക്കാ​​ന്‍ കി​​ലോ​​മീ​​റ്റ​​റി​​ന് 40 കോ​​ടി ചി​​ല​​വാ​​കും. അ​​തു​​സ​​രി​​ച്ച് നോ​​ക്കി​​യാ​​ല്‍ 24,000 കോ​​ടി​​യാ​​കും, ആ​​വ​​ശ്യ​​മാ​​യ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​ന്‍റെ ചെ​​ല​​വു​​കൂ​​ടി കൂ​​ട്ടു​​മ്പോ​​ള്‍ ഇ​​ത് 34,000 കോ​​ടി രൂ​​പ​​യി​​ലെ​​ത്തും. അ​​തു​​മ​​റി​​ക​​ട​​ക്കാ​​ന്‍ പു​​തി​​യ മാ​​ര്‍ഗ​​ത്തി​​ലൂ​​ടെ ക​​ഴി​​യും.

റെ​​യ്‌​ൽ റോ​​ഡ് വ​​രു​​മ്പോ​​ള്‍

കാ​​സ​​ർ​ഗോ​ഡ് മു​​ത​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം​​വ​​രെ​​യു​​ള്ള റെ​​യ്‌​ല്‍പ്പാ​​ത 533 കി​​ലോ​​മീ​​റ്റ​​റാ​​ണ്. റെ​​യ്ല്‍വേ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ആ​​കാ​​ശ​​പാ​​ത വ​​ന്നാ​​ല്‍ കൊ​​ച്ചി​​ക്കും കാ​​യം​​കു​​ള​​ത്തി​​നു​​മി​​ട​​യ്ക്കു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ലൊ​​ഴി​​ച്ച് ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​ത് വ​​ള​​രെ കു​​റ​​ച്ചു​​മ​​തി​​യാ​​കും. ഇ​​ല​​ക്‌​ട്രി​ക് ലൈ​​നു​​ക​​ളു​​ടെ​​യും ന​​ട​​പ്പാ​​ല​​ങ്ങ​​ളു​​ടെ​​യും ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് പാ​​ല​​ത്തി​​ന്‍റെ ഉ​​യ​​രം കു​​റ​​ഞ്ഞ​​ത് ഏ​​ഴു​​മീ​​റ്റ​​റോ അ​​തി​​ല​​ധി​​ക​​മോ​​യെ​​ന്ന് ക​​ണ​​ക്കാ​​ക്കാം.
കാ​​സ​​ർ​ഗോ​ഡ്, ക​​ണ്ണൂ​​ര്‍, കോ​​ഴി​​ക്കോ​​ട്, ഷൊ​​ര്‍ണൂ​​ര്‍, തൃ​​ശൂ​​ര്‍, എ​റ​ണാ​കു​ളം, ആ​​ല​​പ്പു​​ഴ, കൊ​​ല്ലം, തി​​രു​​വ​​ന​​ന്ത​​പു​​രം തു​​ട​​ങ്ങി​​യ ഇ​​ട​​ങ്ങ​​ളി​​ല്‍നി​​ന്ന് പാ​​ല​​ത്തി​​ലേ​​ക്ക് റാം​​പ് വ​​ഴി​​യു​​ള്ള പ്ര​​വേ​​ശ​​ന​​വും നി​​ര്‍മി​​ക്കാം.

ഷോ​​പ്പി​​ങ് വേ​​ള്‍ഡ്

ആ​​കാ​​ശ​​പാ​​ത ന​​ട​​പ്പി​​ലാ​​യാ​​ല്‍ അ​​തി​​നൊ​​പ്പം കേ​​ര​​ള​​ത്തി​​ല്‍ ഒ​​രു​​ങ്ങു​​ക സ​​ഞ്ചാ​​രി​​ക​​ള്‍ക്കാ​​യി വ​​ലി​​യ ഷോ​​പ്പി​​ങ്ങ് വേ​​ള്‍ഡാ​​വും. നി​​ല​​വി​​ല്‍ റെ​​യ്‌​​ല്‍വേ അ​​വ​​രു​​ടെ കൈ​​വ​​ശ​​മു​​ള്ള ഭൂ​​മി​​ക​​ള്‍ ഷോ​​പ്പി​​ങ് മാ​​ളു​​ക​​ള്‍ക്കാ​​യി മാ​​റ്റി തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ഇ​​തു ര​​ണ്ടും കൂ​​ടി സം​​യോ​​ജി​​പ്പി​​ക്കാ​​ന്‍ സാ​​ധി​​ച്ചാ​​ല്‍ കേ​​ര​​ള​​ത്തി​​ല്‍ വി​​നോ​​ദ​​വ്യ​​യ​​വ​​സാ​​യ​​ത്തി​​ന്‍റെ പു​​തി​​യ ലോ​​ക​​മാ​​വും തു​​റ​​ക്കു​​ക. ഈ ​​സം​​ഭ​​ര​​ത്തി​​ലേ​​ക്ക് സ്വ​​കാ​​ര്യ സം​​രം​ഭ​​ക​​രെ​​യും പ​​രി​​ഗ​​ണി​​ക്കാ​​ന്‍ സാ​​ധി​​ക്കും. വ​​ന്‍കി​​ട ക​​മ്പ​​നി​​ക​​ള്‍ ഇ​​ത്ത​​രം പ്രോ​​ജ​​ക്റ്റു​​ക​​ളോ​​ട് വ​​ലി​​യ താ​​ൽ​പ്പ​​ര്യ​​മാ​​ണ് കാ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത് ഇ​​ത് കേ​​ര​​ള​​ത്തി​​ന്‍റെ സാ​​ധ്യ​​ത വ​​ർ​ധി​പ്പി​​ക്കു​​ന്നു​​ണ്ട്.

കേ​​ര​​ള​​ത്തി​​ലെ ടൂ​​റി​​സം രം​​ഗ​​ത്തി​​നു ഗു​​ണ​ക​​ര​​മാ​​വു​​ന്ന ഈ ​​പ​​ദ്ധ​​തി​​ക്ക് ഏ​​ക​​ദേ​​ശം 38,000 കോ​​ടി രൂ​​പ ചെ​​ല​​വു​​വ​​രും. പ​​ദ്ധ​​തി സ​​ര്‍ക്കാ​​ര്‍ ത​​ത്ത്വ​​ത്തി​​ല്‍ അം​​ഗീ​​ക​​രി​​ച്ചു​ ക​​ഴി​​ഞ്ഞാ​​ല്‍ വി​​ശ​​ദ​​മാ​​യ എ​​ന്‍ജി​​നീ​​യ​​റി​​ങ് പ​​ഠ​​നം ആ​​രം​​ഭി​​ക്കാം. പ്ര​​വൃ​​ത്തി​​ക്ഷ​​മ​​താ​ പ​​ഠ​​ന​​വും ഡി.​​പി.​​ആ​​റും കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ സം​​രം​​ഭ​​മാ​​യ ഐ.​​ഐ.​​എ​​ഫ്.​​സി.​​എ​​ല്ലി​​നും കേ​​ര​​ള​​ത്തി​​ല്‍ ധാ​​രാ​​ളം പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ ഐ.​​എ​​ല്‍. & എ​​ഫ്.​​എ​​സി​​നും സാ​​ധി​​ക്കും.