FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
India

ഡാർജിലിംഗിൽ പ്രക്ഷോഭകാരികളും പൊലീസും തമ്മിലുണ്ടായ ഏറ്റു മുട്ടലിൽ മൂന്ന് മരണം

Saturday, Jun 17, 2017,19:28 IST By മെട്രൊ വാർത്ത A A A

ഡാർജലിംഗ് : ഗുർഖലാന്‍റ് വേണമെന്നാവശ്യപ്പെട്ട് ഡാർജലിംഗിൽ നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. സമരത്തിനിടെ പൊലീസും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ  പൊലീസുകാരനുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.അസിസ്റ്റൻഡ് കമാൻഡർ കരിം തമാങ്ങും രണ്ട് പ്രക്ഷോഭകാരികളാണ് കൊല്ലപ്പെട്ടത്.  പ്രക്ഷോഭകർ പൊലീസ് വാഹനത്തിനും തീ ഇട്ടു.

ഡാർജലിംഗിൽ നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജി ആരോപിച്ചു. ഗൂർഖാലാന്‍റ് ജനമുക്തി പ്രവർത്തകർ ആഹ്വാനം ചെയ്ത ഹർത്താൽ ആറാം ദിവസവും തുടരുകയാണ്.